തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ വെട്ടിപ്പ് നടത്തിയതിന് പ്ലസ് മാക്സ് കമ്പനി സിഇഒ സുന്ദരവാസന്‍ അറസ്റ്റില്‍. ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ മദ്യം മറിച്ച് വിറ്റ് കോടികളുടെ നികുതി വെട്ടിച്ചെന്നാണ് കേസ്. ആറു കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്.
2017 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. 13000 അന്താരാഷ്‌ട്ര വിമാന യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വിദേശമദ്യം കടത്തിയ ശേഷം കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നെന്നാണ് കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്താനുള്ള ലൈസന്‍സ് നേരത്തെ റദ്ദ് ചെയ്തിരുന്നു.
















