ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകര്‍ന്ന് എന്‍ഡിഎ യുവജനസംഘടനകള്‍. നഗരത്തിലെ എല്ലാ സ്ഥാപനങ്ങളിലും യുവജനസംഘടനാ പ്രവര്‍ത്തകര്‍ കയറിയിറങ്ങി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചാണ് യുവജനവിളംബരം നടത്തിയത്.
വെള്ളാവൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച യുവജനവിളംബരം കേരളാ കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ യശസ്സ് ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ച നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങള്‍ ചെങ്ങന്നൂരിലെത്തിക്കാന്‍ പി.എസ്. ശ്രീധരന്‍പിള്ളയുട വിജയം ഉറപ്പിക്കണമെന്ന് പി.സി. തോമസ് പറഞ്ഞു.
പരിപാടിയില്‍ യൂത്ത്ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ്സഞ്ജീവ് ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, പിഎസ്പി ചെയര്‍മാന്‍ കെ.കെ. പൊന്നപ്പന്‍, കേരളാകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, നേതാക്കളായ കെ. പൊന്നപ്പന്‍, അജി ആര്‍. നായര്‍, അനില്‍കുമാര്‍, അനീഷ് എന്നിവര്‍ സംസാരിച്ചു.
















