പയ്യന്നൂര്‍: തെരുവ് നായയുടെ കടിയേറ്റ് പയ്യന്നൂരില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളൂര്‍ പുതിയന്‍കാവില്‍ താമസിക്കുന്ന ചെമ്മഞ്ചേരി ഹരിദാസ് (67), പൊറക്കുന്ന് തവിടിശ്ശേരിയിലെ കമ്മന്‍തട്ട ജിഷണു (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ മേഖലയില്‍ തെരുവ് നായുടെ അക്രമത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. ഭ്രാന്തന്‍ നായയുടെ കടിയേറ്റ് കഴിഞ്ഞ മാര്‍ച്ച് 7ന് 21 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതാണ് പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകാന്‍ കാരണമായത്.
















