കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി രണ്ടായിരത്തോളം പേര് നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 193 പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നു. നിലവില്‍ 18 പേരിലാണ് നിപ്പാ ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈറസിനെ പ്രതിരോധിക്കാന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: