അടൂര്‍: മഴയ്‌ക്കൊപ്പം വയലേലകളില്‍ എത്തിയ മഞ്ഞത്തവളകള്‍ കൗതുകക്കാഴ്ചയായി. ഇന്നലെ രാവിലെയാണ് പത്തനംതിട്ട അടൂര്‍ മാഞ്ഞാലിക്ക് സമീപമുള്ള പ്ലാവിനാല്‍ വയലില്‍ ആയിരത്തോളം മഞ്ഞത്തവളകളെ കണ്ടത്.
വിവരമറിഞ്ഞ് ഇവയെ കാണാന്‍ പാടത്തോട് ചേര്‍ന്നുള്ള പാതയില്‍ നാട്ടുകാരും തടിച്ചുകൂടി. എന്നാല്‍ പത്ത് മണിക്ക് ശേഷം ഇവ വയലില്‍നിന്ന് അപ്രത്യക്ഷമായി.
അപൂര്‍വ്വ ഇനത്തില്‍പെട്ട തവളകളാണെന്ന് കരുതുന്നു. സമീപത്തെ വാഴത്തോട്ടത്തിലും ഇത്തരം തവളകളെ കണ്ടു. മഞ്ഞ നിറമുള്ള ഇത്രയധികം തവളകള്‍ എത്തിയത് അപൂര്‍വ്വ കാഴ്ചയായി.
















