Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മംഗളം നൽകും മംഗളാദേവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2018, 03:05 am IST
in Samskriti

ഇത് മംഗളാദേവി. ഇവിടെ കണ്ണെത്താ ദൂരത്തോളം വിസ്തൃതമായ കന്യാവനങ്ങളുടെ നടുവില്‍ രണ്ടായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന  പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ച ഒരു ക്ഷേത്രമുണ്ട്.ചിലപ്പതികാരത്തിലെ പ്രതികാര ദുര്‍ഗയും സ്ത്രീകളുടെ അഭീഷ്ടദായകിയുമായ കണ്ണകിയുടെ  പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.

കാടിന്റെ നിശ്ശബ്ദതയില്‍ വിളക്കും പൂജയും പൂജാരിയുമില്ലാതെ നഷ്ടപ്രതാപ ശിഷ്ടങ്ങളുടെ കാവലില്‍ കുടികൊള്ളുന്ന കണ്ണകിദേവീ കടാക്ഷത്തിന് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ അനുമതിയുള്ളൂ.

മേടമാസത്തിലെ ചിത്രാപൗര്‍ണമി നാളിലാണ് മംഗളാദേവി ക്ഷേത്രോത്സവം.

കണ്ണകിയുടെയും ക്ഷേത്രത്തിന്റെയും ഐതിഹ്യം ഇങ്ങനെ….

ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കാവേരിപൂംപട്ടണത്തിലെ പൂമ്പുകാറിലാണ് കണ്ണകി ജനിച്ചത്. പ്രശസ്തനും ധനാഢ്യനുമായിരുന്ന ഒരു വ്യാപാരിയുടെ മകളായിരുന്നു കണ്ണകി. കരികാല ചോളരാജാവിന്റെ മകനായ കോവലന് കണ്ണകിയില്‍ തോന്നിയ അനുരാഗം വിവാഹത്തിലാണ് കലാശിച്ചത്. എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല.

കണ്ണകിയെ ഉപേക്ഷിച്ച കോവലന്‍ പിന്നീട് കൊട്ടാരം നര്‍ത്തകിയും അതിസുന്ദരിയുമായ മാധവിയെ വിവാഹം ചെയ്തു. ഹ്രസ്വകാലത്തിനുള്ളില്‍ കോവലന്റെ സമ്പാദ്യമെല്ലാം കൈക്കലാക്കിയ മാധവി ഇയാളെ നിഷ്‌ക്കരുണം കയ്യൊഴിഞ്ഞു.

കാല്‍ക്കാശിന് വകയില്ലാതായ കോവലന്‍ പശ്ചാത്താപ വിവശനായി കണ്ണകിയുടെ പക്കലെത്തി തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞു. ഭാര്യ-ഭര്‍തൃബന്ധം പരിപാവനമെന്ന് വിശ്വസിച്ചിരുന്ന കണ്ണകി കോവലനെ നിറകണ്ണുകളോടെയും നിറഞ്ഞ സ്‌നേഹത്തോടെയും സ്വീകരിച്ചു. 

സമ്പത്തെല്ലാം തന്നെ നഷ്ടപ്പെട്ട  കോവലനു മുന്നില്‍ ജീവിതമാര്‍ഗവും വഴിമുട്ടിയിരുന്നു. ഇത് മനസ്സിലാക്കിയ കണ്ണകി തന്റെ പൊന്‍ചിലമ്പുകളിലൊന്ന് വിറ്റു കിട്ടുന്ന പണംകൊണ്ട് എന്തെങ്കിലും കച്ചവടം ചെയ്യാമെന്നു കോവലനെ ധരിപ്പിച്ചു.

കണ്ണകി നല്‍കിയ ചിലമ്പുമായി കോവലന്‍ പട്ടണത്തിലെത്തി ഒരു തട്ടാനെ സമീപിച്ചു. ഇതേയവസരത്തിലാണ് പാണ്ഡ്യരാജാവിന്റെ പത്‌നിയുടെ ഒരു ചിലമ്പ് മോഷണം പോയിരുന്നത്. രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചയാളില്‍നിന്നും ചിലമ്പ് വാങ്ങിയത് കോവലന്‍ സമീപിച്ച തട്ടായിരുന്നു.

ഈയവസരം മുതലെടുത്ത് തടി തപ്പാന്‍ തീരുമാനിച്ച തട്ടാന്‍ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചത് കോവലനാണെന്നും അത് വില്‍ക്കാന്‍ അയാള്‍ തന്നെ സമീപിച്ചിരിക്കുകയാണെന്നും രാജാവിനെ ധരിപ്പിച്ചു.

കോപിഷ്ഠനായി രാജാവ്, രാജകിങ്കരന്മാര്‍ ബന്ധനസ്ഥനാക്കി, തന്റെ മുന്നിലെത്തിച്ച കോവലനെ യാതൊരു വിചാരണയും നടത്താതെ നിഷ്‌കരുണം വധിച്ചു.

വിവരമറിഞ്ഞ കണ്ണകി അവശേഷിച്ച ചിലമ്പുമായി രാജാവിന്റെ മുന്നിലെത്തി. കോവലന്‍ മോഷ്ടാവല്ലെന്ന് കണ്ണകി കരഞ്ഞുപറഞ്ഞെങ്കിലും രാജാവ് വിശ്വസിക്കാന്‍ തയ്യാറായില്ല. കുപിതയായ കണ്ണകി തന്റെ കൈവശമുണ്ടായിരുന്ന ചിലമ്പ് നിലത്തെറിഞ്ഞുടച്ചു. ചിലമ്പില്‍നിന്നും ചിന്നിച്ചിതറിയത് മാണിക്യപരലുകളായിരുന്നു. രാജ്ഞിയുടെ ചിലമ്പിലാകട്ടെ മുത്തുകളായിരുന്നു. നീതിനിഷ്ഠനായ പാണ്ഡ്യരാജാവ് തനിക്ക് പറ്റിയ തെറ്റില്‍ മനംനൊന്ത് കുറ്റബോധത്താല്‍ ഹൃദയം പൊട്ടി മരിക്കുകയും ചെയ്തു.            

കോപിഷ്ഠയായ കണ്ണകി മധുരാനഗരം ചുട്ട് ചാമ്പലാക്കി. ഒരു ഭ്രാന്തിയെപ്പോലെ അലഞ്ഞ കണ്ണകി 14 ദിനരാത്രങ്ങള്‍ ജലപാനമില്ലാതെ വൈഗാ നദീതീരം വഴി നടന്ന് ഒടുവിലെത്തിച്ചേര്‍ന്നത് ചേരനാട്ടിലെ തിരമ്പെക്കുന്ന് എന്ന മംഗളാദേവി മലയിലായിരുന്നു. ഇവിടുത്തെ ഒരു വേങ്ങ മരച്ചോട്ടില്‍ തളര്‍ന്നിരുന്ന കണ്ണകിയുടെ ചാരിത്ര്യശുദ്ധിയില്‍ സംപ്രീതരായ ദേവന്മാര്‍ കോവലനുമൊത്ത് രഥത്തിലെത്തി കണ്ണകിയെ സ്വര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് ഐതിഹ്യം. പുരാതന കാലത്ത് വനവാസികളുടെ ആരാധനാ മൂര്‍ത്തിയായിരുന്നു കണ്ണകി.

മലങ്കുറവന്മാരുടെ ഇഷ്ടദേവിയായ കണ്ണകിക്കുവേണ്ടി മംഗളാദേവിയില്‍ ക്ഷേത്രം നിര്‍മിച്ചത് ചേര രാജാവായിരുന്ന ചേരന്‍ ചെങ്കുട്ടവനായിരുന്നു. ഹിമാലയത്തില്‍ നിര്‍മിച്ച കണ്ണകി ബിംബത്തില്‍ വിശിഷ്ടങ്ങളായ ആഭരണങ്ങള്‍ അടിതൊട്ട് മുടിയോളം ചാര്‍ത്തി ദിഗ്‌ദേവതകളെ കാവല്‍ നിര്‍ത്തി ഹോമവും ഉത്സവവും നിത്യവും നടന്നുവരുമാറ് ഏര്‍പ്പാട് നടത്തിക്കൊള്‍വിന്‍ എന്നായിരുന്നു രാജസിംഹമായി അറിയപ്പെട്ടിരുന്ന ചേരന്‍ ചെങ്കുട്ടവന്റെ കല്‍പന. ഇത് ചിലപ്പതികാരത്തിലെ ബിംബ പ്രതിഷ്ഠാപാനത്തിലും പറയുന്നുണ്ട്.

ഇന്ന് തകര്‍ന്നടിഞ്ഞു കിടക്കുന്ന നിലയിലാണ് ക്ഷേത്രം. മണ്ഡപം, തിടപ്പള്ളി, ബലിക്കല്ല്, ഗര്‍ഭഗ്രഹം, ശ്രീകോവില്‍ എന്നിവയ്‌ക്ക് പുറമെ മറ്റ് ആരാധനാ മൂര്‍ത്തികളായ ശിവപാര്‍വതി, ഗണപതി, നാഗരാജാവ്, രക്ഷസ്സ് എന്നിവരുടെയും പ്രതിഷ്ഠകളുണ്ട്.

രണ്ടു നിലകളിലായി നിര്‍മിച്ചിരിക്കുന്ന പ്രധാന ശ്രീകോവിലിനു സമീപത്ത് ഒരു തുരങ്കത്തിന്റെ പ്രവേശന കവാടവും കാണാനാകും. ഇപ്പോള്‍ കല്ലും മണ്ണും നിറഞ്ഞ ഈ തുരങ്കം മംഗളാദേവി ക്ഷേത്ര പരിസരം വരെ നീളുന്നതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് പൂഞ്ഞാര്‍ രാജവംശത്തിന്റെ കീഴിലായിരുന്നു തമിഴ്‌നാട്ടിലെ ഗൂഡല്ലൂരും പരിസര പ്രദേശങ്ങളും മംഗളാ ദേവി വിമല നിരകളും എന്നാണ് ചരിത്ര രേഖ സാക്ഷ്യപ്പെടുത്തുന്നത്. അക്കാലത്ത് മംഗളാദേവി കണ്ണകി ക്ഷേത്രോത്സവം മറ്റൊരു മാമാങ്കമായിരുന്നു.

എന്തൊക്കെയായാലും ചരിത്രവും വിശ്വാസവും വിവാദങ്ങളും സമന്വയിക്കുന്ന മംഗളാദേവി ക്ഷേത്രോത്സവത്തിന് എല്ലാ വര്‍ഷവും എത്തുന്നത് തമിഴ്‌നാട്ടിലെയും കേരളത്തിലെയും പതിനായിരത്തില്‍പ്പരം വിശ്വാസികളാണ്. ഇവരോടൊപ്പം വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന ഈ അസുലഭാവസരം വിനിയോഗിക്കാന്‍ എത്തുന്ന വിദേശീയരടക്കമുള്ള സഞ്ചാരികളുടെ എണ്ണവും കുറവല്ല.

സുവര്‍ണാലയം രാധാകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.