Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ദൃശ്യകലകളെ കൈവിടരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2018, 02:30 am IST
inVaradyam

കേരളം നിരവധി നാടന്‍ കലകളുടെ കേളീരംഗമാണ്. സാമാന്യജനതയുടെ ജീവിതത്തിന്റെ ചൂട് ഉള്‍ക്കൊള്ളുന്ന അത്തരം ഗ്രാമീണ കലകള്‍ പലതും ഇപ്പോള്‍ തിരോധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. എഴുത്തും വായനയും അറിയാത്ത ഭൂരിഭാഗം ജനങ്ങളുടെയും വിനോദ പരിപാടികളായിട്ടല്ല, മറിച്ച് ഏതെങ്കിലും വിധത്തിലുള്ള പ്രീതിക്കായിട്ടാണ് മിക്ക നാടന്‍ കലകളും സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. നമ്മുടെ പുരാതന സംസ്‌കാരത്തിന്റെ ചെപ്പേടുകളാണ് നാടന്‍ കലകള്‍. അതുകൊണ്ട് ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസ പരിണാമങ്ങള്‍ പഠിച്ചറിയുവാനുള്ള പശ്ചാത്തലം  ജനസാമാന്യത്തിന്റെ ഹൃദയത്തുടിപ്പുകളായ നാടന്‍ കലകളാണെന്ന് പറയാം.

ഗ്രാമീണ കലകളില്‍ പലതും ഓരോ പ്രത്യേക വിഭാഗക്കാര്‍ പരമ്പരയായി കൈകാര്യം ചെയ്തിരുന്നു. തൊഴില്‍ ആസ്പദമാക്കിയുള്ള പല കലാരൂപങ്ങളും ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്നു. പാണന്‍, പുള്ളുവന്‍, കണിയാര്‍, വേലന്‍ മുതലായ വിഭാഗക്കാര്‍ അവരുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗമായി ഗ്രാമീണ കലകളെ കണക്കാക്കി പ്രവര്‍ത്തിച്ചു. പ്രാചീന ദൃശ്യ ശ്രാവ്യ കലകളുടെ സ്ഥാനത്ത് ഇന്ന് സിനിമയും നാടകവും നൃത്തവും കഥകളിയും സ്വാധീനം ചെലുത്തിക്കഴിഞ്ഞു.

നമ്മുടെ ദൃശ്യകലാ വിഭാഗത്തില്‍ പ്രമുഖങ്ങളാണ് കൂത്ത്, കൂടിയാട്ടം, തുള്ളല്‍, രാമനാട്ടം, കൃഷ്ണനാട്ടം കഥകളി തുടങ്ങിയവ. പുരാണ പരിചയത്തിനും പൊതുവിജ്ഞാനത്തിനും മതസംസ്‌കാരത്തിനും പറ്റിയ ദൃശ്യകലകളാണ് കൂത്തും കൂടിയാട്ടവും. ഇത് ചാക്യാര്‍ ക്ഷേത്ര പരിസരങ്ങളില്‍ നടത്തിവന്നിരുന്നു. പുരാണേതിഹാസങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള കഥകളും ഉപകഥകളും വിഷയമാക്കി രചിക്കപ്പെട്ടവയാണ് ഇവ. കഥാവസ്തു സന്ദര്‍ഭാനുസരണം വിഷയത്തോട് ബന്ധപ്പെടുത്തി സാമൂഹ്യ രാഷ്‌ട്രീയ കാര്യങ്ങളും പരാമര്‍ശിക്കുന്നതിന് ചാക്യാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മിഴാവ് കൊട്ടുന്നത് നമ്പ്യാരാണ്. കൂടിയാട്ടത്തിന് കൂത്തില്‍നിന്ന് അല്‍പ്പവ്യത്യാസമുണ്ട്.

അഭിനയത്തേക്കാള്‍ വാക്കിന് പ്രാധാന്യം നല്‍കി കൂടുതല്‍ വാദ്യോപകരണങ്ങളോടുകൂടി നടത്തുന്ന കൂടിയാട്ടത്തിന് ആസ്വാദ്യത കൂടുതലുണ്ട്. ചാക്യാര്‍കൂത്തിനെ അനുകരിച്ചുള്ള പാഠകവും, കൂടിയാട്ടത്തെ അനുകരിച്ചുണ്ടായ കൃഷ്ണനാട്ടം രാമനാട്ടം എന്നിവയും ഒരു കാലഘട്ടത്തില്‍ കേരളീയരെ സ്വാധീനിച്ച ദൃശ്യകലകളായിരുന്നു. രാമനാട്ടം, കൃഷ്ണനാട്ടം എന്നിവ ആധുനിക കഥകളി പ്രസ്ഥാനത്തിന് പ്രേരണയും പ്രചോദനവും നല്‍കിയിട്ടുണ്ട്. ഓട്ടന്‍തുള്ളലും ദൃശ്യകലാവിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പുരാണകഥകളും ആനുകാലിക സംഭവങ്ങളും എല്ലാവര്‍ക്കും ആസ്വദിക്കത്തക്കവിധം  ഏറ്റവും തന്മയത്വത്തോടുകൂടി ലളിതമായ ശൈലിയില്‍ രചിച്ചിട്ടുള്ള തുള്ളല്‍ വായിച്ചു രസിക്കാനും പറ്റിയവയാണ്. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍കൃതി കള്‍ കുടില്‍ മുതല്‍ കൊട്ടാരംവരെയുള്ള കേരളീയരെ പുളകമണിയിക്കുന്നു.

ദൃശ്യകലാ വിഭാഗത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് കഥകളി. രാമനാട്ടത്തോട് ഈ കലയ്‌ക്ക് സ്ഥായിയായ ബന്ധമുണ്ട്. കൊട്ടാരക്കര തമ്പുരാന്‍ രചിച്ച രാമനാട്ടം കഥകളിയുടെ തുടക്കംകുറിച്ചു. കഥകളിക്ക് പച്ച, കത്തി, കരി, താടി മിനുക്ക് എന്നീ അഞ്ചു വേഷങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.

കാണികളില്‍ അമാനുഷത്വത്തിന്റെ പ്രതീതി, കഥാപാത്രങ്ങളെ കാണുമ്പോള്‍ ഉണ്ടാകണമെന്നതാണ് വേഷങ്ങളുടെ ഉദ്ദേശ്യം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട്, വന്ദന ശ്ലോകം, മേളപ്പദം എന്നിങ്ങനെ ആറ് ചടങ്ങുകള്‍ കഥകളിക്കുണ്ട്. ഇത് പൂര്‍ണമായും ദൃശ്യകല ആയതുകൊണ്ട് പക്വതനേടിയ ഒരു നടനുമാത്രമേ കഥകളി ശരിയായി അഭിനയിക്കാന്‍ സാധിക്കുന്നുള്ളൂ. ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ കേരളത്തിലെ ശാകുന്തളമായി അറിയപ്പെടുന്നു. മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിരകളി തുടങ്ങിയ നൃത്ത സമ്പ്രദായങ്ങളും നാടകങ്ങളും നമ്മുടെ ദൃശ്യകലാവിഭാഗത്തെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവയെല്ലാം കാണികളുടെ കണ്ണും കരളും കുളിര്‍പ്പിക്കുന്നവയാണ്.

പൂരക്കളിയും കളരിപ്പയറ്റും മറ്റു രണ്ട് പ്രാധാന്യമര്‍ഹിക്കുന്ന ഗ്രാമീണകലകളാണ്. ഉത്തര കേരളത്തില്‍ പ്രചാരമുള്ളതാണ് പൂരക്കളി. പ്രദ്യുമ്‌നന്‍ എന്ന നാമത്തില്‍ വീണ്ടും അവതരിച്ച കാമദേവന്‍ രതീദേവി സമേതനായി ദ്വാരകയില്‍ വന്നു. അപ്പോള്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും നൃത്തം ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുരുഷന്മാര്‍ മാത്രമാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇരുപതോ മുപ്പതോ പുരുഷന്മാര്‍ പല വര്‍ണ്ണങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് രണ്ട് സംഘങ്ങളായി ഇത് മത്സര രൂപത്തില്‍ അവതരിപ്പിക്കുന്നു. അലംകൃതമായ വേദിയില്‍ പീഠത്തില്‍ ദീപം വച്ച് നൃത്തം ആരംഭിക്കുന്നു. ചെണ്ട, ദുന്ദുഭി, ഇലത്താളം, ശംഖ്, നാദസ്വരം തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹായത്താല്‍ രാവിലെ എട്ടുമണി മുതല്‍ പിറ്റേന്ന് രാവിലെ എട്ടുമണിവരെ ഈ കളിതുടരുന്നു. നൃത്ത സംഗീത സമ്മേളിതമായ ഈ കലയില്‍ ദ്രുതചലനവും ഊര്‍ജ്ജസ്വലതയും അത്യന്താപേക്ഷിതമാണ്. താണ്ഡവ പ്രധാനമായ ഈ കലാരൂപത്തില്‍ കായികാഭ്യാസ പ്രകടനങ്ങളും ഉണ്ട്. മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകള്‍ ആധാരമാക്കി രചിച്ചിട്ടുള്ള നാടന്‍ പാട്ടുകള്‍ പാടുന്നു. ഇരുവിഭാഗങ്ങളിലെയും ആചാര്യന്മാര്‍ ബൗദ്ധിക സംവാദത്തില്‍ സംസ്‌കൃത ശാസ്ത്രങ്ങളെ ആധാരമാക്കിയുള്ള വാദപ്രതിവാദങ്ങള്‍ നടത്തുന്നു. ഈ വാക്യാര്‍ത്ഥ വിചാരം മറത്തുകളി എന്ന പേരില്‍ അറിയപ്പെടുന്നു. ഈ കലാരൂപം ഉത്തരകേരളത്തില്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്.

കളരിപ്പയറ്റ് കേരളത്തില്‍ വ്യാപകമായി പ്രചാരം നേടിയ ആയോധന കലാരൂപമാണ്. സ്വയം രക്ഷയ്‌ക്കുവേണ്ടിയും ഇത് പഠിക്കുന്നുണ്ട്. 11-ാം ചോള രാജവംശരോടൊപ്പം യുദ്ധസമയത്ത് സൈനികരെ പരിശീലിപ്പിക്കുന്നതിനുവേണ്ടി കളരി എന്ന പേരുള്ള പരിശീലന സ്ഥാനം നിര്‍മിച്ചിട്ടുണ്ടായിരുന്നു. കേരളത്തില്‍ പഴയകാലത്ത് വിദ്യാലയം കളരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഉച്ചവരെ ശാസ്ത്രപഠനം – അതിനുശേഷം ആയോധന പരിശീലനം എന്ന രീതിയാണ് അന്ന് ഉണ്ടായിരുന്നത്. ‘ഖലൂരികാ’ എന്ന സംസ്‌കൃത പദത്തില്‍നിന്നാണ് കളരി എന്ന പദത്തിന്റെ നിഷ്പത്തി വന്നത്. 

പരശുരാമനാണ് ഈ ആയോധന കലയുടെ ഉപജ്ഞാതാവ് എന്ന് വിശ്വസിക്കപ്പെടുന്നു. കേരളോത്പത്തിക്കുശേഷം പ്രബലരായ ബ്രാഹ്മണര്‍ ഈ ആയോധനവിദ്യയില്‍ അതീവ നൈപുണ്യം നേടിയിട്ടുണ്ട്. ക്രമേണ കേരളത്തിലുള്ള മറ്റ് ആയോധന കലകളുമായി ചേര്‍ന്ന് കളരിപ്പയറ്റ് എന്ന നൂതനമായ രൂപം ഉണ്ടായി. കൂടിയാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍ പരിശീലിക്കുന്ന വിധിയില്‍ ഈ കലയുടെ സ്വാധീനത കാണാന്‍ കഴിയും. കേരളീയരുടെ അഹങ്കാരവും അഭിമാനവുമായ ഈ ഉത്കൃഷ്ട കലകളുടെ നിലനില്‍പ്പിനും വളര്‍ച്ചയ്‌ക്കും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും വേണ്ടത്ര താല്‍പ്പര്യം ഉണ്ടാകുന്നില്ല എന്നത് അത്യന്തം ഖേദകരം തന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.