കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്‍ ഷമേജ് കൊല്ലപ്പെട്ടിട്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസന്വേഷണം എവിടെയും എത്തിയില്ലെന്നും കേസില്‍ ഒരു പ്രതിയെ പോലും പിടിക്കാന്‍ പറ്റാത്ത പോലീസ് സംവിധാനത്തിന്റെ അനാസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്. അന്വേഷണം ശരിയായ ദിശയിലല്ല ഇപ്പോള്‍ നടക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്. സിപിഎം ഓഫീസില്‍ നിന്നും പറയുന്ന ആളുകളെ മാത്രം അറസ്റ്റു ചെയ്യുന്ന പോലീസ് നിലപാടാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. സിപിഎം ആജ്ഞാനുവര്‍ത്തികളായ പോലീസ് സംവിധാനമാണ് കണ്ണൂരില്‍ ഉള്ളത്. യഥാര്‍ത്ഥ പ്രതികളെ പിടിക്കാനുള്ള ഒരു നീക്കവും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല. കേസ് അട്ടിമറിക്കാനുള്ള ഗുഡാലോചനയാണ് ഇതിനു പിന്നിലെന്ന് ജനങ്ങള്‍ സംശയിക്കുന്നു. ഒരു പ്രത്യേക അന്വേഷണ ടീമിനെ കേസ് ഏല്‍പ്പിക്കുകയോ, അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട് വിശദമായ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
















