കോട്ടയം: ശബരിമല വലിയതന്ത്രി കണ്ഠരര് മഹേശ്വരരുടെ നിര്യാണത്തെ തുടര്‍ന്ന്, ശബരിമലയില്‍ നിശ്ചയിച്ചിരുന്ന ദേവ പ്രശ്‌നം നീട്ടിവെച്ചു. മെയ് 17ന് ആരംഭിക്കേണ്ടിയിരുന്നു. മൂന്നു ദിവസത്തെ ദേവപ്രശ്‌നമാണ് നിശ്ചയിച്ചിരുന്നത്. പുതിയ തീയതി പിന്നീട് തീരുമാനിക്കും. ശബരിമല നട മെയ് 19 അടയ്‌ക്കും.
















