Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രജനി പറയുന്നു; ആ നല്ല കാലം വൈകാതെ വരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2018, 03:15 pm IST
inIndia

ചെന്നൈ: ”ആ ദിവസം വരാനിരിക്കുന്നതേയുള്ളു. എനിക്ക് ചെയ്യാന്‍ ഏറെയുണ്ട്, തമിഴ്‌നാടിന് നല്ലകാലം അധികം വൈകാതെ വരും,” സൂപ്പര്‍താരം രജനീകാന്ത് പ്രസ്താവിച്ചു. 

”ഉവ്വ്, കാലായില്‍ രാഷ്‌ട്രീയുമുണ്ട്, പക്ഷേ, അത് രാഷ്‌ട്രീയ സിനിമയല്ല,” പുതിയ സിനിമ കാലായിലെ ഗാനങ്ങളുടെ സിഡി പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. ചെന്നൈ വൈഎംസിഎ സ്‌റ്റേഡിയത്തിലായിരുന്നു പരിപാടി.

വിമര്‍ശകര്‍ തനിക്കെതിരേ ‘പണിയാന്‍’ തുടങ്ങിയിട്ട് 40 വര്‍ഷമായി, ഫലിച്ചിട്ടില്ലെന്ന് സൂപ്പര്‍താരം പറഞ്ഞു.

പതിവ് വിട്ട് ദീര്‍ഘനേരം പ്രസംഗിച്ച രജനി അതില്‍ രാഷ്‌ട്രീയം പറഞ്ഞു, സിനിമാരംഗത്തെ വിമര്‍ശിച്ചു, നിമാര്‍താക്കളെ കുത്തി….

”എനിക്ക് ഇത് ഒരു ഓഡിയോ ലോഞ്ച് മാത്രമല്ല, ഇതൊരു വിജയാഘോഷമാണ്. എന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും ഒടുവിലെ വിജയം ശിവജിയായിരുന്നു. യെന്തിരന്‍ വന്‍ ബ്ലോക് ബസ്റ്റര്‍ ആയിരുന്നെങ്കിലും നമുക്കത് ആഘോഷിക്കാനായില്ല. കാരണം ഞാന്‍ സിംഗപ്പൂരില്‍ ആശുപത്രിയിലായിപ്പോയി. പിന്നീട് നിങ്ങളുടെയെല്ലാം സഹകരണത്തോടെ ഞാന്‍ കോച്ചടയനിലൂടെ മടങ്ങിയെത്തി. എന്നാല്‍ അത് വാണിജ്യവിജയമല്ലായിരുന്നു. 

കോച്ചടയന്‍ പരാജയമാകാന്‍ കാരണം, ഞാന്‍ അതില്‍ പ്രവര്‍ത്തിച്ചത് അധികം മിടുക്കരാണെന്ന് സ്വയം ചിന്തിച്ചവര്‍ക്കൊപ്പമായിരുന്നു. മിടുക്കരോടൊപ്പം പ്രവര്‍ത്തിക്കുന്നത് നല്ലതാണ്, പക്ഷേ ഏറെ മിടുക്കരാണെന്ന് കരുതുന്നവര്‍ക്കൊപ്പമാണെങ്കില്‍ അപടമാണ്, കാരണം അവര്‍ പലതും ആഗ്രഹിക്കും പക്ഷേ ഫലവതാകില്ല. 

പിന്നീട് ഞാന്‍ ലിംഗായെടുത്തു, അിനടിസ്ഥാന കാരണം, ഞാന്‍ ഏറെ ജീവിതകാല സ്വപ്‌നം കാണുന്ന നദീ സംയോജനമാണ് അതിലെ കഥ. അതിന്റെ തോല്‍വി എന്നെ ഒന്നുപഠിപ്പിച്ചു, ഏറെ കൊച്ചു നടിമാരുമായി എനിക്ക് റൊമാന്‍സ് അഭിനയം പറ്റില്ലെന്ന്. 

എന്റെ രണ്ടു ചിത്രത്തിന്റെ തോല്‍വിക്കുശേഷം ഒരു വിഭാഗം എന്നെ എഴുതിത്തള്ളി. പക്ഷേ, എനിക്ക് അത്ഭുതമില്ല, കാരണം അവര്‍ കഴിഞ്ഞ 40 വര്‍ഷമായി അവര്‍ എനിക്കെതിരേ ഇത് നടത്തിക്കൊണ്ടിരിക്കുകയാണ്.,” ചിരിച്ചുകൊണ്ട് രജനി പറഞ്ഞു.

കാലായുടെ സംവിധായകന്‍ രഞ്ജിത്തിനെക്കുറിച്ച് രജനി വിവരിച്ചു:

”എന്റെ മകള്‍ സൗന്ദര്യയാണ്, ഒട്ടും അവസരവാദിയല്ലാത്ത സംവിധായകന്‍ രഞ്ജിത്തിനെ പരിചയപ്പെടുത്തിയത്. കഠിനപ്രയത്‌നശാലിയായ പ്രതിഭ. ഒപ്പം നില്‍ക്കുന്നവരുടെയും വിജയം ആഗ്രഹിക്കുന്നയാള്‍.  കബാലി എനിക്ക് കഥയിഷ്ടപ്പെട്ടെങ്കിലും ഞാന്‍ അതിന്റെ മന്ദവേഗത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു, രഞ്ജിത്തിനെ നിര്‍മാതാവ് താണു പ്രശംസിച്ച് കെട്ടിപ്പിടിക്കുംവരെ. കഥയിലെ വൈകാരിക ഭാഗം പ്രേക്ഷകരെ ആനന്ദിപ്പിക്കുമെന്ന് താണു പറയുംവരെ. കബാലി വന്‍ വിജയമായിരുന്നു. പക്ഷേ, രഞ്ജിത്തിനോട് ഞാന്‍ പറഞ്ഞു, എന്റെ ആരാധകരുടെ അഭിപ്രായം ആദ്യ മൂന്നു ദിവസത്തേക്ക് ചോദിക്കരുതെന്ന്. കാരണം അവര്‍ എന്റെ മന്ദവേഗ ചിത്രങ്ങള്‍ ഇട്ഷപ്പെടുന്നില്ല. അവര്‍ ആഗ്രഹിക്കുന്നത് ഞാന്‍ എന്റെ ലക്ഷ്യത്തില്‍ അമിത വേഗത്തില്‍ ചെന്നെത്തണമെന്നുതന്നെയാണ്.” തന്റെ ആരകധകരേയും രജനി വിമര്‍ശിക്കുകയായിരുന്നു. 

ഞാന്‍ വുണ്ടര്‍ബാര്‍ ഫിലിംസിന്റെ (മകള്‍ സൗന്ദര്യയുടെ ഭര്‍ത്താവും മരുമകനുമായ ധനുഷിന്റെ സിനിമക്കമ്പനി) വളര്‍ച്ച നിരീക്ഷിക്കുകയായിരുന്നു. അവര്‍ക്ക് കടമില്ല, അവരുടെ പ്രൊഫഷണല്‍ നടപടികള്‍ എനിക്കിഷ്ടമായി. ധനുഷും സംഘവും കൃത്യമായ ഷെഡ്യൂളില്‍ സിനിമ തീര്‍ക്കുന്നു, ഇറക്കുന്നു. ഒരിക്കല്‍ ഞാന്‍ മകള്‍ സൗന്ദര്യയോട് ചോദിച്ചു, നിന്റെ ഭര്‍ത്താവിന്റെ സിനിമക്കമ്പനിക്ക് എന്നെ നായകനാക്കി സിനിമ പിടിക്കാന്‍ പദ്ധതി വല്ലതും ഉണ്‌ടോ എന്ന്. അവള്‍ പറഞ്ഞു ധനുഷിനോട് ചോദിക്കാന്‍. എന്റെ മരുമകന്‍ പറഞ്ഞു, ഞാന്‍ നിര്‍ദ്ദേശിക്കുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന്. പിന്നീട് ധനുഷ് എന്നെ വെട്രിമാരന്റെ ഒരു കഥ കേള്‍പ്പിച്ചു. അത് ഏറെ രാഷ്‌ട്രീയം നിറഞ്ഞതായിരുന്നു. ആ സമയം ഞാന്‍ അത്രയ്‌ക്ക് രാഷ്‌ട്രീയക്കാരനല്ലായിരുന്നു. പിന്നീടാണ് രഞ്ജിത്തിന്റെ ധാരാവി ചേരിയുടെ പശ്ചാത്തലത്തിലുള്ള മനോഹരമായ തിരക്കഥ വന്നത്. അത് മനുഷ്യര്‍ക്കിടയിലെ വലുപ്പച്ചെറുപ്പത്തെക്കുറിച്ചാണ്. ഞാന്‍ ഒറ്റ വ്യവസ്ഥയേ വെച്ചുള്ളു, രഞ്ജിത് സ്‌റ്റൈലില്‍ ഒരു രജനി ചിത്രം പിടിക്കുക.”

രജനി നാനാ പടേക്കറെയും പ്രശംസിച്ചു: ” എന്റെ സിനിമാ ജീവിതത്തില്‍ ബാഷയിലെ ആന്റണിയും പടയപ്പയിലെ നീലാംബരിയുമാണ് അതിശക്തരായ പ്രതിനായകര്‍. ഇപ്പോള്‍ ഹരിദാദാ (നാനാ പടേക്കര്‍) എന്റെ മൂന്നാം പ്രതിനായകനായി. നാനാ അസാധ്യമായ പ്രകടനമാണ് സിനിമയില്‍ നടത്തിയത്. ബോളിവുഡ് സിനിമാ പ്രവര്‍ത്തകര്‍ പറയാറുണ്ട് നാനായെ കൈകാര്യം ചെയ്യുക എളുപ്പമല്ലെന്ന്. സ്‌നേഹംകൊണ്ട് രഞ്ജിത് അതും നേടി.”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

Kerala

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

പുതിയ വാര്‍ത്തകള്‍

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.