Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിത വിജയത്തിന് 13 സൂത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 02:00 am IST
inSamskriti

വേദം ഈശ്വരവാണിയാണെന്നാണ് നമ്മുടെ ഋഷികോകിലങ്ങളേവരും ഐകകണ്‌ഠ്യേന പ്രസ്താവിച്ചിരിക്കുന്നത്. മാനവജീവിതത്തെ സുന്ദരമാക്കുവാനുള്ള ഉപായങ്ങളത്രയും ആദിഗുരുവായ പരമേശ്വരന്‍ വേദങ്ങളിലൂടെയാണ് പ്രകാശിപ്പിച്ചത്. യജുര്‍വേദം ആരംഭിക്കുന്നതു തന്നെ ഇത്തരത്തില്‍ ജീവിതവിജയം കൈവരിക്കുവാനുള്ള 13 ഉപായങ്ങളെ സൂത്രരൂപത്തില്‍ അവതരിപ്പിച്ചുകൊണ്ടാണ്. ശുക്ലയജുര്‍വേദത്തിലെ ആദ്യമന്ത്രം കാണൂ:

ഓം ഇഷേ ത്വോര്‌ജേ ത്വാ വായവ സ്ഥ ദേവോ വഃ സവിതാ പ്രാര്പയതു ശ്രേഷ്ഠതമായ കര്മണളആപ്യായധ്വമഘ്‌ന്യാളഇന്ദ്രായ ഭാഗം പ്രജാവതീരനമീവാളഅയക്ഷ്മാ മാ വ സ്‌തേനളഈശത മാഘശങ്‌സോ ധ്രുവാളഅസ്മിന്‍ ഗോപതൗ സ്യാത ബഹ്വീര്‌യജമാനസ്യ പശൂന്‍ പാഹി. (യജുര്‍വേദം 1.1)

സര്‍വശക്തനായ പരമാത്മാവിനോട് ജീവന്‍ പ്രാര്‍ഥിക്കുകയാണ്, ഹേ പരമേശ്വരാ, (ഇഷേ=) പ്രേരണയ്‌ക്കായും (ഊര്‌ജേ=) ഊര്‍ജ്ജം അഥവാ ഉത്സാഹത്തിനായും (ത്വാ ത്വാ=) നിന്നെയാണ് ആശ്രയിക്കുന്നത്, നിന്നെയാണ് ഉപാസിക്കുന്നത്. 

നേരായ പ്രാര്‍ഥനയുടെ സ്വരൂപം വെളിവാക്കുന്ന ഈ വാക്കുകളാലാണ് യജുര്‍വേദം ആരംഭിക്കുന്നത്. മകന്‍ അച്ഛനോടെന്നവണ്ണം ജീവന്‍ ഈശ്വരനോട് തനിക്കുവേണ്ട പ്രേരണയും ഊര്‍ജ്ജശക്തിയും അഥവാ ഉത്സാഹവും ആവശ്യപ്പെടുകയാണ്. 13 സൂത്രവാക്യങ്ങളാല്‍ ഈശ്വരന്‍ ജീവനുവേണ്ട പ്രേരണ നല്‍കുകയും ഊര്‍ജ്ജത്തിനും ഉത്സാഹത്തിനുമായുള്ള ഉപായങ്ങള്‍ ഉപദേശിക്കുകയും ചെയ്യുന്നു. കാണുക:

1. വായവഃ സ്ഥ= അല്ലയോ ജീവാത്മാവേ, നീ സദാ ഗതിശീലനാകൂ (വാ ഗതൗ). പ്രവഹിക്കുന്ന വായുവിനെപ്പോലെ ഒട്ടലില്ലാതെ സദാ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കൂ. അകര്‍മ്മണ്യതയാണ് ദുഷ്ചിന്തകളിലേക്ക് നയിക്കുന്നത്. അതുകൊണ്ട് അലസതയോ ആസക്തിയോ ഇല്ലാതെ പ്രവൃത്തി ചെയ്തുകൊണ്ടേ ഇരിക്കുക. ഇക്കാര്യത്തില്‍ ഒഴുകുന്ന വായുവാണ് മാതൃക.

2. സവിതാ ദേവഃ വഃ ശ്രേഷ്ഠതമായ കര്മണേ പ്ര അര്പയതു= ഉത്തമ സമാജത്തിന്റെ സ്രഷ്ടാക്കളായ ആചാര്യന്മാര്‍ നിന്റെ കര്‍മ്മങ്ങള്‍ ശ്രേഷ്ഠതമങ്ങളാക്കിത്തീര്‍ക്കാന്‍ കെല്പുള്ളവരാണ്. വിനമ്രതാഭാവത്തോടെ അവരെ സമീപിക്കൂ. 

3. ആപ്യായ ധ്വമ്= ശ്രേഷ്ഠതമങ്ങളായ കര്‍മ്മങ്ങളിലൂടെ നീ വളരൂ, വലുതാകൂ. ഇതാണ് വളരാനുള്ള മാര്‍ഗം.

4. അഘ്‌ന്യാ= നിന്റെ കര്‍മങ്ങള്‍ ഹിംസാരഹിതമായിരിക്കട്ടെ. ധര്‍മ്മവിരുദ്ധമായി, വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരു ജീവിയെയും നീ വേദനിപ്പിക്കരുത്. വിനാശകര്‍മ്മങ്ങള്‍ നിന്നെ വിനാശത്തിലേക്ക് നയിക്കും.

5. ഇന്ദ്രായ ഭാഗം= പരമാത്മാവിന്റെ പരമൈശ്വര്യഗുണത്തെ ഉപാസിക്കുക. അതിന്റെ ഭാഗമായിത്തീരുക. ഐശ്വര്യങ്ങളെ ഗ്രഹിക്കുക.

6. പ്രജാവതീഃ= ഉത്തമ പ്രജകളെ നിര്‍മ്മിക്കുക. സന്താനങ്ങളായാലും ശിഷ്യന്മാരായാലും അവരെ ശ്രദ്ധയോടെ വേണം വളര്‍ത്താന്‍. എങ്കിലേ പൈതൃകം സംരക്ഷിക്കപ്പെടൂ.

7. അനമീവാഃ= രോഗങ്ങള്‍ വന്നുപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. അതിനായി ജീവിതചര്യ ശ്രദ്ധയോടെ ചിട്ടപ്പെടുത്തുക.

8. അയക്ഷ്മാഃ= നിനക്കൊരിക്കലും യക്ഷ്മാ എന്ന ക്ഷയരോഗം പിടിപെടാതിരിക്കട്ടെ. ജീവിതത്തില്‍ വരുന്ന ഏത് ക്ഷയവും രോഗമാണ്. വ്യയം ചെയ്യുംതോറും ക്ഷയിക്കാതെ വര്‍ധിച്ചുവരുന്ന അറിവെന്ന ധനത്തിന്റെ ഈശനാവുക.

9. മാ വഃ സ്‌തേനഃ ഈശത= സ്‌തേനന്‍ നിന്റെ ഈശനാവാതിരിക്കട്ടെ. പരിശ്രമംകൂടാതെ ധനം ആര്‍ജ്ജിക്കാനുള്ള ചിന്തയ്‌ക്ക് വശപ്പെടരുത്. ലോട്ടറി, ഊഹക്കച്ചവടം, ചൂതുകളി, ചീട്ടുകളി, കുതിരപ്പന്തയം തുടങ്ങിയവ മനുഷ്യരെ അലസരും ദുര്‍മോഹികളുമാക്കിത്തീര്‍ക്കുന്നു. 

10. മാ അഘശംസഃ (ഈശത)= പാപത്തെ നല്ലരൂപത്തില്‍ ചിത്രീകരിക്കുന്നവര്‍ നിനക്ക് വഴികാട്ടാതിരിക്കട്ടെ. അവര്‍ വിനാശകാരികളാണ്.

11. ധ്രുവാ അസ്മിന്‍ ഗോപതൗ സ്യാത= അറിവിന്റെ പാലകരായ ആചാര്യന്മാരുടെ ധര്‍മോപദേശത്തില്‍ വര്‍ത്തിച്ചുകൊണ്ട് ധര്‍മ്മത്തില്‍നിന്നും ഒട്ടുംതന്നെ വ്യതിചലിക്കാത്തവനാവുക. തെറ്റും ശരിയും നിര്‍ണയിക്കാനുള്ള ധര്‍മ്മചിന്ത അവരില്‍നിന്നും ഉള്‍ക്കൊള്ളുക. 

12. ബഹ്വീഃ= അനേകമായി മാറുക. അതായത് സ്വാര്‍ഥത ഇല്ലാതാക്കുക. തന്നെപ്പോലെതന്നെയാണ് തന്റെ സഹജീവികള്‍ എന്ന തത്വത്തെ ഉള്‍ക്കൊള്ളുക. വ്യക്തിയില്‍നിന്നും കുടുംബമായും കുടുംബത്തില്‍നിന്ന് സമൂഹമായും സമൂഹത്തില്‍നിന്ന് രാഷ്‌ട്രമായും രാഷ്‌ട്രത്തില്‍നിന്ന് വിശ്വമായും മാറുക.

 13. യജമാനസ്യ പശൂന്‍ പാഹി= നിനക്ക് ഈ ജീവിതയജ്ഞം സുസാധ്യമാക്കിത്തരുന്ന മനസ്സാകുന്ന ശാലയില്‍ കാമക്രോധാദി മൃഗങ്ങളും വസിക്കുന്നുണ്ട്. (കാമക്രോധലോഭാദയഃ പശവഃ). അവയെ സുരക്ഷിതമാക്കി മാറ്റിനിര്‍ത്തുക. മാനിനെ കൂട്ടിലടയ്‌ക്കാറില്ല. എന്നാല്‍ കടുവയെയും സിംഹത്തെയും കൂട്ടിലടച്ച് സംരക്ഷിക്കണം. ഇല്ലായെങ്കില്‍ അത് അന്യരെ ഉപദ്രവിക്കും. അതേപോലെതന്നെയാണ് കാമക്രോധാദികളും. ധര്‍മാവിരുദ്ധമായ കാമവും ക്രോധവും ജീവിതത്തില്‍ ആവശ്യംതന്നെയാണ്. എന്നാല്‍ അനിയന്ത്രിതമായാലോ, അനര്‍ഥങ്ങള്‍ക്ക് മറ്റെവിടെയും പോകേണ്ടിവരില്ല. അതിനാല്‍ അവയെ നിയന്ത്രിക്കാന്‍ പഠിക്കുക.

ഈശ്വരന്റെ ഈ 13 ഉപദേശങ്ങള്‍ ജീവിതവിജയത്തിനായുള്ള സൂത്രവാക്യങ്ങളാണ്. ഈ മന്ത്രത്തിന്റെ ഋഷി പരമേഷ്ഠി പ്രജാപതിയാണ്. ഏറ്റവും ഉന്നതമായ സ്ഥാനത്തിരുന്നുകൊണ്ട് പ്രജകളെ പാലിക്കുന്നവന്‍ എന്നാണ് പരമേഷ്ഠി പ്രജാപതി എന്ന നാമത്തിന്റെ അര്‍ഥം. ഈ മന്ത്രത്തെ ശ്രദ്ധയോടെ മനനം ചെയ്യുകയും ഈ 13 സൂത്രങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്കോരോരുത്തര്‍ക്കും പരമേഷ്ഠി പ്രജാപതി എന്ന ഋഷിത്വം നേടാനാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.