കൊച്ചി: അരുന്ധതി എന്ന ട്രാന്‍സ്‌ജന്‍ഡറിന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. അരുന്ധതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നിര്‍ദേശം. കേസ് അന്തിമ വിധി പറയാനായി മാറ്റി.
മകന്‍ വീടു വിട്ടു പോയെന്നും ഭിന്ന ലിംഗക്കാര്‍ക്കൊപ്പം താമസിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിയായ മാതാവാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. ഇയാള്‍ ഭിന്ന ലിംഗ മാനസികാസ്ഥയുള്ള ആളാണോ എന്ന് പരിശോധിച്ചു റിപ്പോര്‍ട് നല്‍കാന്‍ പോലിസിനു ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
ഡോക്ടര്‍മാരുടെ സംഘം യുവാവിനെ മൂന്നു ദിവസം നിരീക്ഷണത്തില്‍ വച്ച് ലിംഗ പദവി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു കോടതി നിര്‍ദേശം. യുവാവിനെ കോടതി കാക്കനാട്ടെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കയച്ചു. ഡോക്ടര്‍മാരുടെ പരിശോധന പീഡനമാണെന്നും ഉത്തരവ് പുനപ്പരിശോധിക്കണമെന്നും യുവാവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
ഒരാള്‍ ഭിന്നലിംഗക്കാരക്കാരനാണ് എന്ന് അയാള്‍ പ്രഖ്യാപിച്ചാല്‍ മതിയെന്നും മറ്റാരുടേയും അഭിപ്രായം കണക്കിലെടുക്കേണ്ടതില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവുണ്ടന്ന് യുവാവിന്റെ അഭിഭാഷകന്‍ ചുണ്ടിക്കാട്ടിയെങ്കിലും കോടതി വഴങ്ങിയിരുന്നില്ല . തുടര്‍ന്നാണ് യുവാവിനെ വിശദമായി പരിശോധിച്ച് വിദഗ്ദര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
















