Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മനസ്സിനെ സ്വാധീനമാക്കിയാലുള്ള ഫലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:08 am IST
inSamskriti

നല്ലവനായിരിക്കണം,’ ‘നല്ലവനായിരിക്കണം’ ‘നല്ലവനായിരിക്കണം.’ ഈ ഉപദേശം ലോകത്തിലെങ്ങും കേള്‍ക്കാം. ‘കക്കരുത്’ ‘നുണ പറയരുത്’ എന്ന് ഉപദേശം കിട്ടാതെ ഒരു കുട്ടിയെയും ലോകത്തില്‍ ഏതു രാജ്യത്തു ജനിച്ചതിലും കാണില്ല. എന്നാല്‍ കക്കാതെയും നുണപറയാതെയും ഇരിക്കാനുള്ള വഴിയെന്തെന്ന് ആരും പറഞ്ഞുകൊടുക്കുന്നില്ല. ‘അരുത്’ എന്ന വെറും വാക്ക് കുട്ടിക്കു സഹായകമല്ല. അവന്‍ എന്തിന് കള്ളനാകാതിരിക്കണം, കക്കാതിരിക്കാന്‍ എങ്ങനെ സാധിക്കും എന്നു പഠിപ്പിച്ചുകൊടുക്കുന്നില്ല. കക്കരുത് എന്നുപദേശിക്കയേ ചെയ്യുന്നുള്ളു. തന്റെ മനസ്സു നിയന്ത്രിക്കുവാന്‍ അവനെ പഠിപ്പിക്കുമ്പൊഴേ നാം അവനെ യഥാര്‍ത്ഥമായി സഹായിക്കുന്നുള്ളു. ഇന്ദ്രിയങ്ങള്‍ എന്ന കേന്ദ്രങ്ങളോടു മനസ്സു ചേരുമ്പൊഴേ ബാഹ്യമോ ആഭ്യന്തരമോ ആയ എന്തു പ്രവൃത്തിയും ഉണ്ടാകൂ. ഇച്ഛാപൂര്‍വ്വമാകട്ടെ അല്ലാതാകട്ടെ, മനസ്സ് ഇന്ദ്രിയങ്ങളോടു ചേരുവാനായി അങ്ങോട്ടാകര്‍ഷിക്കപ്പെടുന്നു: അതുകൊണ്ടാണു മനുഷ്യര്‍ പല വിഡ്ഢിത്തങ്ങളും ചെയ്യുകയും പിന്നെ പശ്ചാത്തപിക്കുകയും ചെയ്യുന്നത്. മനസ്സു സ്വാധീനത്തിലായിരുന്നെങ്കില്‍ അവര്‍ അങ്ങനെ ചെയ്യാഞ്ഞേനേ.

മനസ്സിനെ സ്വാധീനമാക്കിയാല്‍ എന്താണു ഫലം? മനസ്സ് പിന്നെ പ്രത്യക്ഷജ്ഞാന കാരണങ്ങളായ ഇന്ദ്രിയങ്ങളോടു ചെന്നുചേരില്ല. അങ്ങനെ ഇച്ഛയും വികാരവും സ്വാഭാവികമായി വരുതിയില്‍ വരും. ഇത്രത്തോളവും സ്പഷ്ടമാണ്. ഇതു സാധിക്കുമോ? തീര്‍ച്ചയായും സാധിക്കും. ഇന്നത്തെ കാലത്തും ഇതു കാണുന്നുണ്ട്. വിശ്വാസചികിത്‌സക്കാര്‍ രോഗവും ദുഃഖവും അരിഷ്ടവും ഇല്ലെന്നു പറഞ്ഞു തള്ളിക്കളയാന്‍ ആളുകളെ പഠിപ്പിക്കുന്നതു കാണുന്നുണ്ടല്ലോ. അവരുടെ തത്ത്വജ്ഞാനം ഒട്ടു വളഞ്ഞുതിരിഞ്ഞ മട്ടിലാണ്. എങ്കിലും അതു യോഗത്തിന്റെ ഒരംശമാണ്. അവര്‍ അതില്‍ എങ്ങനെയോ തട്ടിത്തടഞ്ഞുവീണതാണ്. ഇല്ലെന്നു പറഞ്ഞു വേദനയെ തള്ളിക്കളയാന്‍ സാധിക്കുന്ന സംഗതിയില്‍ വാസ്തവത്തില്‍ പ്രത്യാഹാരത്തിന്റെ ഒരംശമാണ് അവരുപയോഗിക്കുന്നത്: ഇന്ദ്രിയങ്ങളെ വിഗണിക്കത്തക്ക ബലം രോഗിയുടെ മനസ്സിനുണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്. തന്ത്രനിദ്രയിലും (ഹിപേ്‌നാട്ടിസത്തിലും) ഇതുപോലെതന്നെ. തന്ത്രനിദ്രാപ്രവര്‍ത്തകര്‍ തങ്ങളുടെ സൂചനകള്‍കൊണ്ടു രോഗിയില്‍ ദുഷ്ടമായ ഒരു പ്രത്യാഹാരം തല്ക്കാലത്തേക്കുദിപ്പിക്കുന്നു. അവരുടെ അത്തരം സൂചനകള്‍ ദുര്‍ബ്ബലമനസ്സുകളിലേ പ്രവര്‍ത്തിക്കൂ. പ്രവര്‍ത്തകന്റെ സ്ഥിരമായ ദൃഷ്ടിപാതത്താലോ മറ്റു വിധത്തിലോ പ്രവര്‍ത്തിതന്റെ മനസ്സിനെ ദുര്‍ബ്ബലവും ഹീനവുമായ ഒരവസ്ഥയിലെത്തിക്കുമ്പോഴല്ലാതെ അയാളുടെ സൂചനകള്‍ ഫലിക്കുന്നുമില്ല.

വിശ്വാസചികിത്‌സയ്‌ക്കോ മയക്കുവിദ്യയ്‌ക്കോ വഴിപ്പെടുന്നവരുടെ നാഡീകേന്ദ്രങ്ങളെ പ്രവര്‍ത്തകര്‍ തല്ക്കാലത്തേക്കു വശീകരിച്ചു വെയ്‌ക്കുന്നത് ആക്ഷേപാര്‍ഹമാകുന്നു: എന്തു കൊണ്ടെന്നാല്‍ അതു വിനാശത്തിലാണു കലാശിക്കുക, വാസ്തവത്തില്‍ ഇന്ദ്രിയ കേന്ദ്രങ്ങളെ സ്വന്തം ഇച്ഛാശക്തികൊണ്ടു നിയന്ത്രിക്കലല്ല അത്: പിന്നെയോ, അന്യന്റെ മനഃശക്തിയുടെ സത്വരപ്രഹരങ്ങള്‍കൊണ്ടു രോഗിയുടെ മനസ്സിനെ തല്ക്കാലം ഒന്നു സ്തംഭിപ്പിക്കുന്നതുപോലെയാണ്: തിമിര്‍ത്ത കുതിരകളുടെ ലക്കില്ലാത്ത പാച്ചില്‍ കടിഞ്ഞാണ്‍ കൊണ്ടോ കയ്യൂക്കുകൊണ്ടോ പിടിച്ചുനിര്‍ത്തുകയല്ല, പകരം തല്ക്കാലം മരവിപ്പിച്ചു ശാന്തമാക്കാന്‍ കുതിരയുടെ തലയില്‍ കനത്ത തല്ലുകള്‍ ചൊരിയാന്‍ മറ്റൊരുത്തനോട് ആവശ്യപ്പെടുകയാണ്. ഇങ്ങനെ പ്രയോഗിക്കുന്ന ഓരോ പ്രാവശ്യവും ഈ ക്രിയയ്‌ക്കു വിധേയനായവന് തന്റെ മനഃശക്തിയുടെ ഒരംശം നഷ്ടമാകുന്നു: ഒടുവില്‍ മനസ്സു പൂര്‍ണ്ണമായ സംയമനശക്തി സമ്പാദിക്കുന്നതിനുപകരം വടിവുപോയി, കരുത്തു കെട്ട്, ഒന്നിനും കൊള്ളാത്ത ഒരു പിണ്ഡമായിത്തീരുന്നു: പിന്നെ ആ രോഗിക്കു ഭ്രാന്താലയമേ ശരണമെന്നാകുന്നു.

(വിവേകാനന്ദ സാഹിത്യ 

സര്‍വ്വസ്വത്തില്‍ നിന്ന്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.