Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുരുഷന്റെ ദീക്ഷകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:02 am IST
inSamskriti

ഛാന്ദോഗ്യോപനിഷത്ത്-25

പുരുഷനെ യജ്ഞമായി സങ്കല്‍പ്പിച്ചുള്ളതിന്റെ തുടര്‍ച്ചയാണ് ഇനി പറയുന്നത്. യജ്ഞത്തിനും പുരുഷനും തമ്മിലുള്ള സാദൃശ്യത്തേയും ഇവ രണ്ടിന്റേയും സാമാന്യ ധര്‍മ്മങ്ങളേയും വിവരിക്കുന്നു. യജ്ഞങ്ങൡ ദീക്ഷയെടുക്കുമ്പോള്‍ ആഹാരം കഴിക്കുന്നതിലും മറ്റും നിയന്ത്രണങ്ങളുണ്ട്. യാത്രകളോ വിനോദങ്ങളോ പറ്റില്ല. ദീക്ഷാകാലം ക്ലേശമുള്ളതാണ്. മനുഷ്യജീവിതത്തില്‍ വിശപ്പും ദാഹവും ആഗ്രഹങ്ങള്‍ നടക്കാത്തതുകൊണ്ടുള്ള ദുഃഖവും ദീക്ഷാകാലത്തെ ക്ലേശങ്ങളെപ്പോലെയാണ്. ഭക്ഷിക്കാനാഗ്രഹിക്കുക, വെള്ളം കുടിക്കാന്‍ തോന്നുക, സന്തോഷിക്കാതിരിക്കുക എന്നിവ യജ്ഞമായ പുരുഷന്റെ ദീക്ഷകളാണ്. പിന്നെ ഭക്ഷിക്കുകയും വെള്ളം കുടിക്കുകയും ഉപസത്തുക്കളോടെ സമാനതയെ നേടുന്നു.

ഉപസത്ത് എന്നാല്‍ ഭിക്ഷക്കുശേഷം സോമയാഗം തുടങ്ങുന്നതിന് മുമ്പ് മൂന്ന് ദിവസം ചെയ്യേണ്ട കര്‍മ്മങ്ങളാണ്. ആ സമയത്ത് ഭക്ഷണം കഴിക്കുന്നതിലും മറ്റും ഇളവുണ്ട്. ഉപസത്ത് കര്‍മ്മം കഴിയുമ്പോള്‍ യജമാനന് ആത്മവിശ്വാസവും ധൈര്യവും സന്തോഷവുമുണ്ടാകും. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ഇഷ്ടപ്പെട്ടത് നടക്കുമ്പോഴും ഇതേപോലെ തോന്നും. ഇതാണ് ഉപസത്തുമായുള്ള സാമ്യം.

പിന്നെ ചിരിക്കുന്നതും കഴിക്കുന്നതും മൈഥുനം ചെയ്യുന്നതും സ്‌തോത്രങ്ങളോടും ശാസ്ത്രങ്ങളോടും സമാനതയാകലാണ്. ചില പ്രത്യേക അവസരങ്ങളില്‍ സ്വരത്തോടെ ചെല്ലുന്ന സ്‌തോത്രങ്ങളാണ് ശാസ്ത്രങ്ങള്‍. ചിരി മുതലായവയ്‌ക്കും സ്‌തോത്രങ്ങള്‍ക്കും സാമ്യം ശബ്ദം ഉണ്ട് എന്നതാണ്.

പിന്നെ തപസ്സ്, ദാനം, ഋജുത്വം, അഹിംസ, സത്യഭാഷണം എന്നിവ പുരുഷയജ്ഞത്തിന്റെ ദക്ഷിണകളാണ്. യജ്ഞത്തിലും മറ്റും ദക്ഷിണ നല്‍കുമ്പോള്‍ പുണ്യം വര്‍ധിക്കുന്നതുപോലെ തപസ്സ് മുതലായവ ധര്‍മ്മത്തെ വര്‍ധിപ്പിക്കുന്നു. അതിനാല്‍ അവ ദക്ഷിണയാണ്.

ഗര്‍ഭം ധരിച്ചിരിക്കുന്ന സ്ത്രീ പ്രസവിക്കും എന്നും പ്രസവിച്ചു കഴിഞ്ഞാല്‍ ‘സവിച്ചു’ എന്നും പറയുന്നു. പിറവി പുരുഷയജ്ഞത്തിന്റെ ഉത്പാദനമാണ്. മരണം യജ്ഞത്തിന്റെ അവഭൃഥസ്‌നാനമാണ്. സവനം എന്നത് പരുഷനും യജ്ഞത്തിനും സാമാന്യധര്‍മ്മമാണ്. ‘ഷുങ് പ്രാണി പ്രസവേ’ എന്ന് പ്രസവാര്‍ത്ഥത്തിലും ‘ഷുങ് അഭിഷവേ’ എന്ന് അഭിഷവാര്‍ത്ഥത്തിലും ഉപയോഗിക്കാം. പ്രസവം പുരുഷന്റെ ഉത്പാദനമാണ്. അതുപോലെ യജ്ഞത്തില്‍ സോമരസം പിഴിഞ്ഞെടുക്കലാണ്. യജ്ഞത്തിന്റെ അവസാനമുള്ള കുളിയാണ് അവഭൃഥസ്‌നാനം. ഇതോടെ യജ്ഞം തീരുന്നതുപോലെ മരണം പുരുഷന്റെ അവസാനമാണ്. അതുകൊണ്ട് പുരുഷനെ യജ്ഞമായി കണക്കാക്കാം.

ഈ യജ്ഞദര്‍ശനത്തെ അംഗിരസ്സ് ഗോത്രത്തിലെ ഘോഷന്‍ എന്ന ഋഷി ദേവകീപുത്രനായ കൃഷ്ണന് ഉപദേശിച്ചു. ഈ യജ്ഞദര്‍ശനത്തെ കേട്ട് കൃഷ്ണന്‍ മറ്റ് വിദ്യകളില്‍ തൃഷ്ണയില്ലാത്തവനായിത്തീര്‍ന്നു. ഇതിനെ അറിയുന്നയാള്‍ അവസാനകാലത്ത് മൂന്ന് മന്ത്രങ്ങള്‍ ജപിക്കണം. 1. നീ ക്ഷതി (നാശം) ഇല്ലാത്തവനാകുന്നു. 2. നീ ച്യുതി (മാറ്റം) ഇല്ലാത്തവനാകുന്നു 3. നീ പ്രാണനും സൂക്ഷ്മവുമാകുന്നു എന്നിങ്ങനെയാണവ. ഇത് സംബന്ധിച്ച് രണ്ട് ഋക്കുകളുണ്ട്.

ദേവകിയുടെ മകനായ കൃഷ്ണന്‍ എന്നത് ശ്രീകൃഷ്ണന്‍ എന്ന രീതിയിലല്ല എന്ന് മീമാംസകള്‍ പറയുന്നു. എന്നാല്‍ ഗീതാചാര്യനായ ശ്രീകൃഷ്ണന്‍തന്നെയാണ് എന്നാണ് ചരിത്രം പഠിക്കുന്നവര്‍ പരിഗണിക്കുന്നത്. ഗീതയില്‍ കര്‍മ്മങ്ങള്‍ ഈശ്വരാര്‍പ്പണമായി ചെയ്ത് ജീവിതം സാധനാ മയമാക്കിത്തീര്‍ക്കണം എന്ന് പറയുന്നത് ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷയജ്ഞ ദര്‍ശനത്തിന് ശ്രീകൃഷ്ണ ഉപദേശങ്ങളോട് സാമ്യമുണ്ട്. മൂന്ന് ഹവനം ചെയ്യുന്നവര്‍ ഈ യജ്ഞംകൊണ്ട് 116 വര്‍ഷം ജീവിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ശ്രീകൃഷ്ണ ഭഗവാന്‍ 128 വയസ്സ് വരെ ജീവിച്ചതായാണ് ഭാഗവതം പറയുന്നത്.

ബ്രഹ്മചര്യം മുതലായ സാധനകളാല്‍ ഉള്ളം തെളിഞ്ഞവരും പുറമെയുള്ള വിഷയങ്ങൡ നിന്ന് ഇന്ദ്രിയങ്ങളെ പിന്തിരിപ്പിച്ചവരുമാണ് ബ്രഹ്മജ്ഞാനികള്‍. അവര്‍ സ്വയം പ്രകാശമായ പരബ്രഹ്മത്തില്‍ നിലകൊണ്ട് പകല്‍പോലെ എങ്ങും വ്യാപിച്ച ആ പ്രകാശത്തെ എല്ലായിടത്തും കാണുന്നു. ആ പ്രകാശം കാരണമാണ് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മറ്റും പ്രകാശിക്കുന്നത് എന്ന് ഒരു ഋഷി പറഞ്ഞു. അറിവില്ലായ്‌മയുടെ കൂരിരുട്ടിനായുള്ളതും അജ്ഞാനത്തെ നശിപ്പിക്കുന്നതും ആദിത്യനില്‍ ചെയ്യുന്ന ജ്യോതിസ്സിനേയും ഒന്നായി കാണുന്നു. ആ ഐക്യത്തെ സാക്ഷാത്കരിച്ചാല്‍ ജ്യോതിസുകളില്‍വെച്ച് ഉന്നമനം പരമ പ്രകാശസ്വരൂപനും രസങ്ങളെയും രശ്മികളെയും ജഗത്തിന്റെ പ്രാണങ്ങളേയും ഈരണം ചെയ്യുന്നതിനാല്‍ ‘സൂര്യന്‍’ എന്ന് വിളിക്കുന്നവനുമായ ദേവനെ നാം പ്രാപിച്ചിരിക്കുന്നുവെന്ന് മറ്റൊരു ഋഷി പറഞ്ഞു. നേരത്തെ മൂന്ന് യജുസ്സുകളെക്കൊണ്ട് പറഞ്ഞ അതേ ദേവനെത്തന്നെയാണ് ഋക്കുകളും സ്തുതിക്കുന്നത്. സൂര്യനെ ശരണം പ്രാപിച്ച്, അവിടെ എത്തിച്ചേര്‍ന്ന് യജ്ഞകല്‍പ്പന സമാപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.