കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതി പോലീസ് നോക്കിനില്‍ക്കെ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചത് അന്വേഷിക്കാന്‍ ഉത്തരവ്. കോട്ടയം എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്‌പെഷല്‍ ബ്രാഞ്ചിനോട് 24 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച ഏറ്റുമാനൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടയില്‍ എത്തിച്ചപ്പോള്‍ ഷെഫിനാണ് വീഡിയോ കോളില്‍ സംസാരിച്ചത്. ഈ സമയം ഷെഫിനെ കാണാനായി എത്തിയ യുവതിയുടെ ഫോണില്‍ നിന്നാണ് പോലീസിന്റെ മുന്നില്‍ നിന്നു തന്നെ വീഡിയോ കോളില്‍ വീട്ടുകാരുമായി സംസാരിച്ചത്. വാഹനത്തിലിരുന്നാണ് പ്രതി സംസാരിച്ചത്. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് അന്വേഷിക്കാന്‍ എസ്.പി ഉത്തരവിട്ടത്.
















