Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കര്‍ണ്ണാടക വിജയത്തിന് പിന്നില്‍ കാസര്‍കോട് ജില്ലയിലെ ബിജെപി പ്രവര്‍ത്തകരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2018, 08:38 pm IST
in Kannur

മംഗ്‌ളുരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ ബിജെപിയുടെ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കാസര്‍കോട് ജില്ലയിലെ ബിജെപി പ്രവര്‍ത്തകരും. കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ജില്ലയിലെ പ്രധാന നേതാക്കളും പ്രവര്‍ത്തകരും സ്വമനസാലെ കര്‍ണ്ണാടകയിലെ ബിജെപിയുടെ വിജയത്തിനായ് അരയും തലയും മുറുക്കി യാത്ര തിരിക്കുകയായിരുന്നു. 

മംഗ്‌ളുരു സൗത്ത്, നോര്‍ത്ത്, ഉള്ളാള്‍, മൂഡുബിദ്രി, ബണ്ട്വാള്‍, ബെല്‍ത്തങ്ങാടി, പുത്തൂര്‍, സുള്ള്യ എന്നി മണ്ഡലങ്ങളില്‍ സുള്ള്യ മാത്രമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കാനായത്. എന്നാല്‍ ഇത്തവണ ഉള്ളാള്‍ ഒഴികെ എല്ലാ മണ്ഡലും ബിജെപിക്കൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ജില്ലയുടെ ജില്ലാ മണ്ഡലം ചുമതല വഹിക്കുന്നവരും സാധാരണ പ്രവര്‍ത്തകരടക്കം നൂറില്‍പ്പരം പ്രവര്‍ത്തകരാണ് കര്‍ണ്ണാടകയിലെ വിവിധ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തന വിജയം കാഴ്ച വെച്ചത്. സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാറിന് ബെല്‍ത്തങ്ങടി നിയോജക മണ്ഡലത്തിലായിരുന്നു പ്രവര്‍ത്തനം. കഴിഞ്ഞ 35 വര്‍ഷമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മാത്രം വിജയിച്ച മണ്ഡലമായിരുന്നു ബല്‍ത്തങ്ങടി. കോണ്‍ഗ്രസ് നടത്തിയിരുന്ന ഗുണ്ടായിസ രാഷ്‌ട്രീയമായിരുന്നു ജനങ്ങള്‍ ആ മണ്ഡലത്തില്‍ അനുഭവിച്ചിരുന്നത്. ഇതില്‍ നിന്ന് മുക്തിനേടാന്‍ ഭാരതീയ ജനതാ പാര്‍ട്ടി മാത്രമാണെന്ന ജനങ്ങളുടെ തിരിച്ചറിവും രവീശ തന്ത്രിയുടെ ചിട്ടയായ പ്രവര്‍ത്തന മികവും തെളിയിക്കപ്പെട്ടതായിരുന്നു ഈ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ ഹരീഷ് പൂഞ്ചയുടെ വിജയം. 

പുത്തൂര്‍ മണ്ഡലത്തിലെ വിജയത്തിന് പിന്നില്‍ സംസ്ഥാന സമിതിയംഗം പി.സുരേഷ് കുമാര്‍ ഷെട്ടിക്കായിരുന്നു. സുള്ള്യ മണ്ഡലത്തിന്റെ എസ്.അംഗാര തുടര്‍ച്ചയായി വിജയത്തിന് വേണ്ടി കര്‍മ്മനിരതനായത് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡയായിരുന്നു. ബണ്ട്വാള മണ്ഡലത്തിലെ രാജേഷ് നായക്കിന്റെ വിജയത്തിന് പിന്നില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുമിത്ത് രാജ് പെര്‍ളയായിരുന്നു. സംസ്ഥാന സമിതിയംഗം ബാലകൃഷ്ണഷെട്ടിക്കായിരുന്നു മൂഡിബിദ്രിയുടെ ചുമതല. ഇവിടെ നിന്നും ഉമനാഥ് കൊട്ടിയാന്‍ വിജയിച്ചു. നിരവധി സേവന പ്രവര്‍ത്തനങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന മംഗ്‌ളുരു സൗത്ത് സ്ഥാനാര്‍ത്ഥിയായി വിജയിച്ച വേദവ്യാസ കമ്മത്തിന്റെ വിജയത്തിന് പിന്നില്‍ യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍കണ്‍വീനര്‍ വിജയറായ്‌ക്കായിരുന്നു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്രഭണ്ഡാരിക്കായിരുന്നു മംഗളുരു നോര്‍ത്ത് മണ്ഡലത്തിന്റെ പ്രവര്‍ത്തനം. ഭരത് ഷെട്ടി ഇവിടെ വിജയം കൊയ്തു. മംഗ്ലുരു ഉള്ളാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചുമതല ഹരിചന്ദ്ര മഞ്ചേശ്വരത്തിനായിരുന്നു. മികച്ച പ്രവര്‍ത്തനമായിരുന്നു അവിടെ കാഴ്ചവെച്ചത്. ബാഗളൂര്‍ കെ.ആര്‍.പുരത്ത് മലയാളികളെ കേന്ദ്രീകരിച്ച് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്റെ നേതൃത്വത്തില്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.സുരേഷ്, മോഹനന്‍, അര്‍ജുന്‍, പ്രസന്നന്‍, ബിജു, അനീഷ്, ജയേഷ്, പ്രദീപ് തുടങ്ങിയ നിരവധി പ്രവര്‍ത്തകരാണ് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നായി ബാഗ്ലൂരില്‍ എത്തിയത്. എസ്‌സിഎസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ.കയ്യാര്‍, ജനറല്‍ സെക്രട്ടറി സമ്പത്ത്, വൈസ് പ്രസിഡന്റ് നാരായണ നായക്, മുന്‍ മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മാസ്റ്റര്‍, അവിന്‍ മധൂര്‍ എന്നിവര്‍ക്ക് ഷിമോഗ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായിരുന്നു പ്രവര്‍ത്തനം. ഏഴില്‍ ആറ് മണ്ഡലത്തിലും ബിജെപി വിജയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.