Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

വീട്ടിലൊരുക്കാം മുന്തിരിത്തോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 02:43 am IST
inAgriculture

തളിര്‍ത്തുനില്‍ക്കുന്ന മുന്തിരിവളളികള്‍ എന്നും രസകരമായ കാഴ്ചയാണ്. കാഴ്ചയില്‍ മാത്രമല്ല ഗുണഫലത്തിന്റെ കാര്യത്തിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍  ഉത്പാദിപ്പിക്കുന്ന പഴവര്‍ഗങ്ങളിലൊന്നായ മുന്തിരി കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിറ്റാമിനുകളുടെ കലവറയായും സൗന്ദര്യസംരക്ഷണത്തിനുതകുന്ന ഫലമായും ശ്രദ്ധിക്കപ്പെട്ട ഈ പഴത്തിലടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ഘടകം അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, വായ, പ്രോസ്‌റ്റേറ്റ് എന്നീ അവയവങ്ങളിലെ കാന്‍സറിനെ പ്രതിരോധിക്കുന്നു. വൈനുണ്ടാക്കാനും ജ്യൂസിനും കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ മുന്തിരിക്ക് ആഗോളവിപണിയില്‍ വന്‍സാധ്യതയാണുളളത്. ഈ സാധ്യതയെ മുന്‍നിര്‍ത്തി ലോകത്തെമ്പാടും മുന്തിരി ഉത്പാദനം അമിതമായ രാസവളത്തിന്റേയും കീടിനാശിനികളുടേയും ഉപയോഗത്തോടെയാണ് നടക്കുന്നത്. അതേസമയം, വീട്ടുവളപ്പിലോ ടെറസിലോ ജൈവവളം ഉപയോഗിച്ച് കൃഷിചെയ്യുന്ന രീതിയും പതിവായി.

സാധാരണ വിപണിയില്‍ സാധ്യതയുള്ള ഇനമായ ബെംഗളൂര്‍ പര്‍പ്പിള്‍ ആണ് വീട്ടുവളപ്പിലെ കൃഷിക്കനുയോജ്യം. കേരളത്തില്‍നിന്ന് കിഴക്കോട്ട് പോയാല്‍ ഈയിനത്തെ ചാണദ്രാക്ഷ എന്ന് വിളിക്കുന്നു. നീല കലര്‍ന്ന കറുപ്പും ഉരുണ്ട വിത്തുമാണ് ഇതിന്റെ പ്രത്യേകത. ഈയിനം പഴമായും ജ്യൂസിനായും ഉപയോഗിച്ചുവരുന്നു. എല്ലാക്കാലത്തും നടാവുന്നതാണ് മുന്തിരി. എന്നാല്‍ ഈയിനം മിതമായ ചൂടും തണുപ്പുമുളള കാലാവസ്ഥയില്‍ വളരുന്നു. വെയില്‍ ധാരാളമായി ലഭ്യമാകുന്ന സ്ഥലത്താണ് മുന്തിരി കൃഷി മികച്ച വിളവ് നല്‍കുന്നത്. ടെറസ്സില്‍ ആണെങ്കില്‍ ചട്ടികളിലോ ബാഗുകളിലോ നടാം. നടുന്നതിന് മുമ്പ് ഉണങ്ങിയ ചാണകം, കമ്പോസ്റ്റ്, മണ്ണിരവളം ഇവയിലേതിലെങ്കിലും ഒന്ന് മണ്ണില്‍ കലര്‍ത്തി കുതിര്‍ക്കണം. ശേഷം കാര്‍ഷിക സംരംഭങ്ങളില്‍ നിന്ന് വാങ്ങുന്ന ഒരടിവരെ പൊക്കമുള്ള തൈ ശ്രദ്ധയോടെ വേര് പൊട്ടിപ്പോകാതെ മണ്ണില്‍ കുഴിയുണ്ടാക്കി നടണം. താങ്ങിനിര്‍ത്താനായി കമ്പ് കുത്തി നിര്‍ത്തണം. ചെറിയ തോതില്‍ ദിവസേന ജലസേചനം നടത്താം. അങ്ങനെ മുറ്റത്ത് കുറേയധികം തൈകള്‍ നട്ട് താങ്ങുകൊമ്പുകള്‍ കൊണ്ട് പന്തല്‍ ഉണ്ടാക്കാം.

കൃഷിസ്ഥലം ടെറസ്സിലാണ്  ഒരുക്കുന്നതെങ്കില്‍ വള്ളികള്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരംവരെ പൊക്കി വളര്‍ത്തിക്കൊണ്ടു വരണം. മികച്ച പരിചരണത്തിന് വേണ്ടിയാണ് പന്തലുകള്‍ ഈ രീതിയില്‍ ക്രമീകരിക്കുന്നത്.

വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഇലപ്പടര്‍പ്പുകളില്‍ വരുന്ന പാഴ്‌വള്ളികള്‍ പറിച്ച് കളയണം. പല ശിഖരങ്ങളായി പടര്‍ന്നു വളരാന്‍ മുന്തിരി വളളിയുടെ തലപ്പ് നുള്ളിവിടേണ്ടത് ആവശ്യമാണ്. ഇതിനെ പ്രൂണിങ്ങ് അഥവാ കവാത്ത് എന്ന് പറയുന്നു. ഇങ്ങനെ ചെയ്താല്‍ ഒരു വളളി വളര്‍ന്ന് 10 മാസം കൊണ്ട് ഒരു സെന്റ് വരെ വളരും. അങ്ങനെ വളര്‍ന്ന എല്ലാ വള്ളികളുടെയും തലപ്പ് ഒരടി നീളത്തില്‍ നുള്ളി വിടുകയും, ഇലകള്‍ അടര്‍ത്തി മാറ്റുകയും വേണം. ശേഷം ഒരു മാസത്തിനുള്ളില്‍ പുതിയ തളിരിലകളിടുകയും ഇളം പച്ച നിറത്തില്‍ പൂക്കള്‍ വരുകയും ചെയ്യുന്നു. വീണ്ടും ഒരടി തലപ്പ് വളരുമ്പോള്‍ നുള്ളി വിടണം. 

ശേഷം ഇലകള്‍ അടര്‍ത്തിയെടുക്കുന്നു. തളിരിലകളുടെ കൂടെ സ്പ്രിങ് പോലെയുള്ള വളളികളും വരുന്നു. അതിനെയും യഥാസമയം നുള്ളി കളയണം. അങ്ങനെ പന്തലില്‍ വള്ളി മാത്രം ഉണ്ടാവുന്നു. ഈ വള്ളികളിലെ പൂക്കള്‍ പൂത്തുകായ്ച്ച് നാലുമാസം കൊണ്ട് കായകള്‍ പറിക്കാന്‍ പാകമാകുന്നു. പഴുത്ത മുന്തിരികള്‍ മാത്രമേ പറിക്കാവൂ. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും ആ വള്ളികളില്‍ തന്നെ കൃഷി തുടങ്ങിയാല്‍ പത്ത് മാസത്തിനുളളില്‍ മൂന്നു തവണ വരെ വിളവെടുക്കാം. പഴങ്ങളെ കിളികളില്‍ നിന്നും മറ്റു ജീവികളില്‍ നിന്നും സംരക്ഷിക്കാന്‍ പന്തലിന് മുകളില്‍ വല വലിച്ചുകെട്ടാവുന്നതാണ്.  ശാസ്ത്രീയമായ രീതിയില്‍ പരിചരിച്ചാല്‍ 20 വര്‍ഷത്തില്‍ കൂടുതല്‍വരെ മുന്തിരി വള്ളികള്‍ നിലനില്‍ക്കുന്നു. 

മുന്തിരി കൃഷിക്കാവശ്യമായ ജൈവവളങ്ങള്‍, ഒരു മാസത്തില്‍ ഒരു തവണ എന്ന കണക്കിനുസരിച്ച് ഒരു തൈയ്‌ക്ക് കാല്‍ക്കിലോ കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചെടിക്ക് ചുവട്ടില്‍ മണ്ണ് കുഴിച്ച് അതിലിട്ട് മൂടണം. കടലപ്പിണ്ണാക്ക് ഉറുമ്പ് കൊണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ മൂടിയിടേണ്ടത് ആവശ്യമാണ്. കൂടാതെ കീടശല്യം ഒഴിവാക്കാനായി വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കാം. അറുപതു ദിവസത്തിലൊരിക്കല്‍ ജൈവവളവും ചാണകം, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവയും ഇട്ടുകൊടുക്കാം.

മുന്തിരി വളളികളെ അലട്ടുന്ന പ്രധാന രോഗങ്ങളാണ് ഇലമുരടിപ്പ്, പൂപ്പല്‍ രോഗം എന്നിവ. അതിനെ അകറ്റാന്‍ വെര്‍ഹകമ്പോസ്റ്റോടീയോ, ബോര്‍ഡോ മിശ്രിതമോ ഇലകളില്‍ തളിക്കാം. മണ്ണൊലിപ്പിനുളള സാധ്യതയുള്ളതിനാല്‍ എപ്പോഴും മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തണം.  മുന്തിരിയുടെ മധുരം വര്‍ധിപ്പിക്കാനായി വിളവെടുപ്പിന് ഒരാഴ്ച മുന്‍പ് മുതല്‍ ജലസേചനം ഒഴിവാക്കാം.

എണ്ണായിരത്തില്‍പ്പരം മുന്തിരിയിനങ്ങളാണ് ലോകത്തുള്ളത്. ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, കാളിസഹേബി, ഗുലാബി, തോംസസീഡ്‌ലസ് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. മുന്തിരിത്തോട്ടങ്ങളായാണ് മുന്തിരി കൃഷി കാണപ്പെടുന്നത്. ഒരു കിലോ മുന്തിരിക്ക് 80 മുതല്‍100 രൂപ വരെയാണ് മാര്‍ക്കറ്റ് വില. ഇനങ്ങള്‍ക്കനുസരിച്ച് വില ഏറിയും കുറഞ്ഞുമിരിക്കുന്നു. ഗ്രീന്‍ ഗ്രേപ്‌സിന് കിലോക്ക് 90 രൂപയും ബ്ലാക്ക് ഗ്രേപ്‌സിന് കിലോക്ക് 350 രൂപയും വൈറ്റ് ഗ്രേപ്‌സിന് ഒരു ടണ്ണിന് 25000 രൂപയിലധികവും വിപണിയില്‍നിന്ന് ലഭിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

Kerala

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.