Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രകൃതി മാതാവിനെ സംരക്ഷിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 02:23 am IST
inSamskriti

മക്കളേ,

 പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥയിലെ മാറ്റങ്ങളും  ഇന്ന് മനുഷ്യരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭീതിയും ആശങ്കയും മനുഷ്യമനസ്സിനെ വേട്ടയാടുകയാണ്.  വീണ്ടുവിചാരമില്ലാത്ത പ്രകൃതിചൂഷണം കാരണം പ്രകൃതിയുടെ താളം നഷ്ടമായിക്കൊണ്ടിരിക്കുന്നു. വായുവും വെള്ളവും ഭൂമിയും വിഷമയമായിത്തീരുന്നു.

നമുക്ക് സര്‍വ്വൈശ്വര്യങ്ങളും നല്‍കിവന്നിരുന്ന പ്രകൃതിയാകുന്ന കാമധേനു ഇന്ന് കറവ വറ്റിയ ചാവാലി പശുവിനെപ്പോലെയായിത്തീര്‍ന്നു. ഭൂമിയില്‍  ഇന്ധനം കുറയുന്നു. ആഹാരം കുറയുന്നു. ശുദ്ധവായുവും വെള്ളവും കിട്ടാതാകുന്നു. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. 

എവിടെയാണ് നമുക്കു തെറ്റു പറ്റിയത്. ആവശ്യവും ആഡംബരവും തമ്മില്‍ നമുക്കു തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് നമുക്കു പറ്റിയ ഏറ്റവും വലിയ തെറ്റ്. ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ കഥ ഓര്‍ക്കുകയാണ്. അദ്ദേഹം അതിരാവിലെ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് നദീതീരത്ത് പല്ല് തേച്ചുകൊണ്ടിരിക്കുകയായിരുന്നു. അതോടൊപ്പം ചുറ്റും കൂടിയ സഹപ്രവര്‍ത്തകരോട്  ചില അത്യാവശ്യ കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. വാ കഴുകാനായി പാത്രമെടുത്തപ്പോള്‍  അതിലെ വെള്ളം തീര്‍ന്നത് അദ്ദേഹം ശ്രദ്ധിച്ചു. ”ദൈവമേ ഞാനെന്ത് അശ്രദ്ധയാണ് കാണിച്ചത്. പല്ലുതേപ്പ് കഴിയുന്നതിനു മുന്‍പുതന്നെ വെള്ളം തീര്‍ന്നു.” ഇദ്ദേഹം ഇങ്ങനെ വിഷമിക്കുന്നതിന്റെ കാരണം മറ്റുള്ളവര്‍ക്ക് മനസ്സിലായില്ല. അവര്‍ ചോദിച്ചു, ”അതിലെന്തു വിഷമിക്കാനാണ്?. തൊട്ട് മുന്‍പില്‍  കൈയ്യെത്തുന്ന ദൂരത്ത് നദി നിറഞ്ഞൊഴുകുന്നതു കാണുന്നില്ലേ?”  അപ്പോള്‍ സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞു, ”നദിയില്‍ ധാരാളം വെള്ളമുണ്ടായേക്കാം. പക്ഷേ അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. എനിക്കു അര്‍ഹതയുള്ളത് ഞാന്‍ എടുത്തുകഴിഞ്ഞു. കൂടുതല്‍ എടുക്കാനുള്ള അവകാശം എനിക്കില്ല.” ഈ ധര്‍മ്മബോധം നമ്മുടെ ജനതയ്‌ക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ പട്ടിണി മരണവും ദാരിദ്ര്യവുമെല്ലാം ഒരു ദുഃസ്വപ്‌നം പോലെ തുടച്ചുമാറ്റാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. 

ആവശ്യത്തിലധികമായി എന്തെടുത്താലും അത് അധര്‍മ്മമാണ്. അങ്ങനെ നമ്മള്‍  ജീവിക്കുകയാണെങ്കില്‍ സമൂഹത്തില്‍ എല്ലാവര്‍ക്കും ആവശ്യമുള്ള ഭക്ഷണവും വെള്ളവും വസ്ത്രവും മറ്റു വസ്തുക്കളും കിട്ടും, ഭൂമി എന്നും കാമധേനുവിനെപ്പേലെ വരദായിനിയായി നില്‍ക്കുകയും ചെയ്യും.

പണ്ടൊക്കെ കാളവണ്ടിയിലും കുതിരവണ്ടിയിലും ഒക്കെയായിരുന്നു മനുഷ്യര്‍ സഞ്ചരിച്ചിരുന്നത്. അവിടെ നിന്നു പിന്നെ സ്‌കൂട്ടറായി, കാറായി. ഇപ്പോള്‍, ഒരാള്‍ക്കുതന്നെ രണ്ടോ മൂന്നോ കാറുള്ള സ്ഥിതിയിലായി. എന്നാല്‍, ഭൂമിയിലെ ഇന്ധനം കുറഞ്ഞു കുറഞ്ഞു വരുന്നത് നമ്മള്‍ ശ്രദ്ധിക്കുന്നില്ല. പണ്ട് ഇലകളിലാണ് മനുഷ്യര്‍ ഭക്ഷണം കഴിച്ചിരുന്നത്. എന്നാല്‍ ഇന്ന് പേപ്പര്‍ കൊണ്ടുണ്ടാക്കിയ പ്ലേറ്റുകളും ഗ്ലാസ്സുകളുമായി. ഒരു പ്രാവശ്യം ഉപയോഗിച്ചു കഴിയുമ്പോള്‍ കളയുകയും ചെയ്യും. ഈ അമിതമായ ഉപയോഗം കാരണം  എത്ര വൃക്ഷങ്ങളാണ് മുറിക്കേണ്ടി വരുന്നത്? 

ആഗ്രഹമല്ല പ്രശ്‌നം, അത്യാഗ്രഹമാണ്. തലച്ചോറും കരളും ഹൃദയവുമൊക്കെ നമ്മുടെ ആന്തരിക അവയവങ്ങളായിരിക്കുന്നതുപോലെ നമ്മുടെ ബാഹ്യ അവയവങ്ങളാണ്  വായുവും വെള്ളവും വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളുമൊക്കെ. നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് നമ്മള്‍ നല്‍കുന്ന അതേ ശ്രദ്ധ തന്നെ പ്രകൃതിയെ സംരക്ഷിക്കുന്നതിനും നമ്മള്‍ നല്‍കണം. നദികളും സമുദ്രവും മലിനപ്പെടുത്തുന്നത് നമ്മുടെ രക്തത്തില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്ന ബോധം നമുക്കുണ്ടാകണം. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് അറ്റ്‌ലാന്റ്‌റിക് സമുദ്രത്തില്‍ ഉണ്ടായ എണ്ണക്കപ്പല്‍ ദുരന്തം കാരണം എത്രയെത്ര  ജീവികളാണ് മരിച്ചത്. 

ഒരു ശാസ്ത്രജ്ഞന്‍ പറയുകയുണ്ടായി, ”ഇന്നീ ലോകത്തിലെ കൃമികീടങ്ങളെല്ലാം അപ്രത്യക്ഷമായാല്‍ അടുത്ത അന്‍പതു വര്‍ഷത്തിനകം ഭൂമിയില്‍ നിന്ന് ജീവന്‍  തുടച്ചു നീക്കപ്പെടും. മറിച്ച് മനുഷ്യരാശി തുടച്ചുനീക്കപ്പെട്ടാല്‍ അടുത്ത അന്‍പതുവര്‍ഷം കഴിയുമ്പോള്‍ ഭൂമിയില്‍ മറ്റെല്ലാ ജീവജാലങ്ങളും കൂടുതല്‍ പുഷ്ടിപ്പെടും.”  ഭൂമി മരിക്കാതിരിക്കണമെങ്കില്‍ മനുഷ്യന്‍ മരിക്കണം എന്ന അവസ്ഥ വരാന്‍ പാടില്ല. 

സ്വന്തം അമ്മയെ എന്ന പോലെ പ്രകൃതിമാതാവിനേയും പരിരക്ഷിക്കാന്‍ കടപ്പെട്ടവരാണ് നമ്മള്‍. ആ യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മള്‍ കണ്ണു തുറന്നേ പറ്റൂ. നമ്മുടെ പൂര്‍വ്വികര്‍ നമുക്കു സമ്മാനിച്ച ഈ ലോകം എത്ര മനോഹരമാണ്. അതിനെ താറുമാറാക്കിയാണോ നാം ഭാവി തലമുറയ്‌ക്ക് കൈമാറാന്‍ പോകുന്നത്? അമേരിക്കയിലെ ആദിവാസികളുടെയിടയില്‍ ഒരു പഴഞ്ചൊല്ലുണ്ട്  ”ഈ ഭൂമി നമുക്ക് പൂര്‍വ്വികസ്വത്തായി കിട്ടിയതല്ല, മറിച്ച് ഭാവി തലമുറയില്‍നിന്ന് നമ്മള്‍ കടം വാങ്ങിയതാണ്” എന്ന്. നമ്മള്‍ കടം വാങ്ങിയ ഈ ഭൂമിയെ ഒരു പോറല്‍പോലും വരുത്താതെ ഭാവി തലമുറയ്‌ക്ക് തിരിച്ചേല്‍പിക്കാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്. ആ തിരിച്ചറിവോടെ ഭൂമിയേയും പ്രകൃതിയേയും സംരക്ഷിക്കാന്‍ നമ്മളാലാവുന്നത് ചെയ്യാമെന്നു നമുക്ക് പ്രതിജ്ഞ ചെയ്യാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.