ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തന്നെ സ്‌നേഹിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അര്‍പ്പിച്ച് വികാര നിര്‍ഭരമായ പ്രസംഗം നടത്തിയ ശേഷമായിരുന്നു അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനെതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഇരുകൂട്ടര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് ജെഡിഎസ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. എത്ര സീറ്റ് കിട്ടിയെന്നതല്ല, ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നു എന്നതാണ് പ്രധാനം.
കര്‍ഷകരെയും, ജനങ്ങളെയും സംരക്ഷിക്കാന്‍ മുന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. തന്നെ സഹായിച്ച, സ്‌നേഹിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് കര്‍ഷകര്‍ക്കും നന്ദി അറിയിക്കുന്നു. അവസാന ശ്വാസം വരെയും താന്‍ കര്‍ഷക തൊഴിലാളികള്‍ക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















