Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇഫ്താര്‍; രാഹുലിനെ അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2018, 01:12 am IST
inIndia

ന്യൂദല്‍ഹി: വിശാല പ്രതിപക്ഷ ഐക്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പ്രധാന നേതാക്കള്‍ ബഹിഷ്‌കരിച്ചതില്‍ കോണ്‍ഗ്രസ്സിന് ആശങ്ക. 

തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, എന്‍സിപി നേതാവ് ശരത് പവാര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, ആര്‍എല്‍ഡി നേതാവ് അജിത് സിങ് എന്നിവരാണ് ദല്‍ഹി താജ് ഹോട്ടലില്‍ നടന്ന ഇഫ്താര്‍ വിരുന്നിനോട് മുഖംതിരിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ സാധിച്ചാലും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് നേതാക്കളുടെ വിട്ടുനില്‍ക്കല്‍. വിരുന്നിനിടെ അണിയിച്ച മുസ്ലിം തൊപ്പി ഉടനടി എടുത്തുമാറ്റിയ രാഹുലിന്റെ നടപടിയും വിവാദമായി. 

ദേശീയതലത്തില്‍ സ്വന്തമായി പരിപാടികള്‍ സംഘടിപ്പിക്കാന്‍ ശേഷിയില്ലാത്ത സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആസാമിലെ തീവ്രമുസ്ലിം പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിന്റെ നേതാവ് ബദറുദ്ദീന്‍ അജ്മല്‍, ഡിഎംകെ നേതാവ് കനിമൊഴി, ജെഎംഎം നേതാവ് ഹേമന്ത് സോറന്‍, ജനതാദള്‍ സെക്കുലര്‍ നേതാവ് ഡാനിഷ് അലി തുടങ്ങിയവര്‍ വിരുന്നില്‍ സംബന്ധിച്ചു. നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്സിനെ വിഷമവൃത്തത്തിലാക്കിയ മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയാണ് വിരുന്നില്‍ താരമായത്. പ്രണബിനെ ക്ഷണിച്ചില്ലെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. 

സോണിയാ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞതിന് ശേഷം ശരത് പവാര്‍, മമതാ ബാനര്‍ജി, മായാവതി തുടങ്ങിയവര്‍ കോണ്‍ഗ്രസ്സിനോട് പരസ്യമായി അകല്‍ച്ച പ്രകടിപ്പിക്കുന്നുണ്ട്. രാഷ്‌ട്രീയത്തില്‍ അനുഭവ പരിചയമോ കഴിവോ ഇല്ലാത്ത രാഹുലിന്റെ നേതൃത്വം അംഗീകരിക്കില്ലെന്ന് നിരവധി തവണ ഇവര്‍ സൂചന നല്‍കുകയും ചെയ്തു. പഞ്ചാബിന് പുറമെ ചെറിയ സംസ്ഥാനമായ മിസോറാമിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും മാത്രമാണ് കോണ്‍ഗ്രസ്സിന് മുഖ്യമന്ത്രിമാരുള്ളത്. കര്‍ണാടകയില്‍ മൂന്നാമതെത്തിയ ജെഡിഎസ്സിന് മുന്നില്‍ മുഖ്യമന്ത്രി സ്ഥാനം അടിയറവെയ്‌ക്കേണ്ടിയും വന്നു. പഴയ പ്രതാപമില്ലെന്നിരിക്കെ സഖ്യമുണ്ടാക്കിയാലും കോണ്‍ഗ്രസ്സിന് മറ്റ് കക്ഷികളെപ്പോലെ മാത്രം പ്രാധാന്യം നല്‍കിയാല്‍ മതിയെന്നാണ് പ്രധാന പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായം. 

യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കി മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ്സില്‍നിന്നും അകന്നിരുന്നു. കഴിഞ്ഞ ഏതാനും ഉപതെരഞ്ഞെടുപ്പുകളില്‍ എസ്പിയും ബിഎസ്പിയും സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചെങ്കിലും കോണ്‍ഗ്രസ്സിന്റെ അഭിപ്രായം കണക്കിലെടുത്തിരുന്നില്ല. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

India

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.