Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൊതുകിനെ കുരുക്കാന്‍ മണക്കെണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 02:19 am IST
in Varadyam

മലേറിയ മാരകരോഗമാണ്. ലോകജനത അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന്. ലോകജനതയുടെ പകുതിയും സദാ മലേറിയ ഭീഷണിയിലാണെന്ന് ലോകാരോഗ്യ സംഘടന. 2015-ല്‍ മലേറിയ ബാധിച്ചവരുടെ എണ്ണം 200 ദശലക്ഷം. അതില്‍ മരിച്ചവര്‍ അഞ്ച് ലക്ഷം. മലേറിയ വാരിവിതറുന്നത് കൊതുകാണെന്ന കാര്യം നമുക്കെല്ലാമറിയാം. കൊതുകിനെ ഒതുക്കിയാല്‍ മാത്രമേ മലേറിയ നിയന്ത്രിക്കാനാവൂയെന്നും നമുക്കറിയാം.

പക്ഷേ കൊതുകിനെ മുച്ചൂടും മുടിക്കുകയെന്നത് വ്യാമോഹം മാത്രം. വിഷം ചാമ്പിയും വൈദ്യുതി പ്രയോഗിച്ചും ബാറ്റിന് തല്ലിയുമൊക്കെ കൊന്നാലും ആയിരത്തിലൊന്ന് കൊതുകിനെപ്പോലും നശിപ്പിക്കാനാവില്ല. അതുകൊണ്ടാണ് ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ച് സര്‍വകലാശാല കൊതുകിനുവേണ്ടി അരക്കില്ലമൊരുക്കിയത്. മണപ്പിച്ച് കെണിയില്‍പ്പെടുത്തുകയെന്നതാണ് സൂത്രം. ‘ഹ്യൂമന്‍ ഡികോയ് ട്രാപ്പ്’ എന്ന് പേരുള്ള ഈ സംവിധാനത്തെ ‘മണക്കെണി’യെന്ന് തല്‍ക്കാലം വിളിക്കാം.

ചൂടുവെള്ളം നിറച്ച ഒരു ചെണ്ടയാണ് മണക്കെണിയുടെ മര്‍മ്മം. ലോഹംകൊണ്ടാണിത് നിര്‍മിക്കുക. കറുപ്പ് നിറം. ചെണ്ടയുടെ പ്രതലത്തില്‍ കൊതുക് വന്നിരുന്നാല്‍ പിന്നെ പൊങ്ങില്ല ഒട്ടിപ്പിടിക്കും. മനുഷ്യന്റെ സമീപത്തുനിന്നും സ്വീകരിക്കുന്ന സാക്ഷാല്‍  മനുഷ്യഗന്ധം ആവാഹിച്ച് പ്രസരിപ്പിച്ചാണ് ‘ഹ്യൂമന്‍ ഡികോയ് ട്രാപ്പ്’ പ്രവര്‍ത്തിക്കുന്നത്. ആ ഗന്ധത്തില്‍ ഉന്മത്തരായി പറന്നടുക്കുന്ന കൊതുകുകളെ  നമുക്ക് കൊന്നൊടുക്കാം.

മലേറിയ പരത്തുന്ന പരജീവികള്‍ പുറത്തുവിടുന്ന ഒരു രാസവസ്തു രോഗികളില്‍നിന്ന് ഒരു പ്രത്യേക ഗന്ധത്തെ ഉത്തേജിപ്പിച്ച് പുറത്തുവിടുമത്രെ. അതാണ് കൊതുകുകളെ ഹരംപിടിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ ചോരയൂറ്റാന്‍ കൊതുകുകള്‍ക്ക് ആവേശം നല്‍കുന്നതും ഇതേ ഘടകം തന്നെ. ആഫ്രിക്കയിലെ സഹാറാ മേഖലയില്‍ വസിക്കുന്നവരുടെ രക്തത്തില്‍ പോലും മലേറിയ പരത്തുന്ന പരജീവികളുടെ സാന്നിദ്ധ്യം കാണുന്നതായി ഗവേഷകര്‍ പറയുന്നു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊതുകിനെ പിടിക്കാനുള്ള മണക്കെണികള്‍ തയ്യാറായി വരികയാണത്രെ.  പ്രൊഫ. വില്യം താക്കണ്‍ കെനിയന്‍  ദ്വീപുകളില്‍ നടത്തിയ പരീക്ഷണത്തിലും മണക്കെണി വിജയമാണെന്ന് തെളിഞ്ഞു. ലാക്ടിക് ആസിഡ് വെള്ളത്തില്‍ കലക്കി ചൂടാക്കി കാറ്റൂതുന്ന ഗ്ലോവറിന്റെ സഹായത്തോടെ പ്രസരണം ചെയ്യുന്ന ഗന്ധവും മനുഷ്യഗന്ധത്തിന് സമമായി കൊതുകിനെ ആകര്‍ഷിക്കുമെന്ന് കണ്ടെത്തി.

മാന്‍സാനിയയിലെ ഫക്കാര ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്  മനുഷ്യമണംകൊണ്ട് കൊതുകുകളെ ആകര്‍ഷിച്ച് വീടിന് പുറത്തുകൊണ്ടുവരുന്ന വിധമാണ് രൂപപ്പെടുത്തിയത്. സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ‘മൊസ്‌ക്വിറ്റോ ലാന്‍ഡിങ് ബോക്‌സ്’ ആണ് ഇവിടെ കെണിയായി പ്രവര്‍ത്തിക്കുന്നത്. മനുഷ്യഗന്ധവും കാര്‍ബണ്‍ഡൈ ഓക്‌സൈഡുമാണ് കൊതുകിനെ ആകര്‍ഷിക്കാനായി പുറത്തുവിടുന്നത്. കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ തീവ്രത കൊതുകുകള്‍ക്ക് അവഗണിക്കാനാവില്ല. അവ ‘മൊസ്‌ക്വിറ്റോ ലാന്‍ഡിങ് ബോക്‌സിലേക്ക്’ പറന്നിറങ്ങുകയും അതില്‍ പുരട്ടിയ വിഷത്താല്‍ മരണപ്പെടുകയും ചെയ്യും. 

വെളിച്ചത്തിന്റെ വഴിയാണ് കൊതുകിനെ കൊല്ലുന്നതിന് മലേഷ്യന്‍ ഗവേഷകര്‍ തെരഞ്ഞെടുത്തത്. എല്‍ഇഡി നിറഞ്ഞ തെരുവുവിളക്കുകളില്‍ നിന്ന് മത്സ്യഗന്ധത്തെ അനുകരിക്കുന്ന ഒരു മണം പുറപ്പെടുവിക്കുന്നതാണ്  ഈ യന്ത്രസൂത്രം. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ടൈറ്റാനിയം ഡൈഓക്‌സൈഡ് എന്നിവയ്‌ക്കൊപ്പം അള്‍ട്രാ വയലറ്റ് പ്രകാശകിരണങ്ങളും ചേര്‍ന്നാണ് അത് സാധ്യമാക്കുന്നത്. ഇത് ശ്വസിക്കുന്ന കൊതുകുകള്‍ മത്തുപിടിച്ച് തെരുവു വിളക്കിലേക്ക് പാഞ്ഞടുക്കും. വിളക്കില്‍ ഘടിപ്പിച്ച ഫാന്‍ അവയെ ഉള്ളിലെ വലയിലേക്ക് പിടിച്ചുതള്ളുന്നതോടെ കൊതുകിന്റെ കഥ കഴിയും. കൊലാലംപൂരിലാണ് ഈ വെളിച്ച പരീക്ഷണം നടന്നത്.

മണക്കെണിയും വെളിച്ചക്കെണിയുമൊക്കെ നല്ലതുതന്നെ. പക്ഷേ നമുക്കിഷ്ടം ചൈനാക്കാരന്റെ ‘ബാറ്റു’തന്നെ. ബാറ്റ് വീശി കൊതുകിനെ കിട്ടുമ്പോഴുള്ള ശബ്ദവും വെളിച്ചവും നല്‍കുന്ന ആത്മസുഖവും സായിപ്പിന് അറിയില്ലല്ലോ.

ഓക്‌സൈഡ്, ടൈറ്റാനിയം ഡൈഓക്‌സൈഡ് എന്നിവയ്‌ക്കൊപ്പം അള്‍ട്രാ വയലറ്റ് പ്രകാശകിരണങ്ങളും ചേര്‍ന്നാണ് അത് സാധ്യമാക്കുന്നത്. ഇത് ശ്വസിക്കുന്ന കൊതുകുകള്‍ മത്തുപിടിച്ച് തെരുവു വിളക്കിലേക്ക് പാഞ്ഞടുക്കും. 

വിളക്കില്‍ ഘടിപ്പിച്ച ഫാന്‍ അവയെ ഉള്ളിലെ വലയിലേക്ക് പിടിച്ചുതള്ളുന്നതോടെ കൊതുകിന്റെ കഥ കഴിയും. കൊലാലംപൂരിലാണ് ഈ വെളിച്ച പരീക്ഷണം നടന്നത്.

മണക്കെണിയും വെളിച്ചക്കെണിയുമൊക്കെ നല്ലതുതന്നെ. പക്ഷേ നമുക്കിഷ്ടം ചൈനാക്കാരന്റെ ‘ബാറ്റു’തന്നെ. ബാറ്റ് വീശി കൊതുകിനെ കിട്ടുമ്പോഴുള്ള ശബ്ദവും വെളിച്ചവും നല്‍കുന്ന ആത്മസുഖവും സായിപ്പിന് അറിയില്ലല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.