Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ ആചാരലോപം; ഭഗവാന് അനിഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2018, 06:53 am IST
in Kerala

ശബരിമല: ശബരിമലയിലെ ആചാരങ്ങളിലുണ്ടായിട്ടുള്ള മാറ്റങ്ങളില്‍ അയ്യപ്പസ്വാമിക്ക് അനിഷ്ടമുണ്ടെന്ന് ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു. ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ്മയുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് രണ്ടു ദിവസമായി  ദേവപ്രശ്‌നം നടക്കുന്നത്. 

മകരവിളക്കിനു ശേഷം മാളികപ്പുറത്തു നടക്കുന്ന അഞ്ചു ദിവസത്തെ എഴുന്നെള്ളത്ത് ആചാരങ്ങളില്‍ നിന്നും ഏറെ വ്യതിചലിച്ചു. പുരാതന കാലം മുതല്‍ മകരമാസത്തിലെ എഴുന്നെള്ളത്തിന് ആനയെ ഉപയോഗിച്ചിരുന്നത് മാറ്റിയതും ഭഗവാന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ആന മൂലം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആനയെ നിരോധിക്കുകയല്ല, കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.

  മീനത്തിലെ ഉത്സവത്തിന് ആന നിര്‍ബ്ബന്ധമില്ല. തിടമ്പുകളിലുണ്ടായിട്ടുള്ള വൈകല്യം പരിഹരിക്കണം. എഴുന്നെള്ളിപ്പിന് അകമ്പടിയായി ഉണ്ടായിരുന്ന വാള്‍ ഒഴിവാക്കിയതും ദേവന് ഇഷ്ടമായിട്ടില്ല. ഭഗവാന്റെ ദൃഷ്ടി പഥത്തില്‍ ദോഷമായി പതിനെട്ടാം പടിയുടെ മേല്‍ക്കൂരയുടെ അശാസ്ത്രീയത പരിഹരിക്കണം. പൊന്നമ്പലമേടിന്റെ അവകാശത്തര്‍ക്കവും ദേവന് അഹിതമാണ്. അവിടം ഇന്നത്തെ നിലയില്‍ത്തന്നെ കാത്തു സൂക്ഷിക്കണം. 

നിവേദ്യത്തിലും ഉപേക്ഷയാണു കാണുന്നത്. ദേവന് അരവണ പോലെ പാല്‍ പായസവും പൂജ നടക്കുന്ന എല്ലാ ദിവസവും പ്രധാനമാണ്. അത്താഴപ്പൂജയ്‌ക്ക് പാലും  താംബൂല നിവേദ്യവും നിര്‍ബ്ബന്ധമായും വേണം. ഇപ്പോള്‍ ശനിയാഴ്ച മാത്രം നിവേദിക്കുന്ന തിലപായസവും എന്നും ഒരുക്കണം. ഉപദേവതകള്‍ക്കുള്ള നിവേദ്യത്തിലും കുറവുണ്ട്. നിവേദ്യസ്ഥാനത്ത് അശുദ്ധിയുണ്ട്. കളഭം ഉള്‍പ്പടെ ഉപയോഗിക്കുന്നതെല്ലാം ശുദ്ധമാണെന്ന് ഉറപ്പാക്കണം. ശബരിമലയില്‍ ഭസ്മക്കുളവും തീര്‍ത്ഥക്കുളവും പുനഃസ്ഥാപിക്കണം. ഇപ്പോഴത്തെ ഭസ്മക്കുളം പിന്നീട് നിര്‍മ്മിച്ചതും സ്വാഭാവിക നീരൊഴുക്ക് ഇല്ലാത്തതുമാണ്. ശരംകുത്തിയുടെ യഥാര്‍ത്ഥ സ്ഥാനം മാറുകയും അശുദ്ധമാകുകയും ചെയ്തിട്ടുണ്ട്. ശബരിമലയുമായി  ബന്ധമുള്ള വണ്ടിപ്പെരിയാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെ  അവഗണിക്കുന്നതിന് പരിഹാരം കാണണം. ശബരിമലയുമായി ഏറെ ബന്ധമുള്ള ഒരു വൈഷണവ ക്ഷേത്രവും നശിച്ചു പോയിട്ടുണ്ട്. ആ ക്ഷേത്രം വീണ്ടെടുത്ത് പുനഃപ്രതിഷ്ഠ നടത്തണം. കൊച്ചു കടുത്ത സ്വാമിയുടെ സ്ഥാനമാറ്റവും ഭഗവാനു ഹിതകരമല്ല. സര്‍പ്പത്തിന് ഏറെ പ്രാധാന്യമുള്ള ശബരിമലയില്‍ സര്‍പ്പനാശം ഉണ്ടായിട്ടുണ്ട്. അതുപോലെ ഗോക്കള്‍ക്കും ദുര്‍മരണം ഉണ്ടായിട്ടുണ്ട്. ഗോശാല കെട്ടി ഗോക്കളെ  സംരക്ഷിക്കണം. 

പമ്പാ ത്രിവേണിയിലെ ശ്രീരാമപാദം ശ്രീരാമ സ്മരണയോടെ സംരക്ഷിക്കണം. പമ്പയില്‍ ഭദ്രകാളി സാന്നിദ്ധ്യമുണ്ട്.  അവിടെ ഗുരുതി നടന്നിരുന്ന സ്ഥാനത്തിന് വന്നിട്ടുള്ള മാറ്റം  ദോഷത്തിന് കാരണമാകുന്നു. ശബരിമലയ്‌ക്കു തുല്യമായ പ്രാധാന്യം മാളികപ്പുറത്തിനും നല്കണം. അവിടെ നടക്കുന്ന കളമെഴുത്തുംപാട്ടും അപൂര്‍ണ്ണമാണ്. വ്യവഹാരങ്ങളുടെ പേരില്‍  തന്ത്രി കണ്ഠരര് മോഹനരെ മാറ്റി നിര്‍ത്തിയതിലും ഭഗവാന്  അതൃപ്തിയുള്ളതായി ദൈവജ്ഞന്‍ പറഞ്ഞു. വലിയതന്ത്രി കണ്ഠര് മഹേശ്വരരുടെ മരണം മൂലം മുമ്പു നിശ്ചയിരുന്ന ദേവപ്രശ്‌നം മാറ്റി വയ്‌ക്കേണ്ടി വന്നതിനേക്കുറിച്ചുള്ള വിചിന്തനത്തിലാണ് ഇതു തെളിഞ്ഞത്. തന്ത്രികുടുംബത്തില്‍ പഴയ കാലത്തു നടന്നിരുന്ന പോലെ ശാസ്താവിനുള്ള പൂജകള്‍ പുനഃസ്ഥാപിക്കണം. ദേവപ്രശ്‌ന വിചാരം ഇന്ന് പൂര്‍ത്തിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.