Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഇനിയെങ്കിലും നോക്കാം ബംഗാളിലേക്ക്! കണ്‍ തുറന്നുകാണാം ജനാധിപത്യം!!’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2018, 02:16 pm IST
inIndia

ജനാധിപത്യം കൊലചെയ്ത തൃണമൂല്‍ നടപടിക്കെതിരേ
ബംഗാൡല ഭാരതീയ യുവമോര്‍ച്ച  പ്രതിഷേധിച്ചപ്പോള്‍

കൊല്‍ക്കത്ത: ‘കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ വരില്ലെന്നുറപ്പായ സ്ഥിതിക്ക് ഇനിയിയെങ്കിലും ബംഗാളിലേക്ക് നോക്കാം, കാണാം ജനാധിപത്യം,’ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന അഭിപ്രായങ്ങളിലൊന്നാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന പേരില്‍ മമതാ ബാനര്‍ജിയുടെ ബംഗാളില്‍ നടന്ന ജനാധിപതല്പ ധ്വംസനങ്ങള്‍ക്ക് എണ്ണമില്ല. പക്ഷേ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയതലത്തില്‍ പ്രതിഷേധമില്ല, മാധ്യമങ്ങളില്‍ പലതിനും ഒന്നാം പേജ് വാര്‍ത്തയില്ല, വിമര്‍ശനങ്ങളില്ല, മുഖ പ്രസംഗങ്ങളില്ല. 

എതിര്‍പാര്‍ട്ടികളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സമ്മതിച്ചില്ല. ഹൈക്കോടതിയും സുപ്രീംകോടതിയും വരെ കേസ് കയറിയിറങ്ങി. പത്രിക കൊടുക്കാന്‍ പോയവരെ തലതല്ലിക്കീറി. വോട്ടെടുപ്പ് ചിലര്‍ ആവശ്യപ്പെടുംപോലെ വോട്ടിങ് യന്ത്രം ഒഴിവാക്കി ബാലറ്റ് പേപ്പര്‍ വഴിയാക്കി. വോട്ടെടുപ്പു ദിവസം വോട്ടര്‍മാരെ ചുട്ടുകൊന്നു. മുപ്പതോളം പേരാണ് രാഷ്‌ട്രീയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ നോക്കി നിന്നു, ചിലപ്പോള്‍ പ്രോത്സാഹിപ്പിച്ചു. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ മൃഗീയമല്ല, പൈശാചികമാണ് വിജയം. ജനാധിപത്യം എല്ലാത്തരത്തിലും പരാജയപ്പെടുത്തിയാണ് ഭരണകക്ഷി വിജയം. പക്ഷേ കരിദിനമില്ല, പ്രകടനമില്ല, കുത്തിയിരിപ്പില്ല, മമതാ ബാനര്‍ജിക്കെതിരേ പ്രസ്താവന പോലുമില്ല. 

തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ഭരണകക്ഷിയായ, തെരഞ്ഞെടുപ്പ് അക്രമത്തിലൂടെ പിടിച്ചെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റവും സീറ്റു നേടി. മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന സിപിഎം ഉള്‍പ്പെട്ട ഇടതു മുന്നണി നാലാം സ്ഥാനത്തായി. അതിനു മുമ്പ് ബംഗാളും കേന്ദ്രവും ഭരിച്ചിരുന്ന കോണ്‍ഗ്രസ് മൂന്നാമതായി. സംസ്ഥാനത്ത് ഈ പാര്‍ട്ടികളെല്ലാം ചേര്‍ന്നെതിര്‍ക്കുന്ന ബിജെപി രണ്ടാം സ്ഥാനത്തെത്തി. 

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗാളില്‍ നടന്ന സംഭവങ്ങളില്‍ ചിലത് ഇങ്ങനെ ചുരുക്കാം:

വോട്ടു ചെയ്യാന്‍ ബൂത്തിലേക്ക് പോകുന്ന സ്ത്രീ വോട്ടര്‍മാരെ
തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പൊതു നിരത്തില്‍ ആക്രമിക്കുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനു മേല്‍ സംസ്ഥാന സര്‍ക്കാരിന്റെയും ഭരണകക്ഷിയായ തൃണമൂലിന്റെയും സമ്മര്‍ദ്ദമുണ്ടായിരുന്നു-ആവശ്യം ഒറ്റ ദിവസമായി തെരഞ്ഞെടുപ്പ് മുഴുവന്‍ നടത്തണമെന്ന്. 2013 ലേത് അഞ്ചു ദിവസ വോട്ടിങ്ങായിരുന്നു.

നാമനിര്‍ദ്ദേശ പത്രിക കൊടുക്കാന്‍ എതിര്‍ പാര്‍ട്ടികളെ തൃണമൂല്‍ സമ്മതിച്ചില്ല. ബിജെപി, കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇതിന്റെ പേരില്‍ ആക്രമണങ്ങളില്‍പരിക്കേറ്റു. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെതിരേ പ്രതികരിച്ചപ്പോള്‍ കമ്മീഷനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ പോയി. അനുകൂല വിധി നേടി, ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തില്‍, സോഷ്യല്‍ മീഡിയവഴി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്ന വിചിത്ര വിധി നേടി. ആദ്യമായാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തിനെതിരേ കോടതി വിധി നേടുന്നത്. മാത്രമല്ല, വോട്ടിങ് വേളയില്‍ ആരുടെയെങ്കിലും സ്വത്തിനോ ജീവനോ ഹാനി സംഭവിച്ചാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവാദിത്തമേല്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ആദ്യമായാണ് ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ ഇത്രയേറെ സീറ്റുകളില്‍ ഒരേസമയം വോട്ടെടുപ്പ്. 34 % സീറ്റുകളില്‍ പ്രതിപക്ഷത്തിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായില്ല. സ്ഥാനാര്‍ത്ഥികളാകാന്‍ പലരും തയ്യാറായില്ല.  പത്രിക കൊടുത്ത സ്ഥാനാര്‍ത്ഥികളേയും കുടുംബാംഗങ്ങളേയും തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഏകപക്ഷീയമായി 34 % സീറ്റുകളില്‍ നേടിയ തൃണമൂല്‍വിജയം പക്ഷേ, സുപ്രീം കോടതി തടഞ്ഞു. 

ദേശീയ മാധ്യമങ്ങള്‍ക്ക് ഈ ജനാധിപത്യ വിരുദ്ധ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ താല്‍പര്യം ഇല്ലായിരുന്നു. അക്രമങ്ങളില്‍ കൊല, തീവെപ്പ്, ബലാത്സംഗം തുടങ്ങിയ എല്ലാത്തരം ഹീനകൃത്യങ്ങളും ഉണ്ടായിരുന്നു. ചില മാധല്പമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മറ്റു പല സംഭവങ്ങളിലും ആര്‍ത്തലച്ച് പ്രതികരിക്കുന്ന ഒരു വനിതാ സംഘടനയും ശബ്ദം ഉയര്‍ത്തിയില്ല. ബലാത്സംഗത്തിനെതിരേ പ്രതികരിച്ചില്ല. ജനാധിപത്യ ധ്വംസനത്തിനെതിരേ കരിദിനമാചരിച്ചില്ല.

വോട്ടെടുപ്പുദിനത്തില്‍ ആക്രമിക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് അതിക്രമം എല്ലാവര്‍ക്കും മുന്‍കൂട്ടി ഉറപ്പിക്കാവുന്നതായിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനം ആവശല്പപ്പെടുകയോ ആവശ്യപ്പെട്ടത് സംസ്ഥാനം കൊടുക്കുകയോ ചെയ്തില്ല. വോട്ടകത്തായ ബാലറ്റു പെട്ടികള്‍ കുളത്തിലെറിഞ്ഞു. ബാലറ്റ് പേപ്പറുകള്‍ കീറിയെറിഞ്ഞു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ മര്‍ദ്ദിച്ചു, കൊലപ്പെടുത്തി. തൃണമൂല്‍ ഗുണ്ടകള്‍ ബൂത്തുപിടിച്ചു, പക്ഷേ ഒരു ദേശീയ മാധ്യമവും റിപ്പോര്‍ട്ടു ചെയ്തില്ല.

ഏതു പാര്‍ട്ടി ഭരിക്കുന്നുവോ അവരുടെ ചട്ടുകമാകുന്ന പോലീസ് സംസ്‌കാരം ബംഗാള്‍ പോലീസും കാണിച്ചു. അവര്‍ ഭരണക്കാര്‍ക്കെതിരായ രാഷ്‌ട്രീയക്കാര്‍ക്കെതിരേ നിന്നു. തൃണമൂല്‍ ആക്രമണങ്ങള്‍ അവര്‍ നോക്കിനിന്നു. ബൂത്തുപിടിക്കാന്‍ തൃണമൂല്‍കാര്‍ ബോംബെറിഞ്ഞപ്പോള്‍ ഭയന്നോടിയ ജനങ്ങനെ പോലീസ് തല്ലിച്ചതച്ചത് പ്രാദേശിക ടെലിവിഷനുകള്‍ റിപ്പോര്‍ട്ടു ചെയ്തു.

നാമനിര്‍ദ്ദേശ പത്രിക കൊടുക്കാന്‍ പോയ വേളയില്‍ ആക്രമിക്കപ്പെട്ട
സിപിഎം നേതാവ് ബസു ആചാര്യ ആശുപത്രിയില്‍

തെരഞ്ഞെടുപ്പ് ജോലിയിലായിരുന്ന അധ്യാപകന്‍ രാജ്കുമാര്‍ റോയ് കള്ളവോട്ടു തടഞ്ഞതിനും ബാലറ്റ് തട്ടിയെടുത്തത് ചോദ്യം ചെയ്തതിനും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ റോയിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകള്‍ക്കു ശേഷം ജഡം റെയില്‍വേ ട്രാക്കിനടുത്ത് നിന്നു കിട്ടി. വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. ഒട്ടേറെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു. പക്ഷേ ദേശീയ മാധ്യമങ്ങളൊന്നും പ്രതികരിച്ചില്ല.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം തൂത്തുവാരിയെന്ന് മാധ്യമങ്ങള്‍ എഴുതി. 95 % ജില്ലാ പഞ്ചായത്തുസീറ്റുകളും 90 % പഞ്ചായത്ത് സമിതി സീറ്റുകളും 73 % ഗ്രാമ പഞ്ചായത്ത് സീറ്റുകളും നേടിയെന്ന് റിപ്പോര്‍ട്ടു ചെയ്തു. ഇത് ജനാധിപത്യം അട്ടിമറിച്ച് നേടിയ അനീതി വിജയമാണെന്ന് പറയാന്‍ മാധ്യമങ്ങള്‍ തയാറായില്ല.

കോണ്‍ഗ്രസിന് തൃണമൂല്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും നാളത്തെ കൂട്ടുകാരാണ്. കോണ്‍ഗ്രസ് താല്‍പര്യങ്ങളെ എതിര്‍ക്കാന്‍ താല്‍പര്യമില്ലാത്ത സിപിഎം മമതാ ബാനര്‍ജിയോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനാവാത്ത അവസ്ഥയിലാണ്. കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് നിന്ന് ബിജെപിയെ നേരിടാന്‍ നോക്കുമ്പോള്‍ ബിജെപി വിരുദ്ധരായ തൃണമൂല്‍ കോണ്‍ഗ്രസ് അവര്‍ക്ക് ഉറ്റ സുഹൃത്താണ്. ജനാധിപത്യം കൊലചെയ്യപ്പെട്ടാലും അതുവഴി ബിജെപി ഇല്ലാതാവുകയാണെങ്കില്‍ എതിര്‍ക്കാതിരിക്കുക എന്ന നയമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ചില മാധ്യമങ്ങള്‍ക്കുമെന്ന ആക്ഷേപം ശക്തിപ്പെടുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

പുതിയ വാര്‍ത്തകള്‍

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.