തിരുവനന്തപുരം: രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന് സീറ്റ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കേരള കോണ്‍ഗ്രസ് സീറ്റ് ചോദിച്ചിരുന്നില്ല. അട്ടിമറി നടന്നത് ദല്‍ഹിയിലാണെന്നും അദ്ദേഹം പറഞ്ഞു.
തന്റേത് വ്യക്തിപരമായ അഭിപ്രായമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിക്ക് ശാപമാണെന്നും സുധീരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി മുന്നണിയെ എങ്ങനെ ശക്തിപ്പെടുത്തും. കോണ്‍ഗ്രസില്‍ അര്‍ഹരായവരെ ഒഴിവാക്കാനുള്ള ഗൂഢശ്രമം നടന്നു. പാര്‍ട്ടിയുടെ ഉത്തമ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ല. യു.പി.എയില്‍ പാര്‍ലമെന്‍റിലെ വിലപ്പെട്ട ഒരു അംഗത്വം നഷ്ടമാക്കിയെന്നും സുധീരന്‍ പറഞ്ഞു.
കേണ്‍ഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്മാറിയോ എന്ന് കെ.എം. മാണി വ്യക്തമാക്കണം. യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കാനുള്ള മുന്‍ നിലപാടില്‍ ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ആര്‍എസ്‌പിക്ക് കൊല്ലം ലോക്‌സഭാ സീറ്റ് നല്‍കിയപ്പോള്‍ പ്രതിഷേധം ഉണ്ടായില്ല. വിശദമായ ചര്‍ച്ചയ്‌ക്ക് ശേഷമാണ് സീറ്റ് നല്‍കിയത്. കെപിസിസി എക്സിക്യുട്ടീവിലും വിഷയം ചര്‍ച്ച ചെയ്തു. ഈ വിഷയത്തിലെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വാദം തെറ്റാണെന്നും സുധീരന്‍ പറഞ്ഞു.
















