Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വലിയ പൊട്ടിനു കീഴെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 04:19 pm IST
inSpecial Article

ലീലാ മേനോന്‍ എന്ന വലിയ പൊട്ടിനുചുവട്ടിലെ ചെറുതരിപൊട്ടാണ് പത്രപ്രവര്‍ത്തനത്തില്‍ ഞാന്‍. എന്നും വെയിലിലേക്കുള്ള മഴ ചായലായിരുന്നു എനിക്കു ലീലാമേഡം.

മേഡത്തെക്കുറിച്ച് നേരത്തെ കേട്ടിരുന്നു.അറിഞ്ഞിരുന്നു. അതിലുമധികം കാണാനും പരിചയപ്പെടാനും ആഗ്രഹിച്ചിരുന്നു. കേരള മിഡ്- ഡേ ടൈംസില്‍ സബ് എഡിറ്ററായി ജോലിക്കെത്തുമ്പോള്‍ എഡിറ്റര്‍ ക്യാബിനില്‍ ലീലാ മേഡം. അതിശയത്തിന്റെ ആഹ്‌ളാദത്തിന് പേരിടാനറിയാതെ ലീലാ മേനോന്‍ എന്ന മഹാ വ്യക്തിത്വത്തിനു മുന്നില്‍ ക്ഷേത്രത്തിനു മുന്നില്‍ എന്നപോലെ തൊഴു കൈയ്യോടെ നിന്നു. ആ ഹൃദയം മുഖത്തുവന്ന് വലിയ ചിരിയായി ചുറ്റും ഊര്‍ജതരംഗം ഉണ്ടാകുന്നത് അറിഞ്ഞു. സ്‌നേഹ ലാളിത്യം കുഴമ്പാക്കിയ വാക്കുകള്‍ കേട്ടു. നെറ്റിയിലെ സൂര്യവെളിച്ചമേറ്റു.

നിത്യവും കണ്ടു.സംസാരിച്ചു.ഫോണ്‍ ചെയ്തു. നാട്ടുവിശേഷങ്ങള്‍. ലോകവാര്‍ത്തകള്‍. സമുദ്രാഴമുള്ള അനുഭവ കഥകള്‍. പത്രപ്രവര്‍ത്തനത്തിന്റെ മാതൃകാപാഠങ്ങള്‍. അങ്ങനെ സുഹൃത്താകുന്നു. ആത്മമിത്രമാകുന്നു. മാതൃസമാനയാകുന്നു. അതിന്റെ സ്‌നേഹവും കരുതലും ജാഗ്രതയും വാത്സല്യവും.

സ്‌നേഹത്തിന്റെ സ്വാതന്ത്ര്യമുള്ള ബലത്തില്‍ ലീലാമേഡത്തിനു ആത്മകഥ എഴുതിക്കൂടേയെന്ന് ചോദിച്ചു. വലിയൊരു ചിരിമാത്രം. വീണ്ടും പറഞ്ഞു. അപ്പോഴും ആ ചിരി തന്നെ. നേര്‍ത്ത പരിഭവത്തോടെയാണ് മൂന്നാംവട്ടം സൂചിപ്പിച്ചത്. നല്ല ചിരിക്കൊപ്പം നോക്കാമെന്നായി ഇത്തവണ.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്പരപ്പിന്റെ ഒരു വിളി. സേവ്യര്‍ അതു തുടങ്ങീട്ടോ. വിശ്വസിക്കാനായില്ല. ഒരാഴ്ച കഴിഞ്ഞ് മുപ്പത്തിയാറ് പേജ് വായിക്കാന്‍ തന്നു. സാധാരണ മലയാളിക്കുപോലും അറിയാത്ത ഒരു കൂട്ടം കിളികളുടെയും മരങ്ങളുടെയും പക്ഷികളുടെയും പഴങ്ങളുടെയും പേര്. ഇലകള്‍ പച്ച, മഞ്ഞ എന്നപോലെ ഋതുക്കളില്‍ മാറുന്ന ഇലനിറങ്ങളെക്കുറിച്ചുപോലും. ലീലാ മേനോന്റെ ബാല്യം വിളഞ്ഞ വെങ്ങോല ഗ്രാമത്തിന്റെ ലാന്റ് സ്‌കേപ്പ്. അങ്ങനെ തുടങ്ങിയതാണ് ആത്മാവിന്റെ മഷിനിറച്ചെഴുതിയ നിലയ്‌ക്കാത്ത സിംഫണി. ലോകം ആദരിക്കുന്ന ഇന്ത്യന്‍  പത്രപ്രവര്‍ത്തകയുടെ അസാധാരണവും അപൂര്‍വവുമായ പോരാട്ടങ്ങളുടേയും അനുഭവങ്ങളുടേയും കഥ. ജീവന് ആറുമാസത്തെ ഗ്യാരന്റി നല്‍കിയ ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തി, ശരീരത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ ഞണ്ടുകളെ കൂസാതെ പന്ത്രണ്ടുകൊല്ലത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയെക്കുറിച്ച് എഴുതാനുള്ള സ്വപ്‌നത്തിലായിരുന്നു ലീലാ മേഡം. ആത്മവിശ്വാസത്തില്‍ പണിത ശരീരത്തിലെ പ്രതിരോധം കണ്ട് കുടിയിറങ്ങിപ്പോയി കൂര്‍മ്പന്‍കാലുകളൊടിഞ്ഞ് ഞണ്ടുകള്‍. പിന്നീട് ഹൃദയം തുറന്നുവെച്ച ബൈപ്പാസ് സര്‍ജറി. അതിനിടയിലും പിന്നീടും ദുന്തവും ദുരിതവുമായി വന്ന് ജീവിതം കണ്ണുരുട്ടി പേടിപ്പിച്ച് ഒടുക്കം വാളും പരിചയും കാല്‍ക്കീഴില്‍വെച്ച് മേഡത്തിനുമുന്നില്‍ കീഴടങ്ങുകയായിരുന്നു.

പത്രപ്രവര്‍ത്തകയുടെ ഇടപെടലുകള്‍. ആക്റ്റിവിസ്റ്റിന്റെ പോരാട്ടങ്ങള്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുളള എഴുത്തും കര്‍മവും. ഒരു ജീവിതംകൊണ്ട് അനേകം ജന്മങ്ങള്‍. ആര്‍ക്കും പ്രലോഭനവും പ്രചോദനവുമായ റോള്‍ മോഡല്‍.

മേഡം ജന്മഭൂമിയുടെ എഡിറ്ററായി പോകുന്നു. നാളുകള്‍ക്കുശേഷം എന്നേയും ജന്മഭൂമിയിലേക്കു കൊണ്ടുപോകുന്നു. ആത്മകഥ നോവലാക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോള്‍ സ്‌നേഹപൂര്‍വം സമ്മതിച്ചു. മറ്റാര്‍ക്കും കിട്ടാത്ത സുകൃതം. അങ്ങനെ എഴുതിയ നോവലാണ് വെയിലിലേക്കു മഴ ചാഞ്ഞു. സിനിമായാകാനിരിക്കുന്ന നോവലുംകൂടിയാണത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.