Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കൊടിത്തൂവ/ വള്ളിച്ചൊറിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2018, 03:00 am IST
inSamskriti

ശാസ്ത്രീയ നാമം : Tragia involucrata

സംസ്‌കൃതം: ദുര്‍സ്പര്‍ശ, ദുരാലാഭ

തമിഴ്: കജൂര്‍ 

എവിടെകാണാം:  ഇന്ത്യയില്‍ ഉടനീളം കാണുന്നു. ഇതിന്റെ ഇല തൊട്ടാല്‍ ചൊറിയും. വള്ളിപോലെയും ചുവന്ന തണ്ടോടുകൂടിയ കുറ്റിച്ചെടിയായും കാണുന്നു. 

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍:  ചുവന്ന തണ്ടോടുകൂടിയ കൊടിത്തൂവയുടെ വേര് അരച്ച് ഇടതുകാലിലെ പെരുവിരലിലെ നഖത്തിലും ഇടതു കൈയിലെ പെരുവിരലിന്റെ നഖത്തിലും സൂര്യോദയത്തിന് മുമ്പ് ഇടുക. നെറ്റിയിലും നെറുകയിലും തേയ്‌ക്കുക. ഇപ്രകാരം ചെയ്താല്‍ വലതു വശത്തെ കൊടിഞ്ഞി മാറും. ഇടതുവശത്തെ കൊടിഞ്ഞി മാറുന്നതിന് വലതു കാലിലെ പെരുവിരലിന്റെ നഖത്തിലും വലതു കൈയിലെ പെരുവിരല്‍ നഖത്തിലും പുരട്ടുക.   

വള്ളിചൊറിയണത്തിന്റെ വേരിന്മേല്‍ തൊലി നേര്‍മ്മയായി പൊടിച്ച് ഒരു നുള്ള് വീതം ദിവസം രണ്ട് നേരം തുടര്‍ച്ചയായി മൂന്ന് ദിവസം വലിച്ചാല്‍ തുമ്മല്‍ ശമിക്കും. 

ഇസ്‌നോഫീലിയ( ദുഷ്ട പീനസം) മാറുന്നതിന് കൊടിത്തൂവ വേര്, ആര്യവേപ്പിന്റെ തൊലി, ചിറ്റമൃത്, കസ്തൂരി മഞ്ഞള്‍, കറ്റാര്‍വാഴ പോള, വള്ളി ഉഴിഞ്ഞ സമൂലം ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്ത് ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തിപ്പലിപ്പൊടി, കല്‍ക്കണ്ടം ഇവ മേമ്പൊടി ചേര്‍ത്ത് രണ്ട് നേരം സേവിക്കുക. കൂടാതെ താഴെ പറയുന്ന തൈലം തേയ്‌ക്കുകയും ചെയ്യുക. ഇപ്രകാരം ഏഴ് ദിവസം ചെയ്യുക. 

തൈലത്തിന് 

അമൃത്, വേപ്പിന്‍ തൊലി, ഇഞ്ചി, തുളസിയില, ചുക്ക്, കുരുമുളക്, തിപ്പലി, കൊടിത്തൂവ വേര്, ഇവ 10 ഗ്രാം വീതം അരച്ച് നാല് ലിറ്റര്‍ ശുദ്ധജലത്തില്‍ കലക്കി അതില്‍ അരലിറ്റര്‍ തേങ്ങാ നെയ്യ്  വെളിച്ചെണ്ണ) അരക്ക് മധ്യപാകത്തില്‍ കാച്ചുക. ഈ തൈലം തലയില്‍ തേയ്‌ക്കുക. 

കൊടിത്തൂവ വേര്, കഴഞ്ചിക്കുരു പരിപ്പ്, തുമ്പ വേര്, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം ഇവ സമം എടുത്ത് നന്നായി പൊടിക്കുക. ഒരു സ്പൂണ്‍ പൊടി പച്ചമോരില്‍ കലക്കി ദിവസം രണ്ട് നേരം സേവിച്ചാല്‍ ഹെര്‍ണിയ പൂര്‍ണ്ണമായും ശമിക്കും. 15 ദിവസം സേവിക്കുക. 

ആസ്മ മാറുന്നതിന് ചുക്ക്, കുരുമുളക്, തിപ്പലി, കച്ചോലക്കിഴങ്ങ്, ചെറുതേക്കിന്‍ വേര്, കൊടിത്തൂവ വേര്, ഉണക്ക മുന്തിരി, അരത്ത, ഉണക്ക മഞ്ഞള്‍ ഇവ സമം ഉണക്കി പൊടിച്ച് ശീലപ്പൊടിയാക്കുക. ഒരു സ്പൂണ്‍ പൊടിയില്‍ എണ്ണെള്ള, തേന്‍, നെയ്യ്, ശര്‍ക്കര ഇവ ഓരോന്നും അര സ്പൂണ്‍ വീതം ചേര്‍ത്ത് ചാലിച്ച് ദിവസം രണ്ട് നേരം സേവിച്ചാല്‍ ആസ്മ, നെഞ്ചില്‍ കഫക്കെട്ട്, വരണ്ട ചുമ ഇവ ശമിക്കും. 15 ദിവസം ഈ ഔഷധം സേവിക്കുക. 

കൊടിത്തൂവയുടെ തളിരില പച്ചവെള്ളത്തില്‍ അരച്ച് കഴിച്ചാല്‍ മൂത്രാതിസാരം നില്‍ക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.