Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മണി ശങ്കര്‍ അയ്യര്‍ക്ക് മണി കെട്ടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 03:20 am IST
inEditorial

മണിശങ്കര്‍ അയ്യര്‍ക്കാണോ കോണ്‍ഗ്രസ്സിനാണോ സമനില തെറ്റിയത്?  അതോ രണ്ടു കൂട്ടര്‍ക്കുമോ?  വിറളിപിടിച്ചു പായുന്ന മാനസികാവസ്ഥയിലാണ് ഇരുവരും. കോണ്‍ഗസ് കര്‍ണാടകയില്‍ ടിപ്പുവിന്റെ ജയന്തി കൊണ്ടാടി. അയ്യര്‍ പാക്കിസ്ഥാനില്‍ പോയി മുഹമ്മദലി ജിന്നയെ പുകഴ്‌ത്തി. ഇന്ത്യ ഇന്ത്യയാണെന്നും പാക്കിസ്ഥാന്‍ പാക്കിസ്ഥാനാണെന്നും തിരിച്ചറിയാന്‍ ഈ ദേശീയ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും ഇനി എത്ര നാള്‍ വേണ്ടിവരും! തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ താത്ക്കാലിക നേട്ടം ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം നടപടികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ രാജ്യത്തേയും സമൂഹത്തേയും എങ്ങനെ ബാധിക്കുമെന്നതില്‍ തെല്ലും ഉത്ക്കണ്ഠ ആ പാര്‍ട്ടിക്കില്ലെന്നു ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകാലത്തെ നടപടികള്‍ തെളിയിച്ചതാണ്. അതിന്റെ തുടര്‍ച്ചയാണ്, കര്‍ണാടക തെരഞ്ഞെടുപ്പു സമയത്തെ ഈ നടപടികള്‍. അലിഗഡ് സര്‍വകലാശാലയില്‍ ജിന്നയുടെ ചിത്രം വയ്‌ക്കുന്നതു സംബന്ധിച്ച വിവാദം നിലനില്‍ക്കുമ്പോഴാണ് അയ്യരുടെ പ്രസ്താവന എന്നതു കാര്യത്തിനു ഗൗരവം കൂട്ടും. അതുകൊണ്ടുതന്നെ ഇതു യാദൃശ്ചികമെന്നു കരുതാനും വിഷമമാണ്. 

ന്യൂനപക്ഷ വോട്ടു ലക്ഷ്യമാക്കി മുസ്ലീം വികാരം ഇളക്കിവിടാന്‍ പാക്കിസ്ഥാനെയോ ജിന്നയേയോ കൂട്ടുപിടിക്കണമെങ്കിലും തയ്യാറാണെന്ന വിളംബരമാണു കോണ്‍ഗ്രസ്സിന്റേത്. അത്തരം ചിന്താഗതി രാജ്യത്തെ എവിടെക്കൊണ്ട് എത്തിക്കുമെന്ന്, ആ പാര്‍ട്ടിയിലെ ദേശീയബോധമുള്ള നേതാക്കള്‍ ചിന്തിക്കുന്നതു നന്നായിരിക്കും. പാരമ്പര്യത്തേക്കുറിച്ചു നാഴികയ്‌ക്കു നാല്‍പതുവട്ടം പറയുന്ന പാര്‍ട്ടിയാണല്ലോ കോണ്‍ഗ്രസ്. രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും അവര്‍ക്കറിയില്ലെന്നു പറയാനാവുമോ? 

ഇന്ത്യയെ വെട്ടിമുറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജിന്ന ഈ ഉപഭൂഖണ്ഡത്തില്‍ അന്നുമുതല്‍ ഇന്നു വരെ നിലനില്‍ക്കുന്ന അസ്വസ്ഥതയ്‌ക്കു വഴിവച്ചയാളാണ്. ഹിന്ദു-മുസ്ലീം ചേരിതിരിവിനും വര്‍ഗീയ വികാരത്തിനും വിത്തുപാകിയവരില്‍ ഒന്നാം സ്ഥാനക്കാരനെന്നും വിശേഷിപ്പിക്കാം. ഇന്നും ഉണങ്ങാത്ത ആ മുറിവിലാണു കോണ്‍ഗ്രസ്സും അയ്യരും മുളകുപുരട്ടുന്നത്. വിഭജന കാലത്തെ സ്വീകാര്യത ജിന്നയ്‌ക്കു പാക്കിസ്ഥാനില്‍ പോലും ഇന്ന് ഉണ്ടെന്നു തോന്നുന്നില്ല. ബംഗ്‌ളാദേശ് പണ്ടേ അദ്ദേഹത്തെ കൈവിട്ടിരുന്നു. പതിറ്റാണ്ടുകളോളം ഈ രാജ്യം ഭരിച്ച പാര്‍ട്ടിക്ക് ഇന്നും ആ നേതാവിനെ തോളിലേറ്റുകയും സമയാസമയങ്ങളില്‍ എടുത്ത് ഉപയോഗിക്കുകയും ചെയ്യുന്നതില്‍ അപാകത കാണാനാകാത്തതാണു വിചിത്രം. തലമുറകള്‍ മാറിയാലും ചരിത്രം മാറുന്നില്ലല്ലോ. 

പാക്കിസ്ഥാനില്‍ ചെന്നും അല്ലാതെയും ഇന്ത്യാ വിരുദ്ധവും പാക്കിസ്ഥാന്‍ അനുകൂലവുമായ പ്രസ്താവനകള്‍ നടത്തിയ ചരിത്രം അയ്യര്‍ക്കു മുന്‍പുമുണ്ടല്ലോ. അതു കോണ്‍ഗ്രസ്സിനെ തിരിഞ്ഞുകുത്തിയിട്ടുമുണ്ട്. അനുഭവങ്ങള്‍കൊണ്ടു പഠിക്കാത്ത സ്വഭാവം ആ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതിനു തെളിവാണ് തുടര്‍ച്ചയായി നേരിടുന്ന പരാജയങ്ങള്‍. പക്ഷേ, പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയും ഭൂരിപക്ഷത്തെ ഭിന്നിപ്പിക്കുകയും ചെയ്താല്‍ നേട്ടമുണ്ടാക്കാമെന്ന മിഥ്യാധാരണയാകാം കാരണം. കര്‍ണാടകയും കേരളവുമടക്കം ദക്ഷിണേന്ത്യയില്‍ ടിപ്പുനടത്തിയ പടയോട്ടത്തില്‍ തകര്‍ക്കപ്പെട്ടതും കൊള്ളയടിക്കപ്പെട്ടതുമായ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും ഓര്‍മപ്പെടുത്തലുകളായി ബാക്കി നില്‍ക്കുന്നുണ്ട്.

കൊലചെയ്യപ്പെട്ടവരുടേയും മതംമാറ്റപ്പെട്ടവരുടേയും നൊമ്പരം ഈ മണ്ണിലും വായുവിലുമുണ്ട്. നേതാക്കളുടെ പ്രസ്താവനകൊണ്ടോ ജയന്തി ആഘോഷംകൊണ്ടോ അതിന് അറുതി വരാന്‍ പോകുന്നുമില്ല. ഒരു വിഭാഗത്തെ സ്വാധീനിക്കാന്‍ അവരുടെ വികാരത്തെ ഉണര്‍ത്തുമ്പോള്‍ അതു മറ്റു ചിലരുടെ വികാരത്തെ വേദനിപ്പിക്കുമെന്ന കാര്യം മറക്കരുത്. ചരിത്രത്തെ വളച്ചൊടിക്കാതിരിക്കാനുള്ള പക്വത പ്രസ്ഥാനത്തെ നയിക്കുന്നവര്‍ക്കുണ്ടാകണം. അതിന് മണിശങ്കര്‍ അയ്യരെപ്പോലുള്ള നേതാക്കളുടെ നാവിന് അടിയന്തരമായി മണികെട്ടണം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.