അഗര്‍ത്തല: കൈതച്ചക്ക ഇനി ത്രിപുരയുടെ സംസ്ഥാന ഫലം. ലോകത്ത് മറ്റെങ്ങും ഇത്ര സ്വാദിഷ്ടവും സുഗന്ധിയുമായ കൈതച്ചക്ക വിളയില്ലെന്ന് മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍ ദേവ് പറഞ്ഞു.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് കൈതച്ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്. കേരളം ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ചിരുന്നു.
















