Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കോണ്‍ഗ്രസ്സിന്റെ ജനാധിപത്യ നാട്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2018, 03:24 am IST
inEditorial

സുപ്രീംകോടതി നിര്‍ദ്ദേശിച്ചതനുസരിച്ച്, കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ്. യെദ്യൂരപ്പ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടുകയാണ്. യെദ്യൂരപ്പ സംസ്ഥാനത്തിന്റെ ഭരണാധികാരിയായി അധികാരമേറ്റ നടപടി റദ്ദാക്കി തങ്ങള്‍ പിന്തുണയ്‌ക്കുന്ന എച്ച്.ഡി. കുമാരസ്വാമിയെ ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി, യെദ്യൂരപ്പയ്‌ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാജൂഭായ് വാല അനുവദിച്ച രണ്ടാഴ്ച സമയം വെട്ടിച്ചുരുക്കുക മാത്രമാണ് ചെയ്തത്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യം  നിരസിച്ച കോടതി, ഇതിന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയില്‍ ഇടപെട്ടതുമില്ല. ഇത്രത്തോളം കോണ്‍ഗ്രസ്സിന് തിരിച്ചടിതന്നെയാണ്. ബിജെപിയാവട്ടെ, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലുമാണ്.

അധികാരത്തോടുള്ള കോണ്‍ഗ്രസ്സിന്റെ ആര്‍ത്തി കുപ്രസിദ്ധമാണ്. ജനാധിപത്യം മറയാക്കി ഏതു വിധത്തിലും അധികാരം നേടാനും നിലനിര്‍ത്താനും മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ്സ് അനുവര്‍ത്തിച്ചിട്ടുള്ള തന്ത്രങ്ങള്‍ ജനാധിപത്യബോധമുള്ളവരെയൊക്കെ ലജ്ജിപ്പിക്കുന്നതാണ്. കര്‍ണാടകയിലെ  നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതൃത്വം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അധികാരത്തോടുള്ള ആ പാര്‍ട്ടിയുടെ ആര്‍ത്തിയാണ് വെളിപ്പെടുത്തുന്നത്. എന്തുവന്നാലും തങ്ങള്‍ക്ക് അധികാരത്തില്‍ തുടരാമെന്നാണ് കോണ്‍ഗ്രസ്സ്, പ്രത്യേകിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ കരുതിയിരുന്നത്. എന്നാല്‍ ജനവിധി നേരെ മറിച്ചായത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. കനത്ത പരാജയമാണ് ആ പാര്‍ട്ടി ഏറ്റുവാങ്ങിയത്. കഴിഞ്ഞതവണ 122 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് ഇക്കുറി നേടാനായത് 78 സീറ്റ്. എന്നാല്‍ ജനാധിപത്യത്തിന്റെ ഈ അനിവാര്യത ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ പിന്‍വാതിലിലൂടെ അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപില്‍ 104 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ബിജെപിയാണ്. ബിജെപി സംസ്ഥാനം ഭരിക്കണെമന്ന ജനവിധിയെ അംഗീകരിക്കാതെ തെരഞ്ഞെടുപ്പില്‍ പരസ്പരം എതിര്‍ത്ത് മത്‌സരിച്ച കോണ്‍ഗ്രസ്സും ജനതാദള്‍-എസ്സും സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചത് ജനവിധിയെ അവഹേളിക്കലാണ്. കുതിരക്കച്ചവടത്തിന്റെ പേരുംപറഞ്ഞ് ജനപ്രതിനിധികളെ കന്നുകാലികളെപ്പോലെ ആട്ടിത്തെളിച്ച് കൊണ്ടുനടക്കുകയാണ് ഇരുപാര്‍ട്ടികളും. ഉറ്റ ബന്ധുക്കളോടുപോലും സംസാരിക്കാന്‍ അനുവദിക്കാതെ അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരില്‍ നേതാക്കള്‍ക്ക് വിശ്വാസമില്ല. കോണ്‍ഗ്രസ്സാവട്ടെ, ഒരുപടികൂടി കടന്ന് സ്വന്തം എംഎല്‍എമാരില്‍നിന്ന് ഉറപ്പ് എഴുതി വാങ്ങിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ആരൊക്കെ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ്സിനും ജനതാദള്‍-എസിനും എത്തും പിടിയുമില്ല. ഇരുപാര്‍ട്ടികളുടെയും ചില എംഎല്‍എമാര്‍ പാര്‍ട്ടിക്കൊപ്പമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.

ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ വേണം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍. ഇതിനുള്ള സമയപരിധി സര്‍ക്കാരിയ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് 30 ദിവസം വരെയാണ്. ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണെന്ന് ബൊമ്മൈ കേസില്‍ സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന ഭാവത്തില്‍ കോടതിയെ ഭീഷണിപ്പെടുത്തിയും, ന്യായാധിപന്മാരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചും സ്ഥിതിഗതികള്‍ അനുകൂലമാക്കാനാണ് കോണ്‍ഗ്രസ്സ് നോക്കുന്നത്. സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെ രാഷ്‌ട്രീയപ്രേരിതമായി ഇംപീച്ച് ചെയ്യാന്‍ ശ്രമിക്കുകയും അത് നടക്കില്ലെന്നു വന്നപ്പോള്‍  പിന്മാറുകയും ചെയ്ത കോണ്‍ഗ്രസ്സാണ് ഇപ്പോള്‍ കോടതി ഉത്തരവിന്റെ മഹത്വം വാഴ്‌ത്തുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് കണക്കുകൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനിരുന്ന കോണ്‍ഗ്രസ്സ് കളംമാറ്റി ചവിട്ടുന്നു. ഇത്തരം കാപട്യങ്ങള്‍ തുടരുന്ന കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്നുറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.