Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനസേവ ശിശുഭവന്‍ കളക്ടര്‍ ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2018, 02:49 am IST
in Kerala

കൊച്ചി: ബാലനീതി നിയമത്തിന്റെ ഗുരുതരമായ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ആലുവ ജനസേവ ശിശുഭവന്‍ ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍. ജനസേവ ശിശുഭവന്റെ മന്ദിരങ്ങളടക്കമുള്ള ആസ്തികള്‍ ഇതേത്തുടര്‍ന്ന് കളക്ടറുടെ നിയന്ത്രണത്തിലായി. അന്തേവാസികളുടെ ക്ഷേമവും കളക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും. മൂന്നു മാസത്തേക്കോ അന്തേവാസികളായ കുട്ടികള്‍ രക്ഷിതാക്കളുടെ അടുക്കലെത്തുന്നതു വരെയോ അല്ലെങ്കില്‍ ഇവരെ മറ്റൊരു ഉചിതമായ സ്ഥാപനത്തിലേക്ക് മാറ്റുന്നതു വരെയോ ഏറ്റെടുക്കല്‍ പ്രാബല്യത്തിലുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം എന്നിവയ്‌ക്കാവശ്യമായ ക്രമീകരണങ്ങള്‍ കളക്ടര്‍ ഏര്‍പ്പെടുത്തും. 

ജനസേവ ശിശുഭവന്റെ നടത്തിപ്പില്‍ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ശിശുക്ഷേമസമിതി കഴിഞ്ഞ വര്‍ഷം അന്തേവാസികളായ കുട്ടികളെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതരസംസ്ഥാനക്കാരായ കുട്ടികളെ സ്വദേശത്തേക്ക് അയക്കാനും സമിതി നിര്‍ദേശിച്ചു. ഇതിനെതിരെ ജനസേവ ശിശുഭവന്‍ സമര്‍പ്പിച്ച അപ്പീല്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. തുടര്‍നടപടികളുമായി മുന്നോട്ടു പോകാനും കോടതി നിര്‍ദേശിച്ചു. 

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ശിശുക്ഷേമസമിതി നടത്തിയ പരിശോധനയില്‍ മറ്റു സംസ്ഥാനക്കാരായ 104 കുട്ടികളാണ് ജനസേവ ശിശുഭവനിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 21ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ ഇവിടെ ഉണ്ടായിരുന്നത് 42 കുട്ടികള്‍ മാത്രമാണ്. 

62 കുട്ടികളെ കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ജനസേവ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇതില്‍ നാലു കുട്ടികളെ തൃശൂരിലെ തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന നിലയില്‍ മെയ് പത്തിന് ചൈല്‍ഡ് ലൈന്‍ കണ്ടെത്തി. ഇവര്‍ തൃശൂരില്‍ എങ്ങനെ എത്തി എന്നത് സംബന്ധിച്ചും ജനസേവയ്‌ക്ക് വിശദീകരിക്കാനായില്ല.

അന്തേവാസികളായ കുട്ടികളുടെ ചിത്രങ്ങള്‍ പണപ്പിരിവിനായി പരസ്യങ്ങളിലും ബ്രോഷറുകളിലും ഉപയോഗിച്ചതും ഇവരെ ഘോഷയാത്രകളില്‍ അണിനിരത്തിയതും ബാലനീതിയുടെ ലംഘനമാണ്. അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ പ്രതിഷേധിക്കാനെന്ന പേരിലും കുട്ടികളെ തെരുവിലിറക്കിയിരുന്നു. 

തമിഴ്നാട് അടക്കം ആറു സംസ്ഥാനങ്ങളിലെ കുട്ടികളെയാണ് അനധികൃതമായി ജനസേവയില്‍ പാര്‍പ്പിച്ചിരുന്നത്. കുട്ടികളെ ഇനിയും ജനസേവയില്‍ പാര്‍പ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയ ശിശുക്ഷേമസമിതി സ്ഥാപനം ഏറ്റെടുക്കണമെന്ന് സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയിലാണ് മെയ് 19ന് ഉത്തരവുണ്ടായത്. ജനസേവ ശിശുഭവനിലെ കുട്ടികളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

ശിശുഭവന്റെ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്ന പരാതികള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ശിശുഭവന്‍ സാമൂഹ്യ ക്ഷേമ വകുപ്പ് ഏറ്റെടുത്ത കാര്യം കോടതിയെ അറിയിക്കും. അന്തേവാസികളെ ഭിക്ഷാടനത്തിനും മറ്റും പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയോ എന്നും അന്വേഷിക്കും. കളക്ടറുടെ നേതൃത്വത്തിലായിരിക്കും കുട്ടികളെ സംരക്ഷിക്കാനുള്ള നടപടികളെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ധുരന്ധർ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

പുതിയ വാര്‍ത്തകള്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.