Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയില്‍ അണികള്‍ തെക്കുവടക്ക് നെട്ടോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:37 am IST
in Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മുഖം നോക്കാതെ സ്ഥലം മാറ്റം നടപ്പിലാക്കും എന്ന പ്രഖ്യാപനം നേതാക്കള്‍ക്ക് വേണ്ടി മരവിപ്പിച്ചു.  അണികളെ തെക്കുവടക്ക് എല്ലാ ഡിപ്പോകളിലേക്കും സ്ഥലം മാറ്റിയപ്പോള്‍ നേതാക്കളുടെ ഇരിപ്പിടങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.  

കെഎസ്ആര്‍ടിസിയിലെ  ഇടത് വലത് യൂണിയനില്‍പ്പെട്ട 222 ജീവനക്കാരാണ് സ്ഥലംമാറ്റം തങ്ങള്‍ക്ക് ബാധകമല്ല എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  യൂണിയന്‍ നേതാക്കളെന്ന പരിരക്ഷയിലാണ് ഇല്ലാത്ത നിയമത്തിന്റെ പേരില്‍ ഇവര്‍ സ്ഥാനചലനം ഇല്ലാതെ ജോലി നോക്കുന്നത്.

ടോമിന്‍ ജെ. തച്ചങ്കരി എംഡിയായി ചുമതലയേറ്റടുത്തതോടെ മുഖംനോക്കാതെ മുന്‍ഗണനാ പട്ടിക പ്രകാരം സ്ഥലംമാറ്റം നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി. ഇതനുസരിച്ചുള്ള പട്ടികയും പുറത്തിറക്കി. മലബാര്‍ മേഖലയില്‍ ജീവനക്കാര്‍ കുറവായതിനാല്‍ സര്‍വീസുകള്‍ മുടങ്ങുന്നു എന്ന പരാതി കണക്കിലെടുത്ത് വിദൂര ഡിപ്പോകളിലേക്കായിരുന്നു സ്ഥലംമാറ്റം. യൂണിയന്‍ നേതാക്കളല്ലാത്ത എല്ലാവിഭാഗത്തില്‍പ്പെട്ട ജീവനക്കാരും ഉത്തരവ് പ്രകാരം അതത് ഡിപ്പോകളില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ നേതാക്കളായ 222 പേര്‍ സ്ഥലം മാറ്റ ഉത്തരവ് കൈപ്പറ്റാന്‍ പോലൂം കൂട്ടാക്കിയില്ല. യൂണിയന്‍ നേതാക്കളായതിനാല്‍  സ്ഥലം മാറ്റ പട്ടികയ്‌ക്ക് തങ്ങള്‍ പുറത്തെന്നായിരുന്നു വാദം. ഇതോടെ എംഡി ഇടപെട്ടു. നൂറ് പേര്‍ക്ക് മാത്രമേ പരിരക്ഷ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും അതനുസരിച്ചുള്ള നേതാക്കളുടെ പട്ടിക നല്‍കണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു. 

  ഇത് അംഗീകരിക്കാന്‍ ഇടത് വലത് യൂണിയനുകള്‍ തയാറായില്ല. സിഐടിയു സംഘടനയായ കെഎസ്ആര്‍ടിസിഇഎ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്ഥലംമാറ്റ പട്ടിക മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഡിപ്പോയ്‌ക്കുള്ളില്‍ പ്രകടനവും പൊതുയോഗവും പാടില്ലെന്ന് എംഡി ഉത്തരവ് ഇറക്കി. 

എംഡിക്കെതിരെ പ്രതികരിക്കാനുള്ള സുവര്‍ണാവസരം കണക്കിലെടുത്ത്  കെഎസ്ടി സംഘ് ഒഴികെയുള്ള യൂണിയനുകള്‍ ചീഫ് ഓഫീസിനകത്ത്   ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ഇതിനെതിരെ പോലീസ് കേസെടുത്തിരുന്നു. യൂണിയന്‍ പ്രവര്‍ത്തനം തടയുന്നതിന് എംഡി നീക്കം നടത്തുന്നതായി പാര്‍ട്ടി നേതൃത്വത്തെ  ധരിപ്പിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ 222 പേരുടെ സ്ഥലംമാറ്റം നടപ്പിലാക്കണ്ട എന്ന നിര്‍ദേശം സര്‍ക്കാരില്‍ നിന്നു കെഎസ്ആര്‍ടിസി ആസ്ഥാനത്ത് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഡിപ്പോകളില്‍ നേതാക്കള്‍ ജോലിക്ക് കയറി. 

 ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്ഥലംമാറ്റം ഏതു നിമിഷവും നടപ്പിലാക്കാം എന്ന സ്ഥിതി വന്നതോടെ എംഡിയെ മാറ്റാനുള്ള നീക്കത്തിലായി സിഐടിയു യൂണിയന്‍. ഇതിലേക്കായി, എംഡി ചുമതലയേറ്റെടുത്തപ്പോള്‍ ഉണ്ടായ കട്ടപ്പനയിലെ ചങ്ക് ബസ് വിഷയം തച്ചങ്കരിയുടെ പ്രശസ്തിക്കുവേണ്ടി സൃഷ്ടിച്ചതാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. 

കോര്‍പ്പറേഷന്‍ നിയമപ്രകാരം എല്ലാവര്‍ക്കും സ്ഥലമാറ്റത്തിന് അര്‍ഹതയുണ്ട്. എന്നാല്‍, യൂണിയനുകള്‍ തമ്മിലുള്ള ധാരണ പ്രകാരം സംസ്ഥാന നേതാക്കള്‍ക്കു മാത്രമേ സ്ഥലം മാറ്റ പരിരക്ഷ ലഭിക്കുകയൂള്ളൂ. സ്ഥലംമാറ്റം ഇല്ലാതെ തുടരുന്ന 222 പേരില്‍ 111 പേര്‍ കോണ്‍ഗ്രസ് യൂണിയനില്‍പ്പെട്ടവരാണ്. സിഐടിയുവില്‍ പെട്ട 11 പേര്‍ക്ക്  യൂണിയന്‍ ചുമതല ഇല്ല. ഇവര്‍ സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാര്‍ എന്ന നിലയിലാണ് സ്ഥലംമാറ്റം ഇല്ലാതെ തുടരുന്നത്. 

  രോഗാവസ്ഥയിലുള്ളവര്‍ക്കു വരെ മറ്റ് ഡിപ്പോകളിലേക്ക് സ്ഥലംമാറ്റം  ലഭിക്കുകയും തിരികെ സ്വന്തം സ്ഥലത്തേക്ക് മാറ്റിത്തരണമെന്ന അപേക്ഷയുമായി ചീഫ് ഓഫീസിലും നേതാക്കളുടെ വീടുകളിലും കയറിയിറങ്ങുമ്പോഴാണ് ആര് ഭരിച്ചാലും ഏത് എംഡി വന്നാലും തങ്ങള്‍ മാറില്ല എന്ന നിലപാടില്‍ നേതാക്കള്‍ ജോലി നോക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.