Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എന്തിനാണ് ഇങ്ങനെ ഒരു സര്‍ക്കാര്‍?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 02:04 am IST
inEditorial

കേരളം എക്കാലവും മുഴങ്ങിക്കേട്ട മുദ്രാവാക്യമാണ് കേന്ദ്ര അവഗണന. കേരളത്തിന് പദ്ധതികളില്ല. പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പണവും സാങ്കേതിക അനുമതികളുമില്ല. കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോഴെല്ലാം ശക്തിയോടെ മുഴങ്ങിയ മുദ്രാവാക്യമായിരുന്നു അവഗണനക്കെതിരെ. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തിയതാണ് ചരിത്രം. ഭരണവും സമരവുമെന്ന പേരുവീണതും ഇതിന്റെ പേരിലാണ്. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് വലിച്ചുകൊണ്ടുപോയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കുകയും ‘കേരളത്തിലും പഞ്ചാബ് മോഡല്‍’ സമരം നടത്തേണ്ടിവരുമെന്ന് പറഞ്ഞ കേരളമന്ത്രിക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നിട്ടുണ്ട്. എന്നിട്ടും കേരളത്തോട് കനിവ് കാട്ടാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. എന്നാല്‍ വാജ്‌പേയി പ്രധാനമന്ത്രി ആയപ്പോഴും നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനത്തെത്തിയപ്പോഴും കേന്ദ്ര അവഗണന എന്ന മുദ്രാവാക്യത്തിന് പ്രസക്തിയില്ലാതാക്കി. കേന്ദ്രവും കേരളവും ഒരേകക്ഷി ഭരിച്ചാലേ പുരോഗതി കൈവരിക്കാനാവൂ എന്ന കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട് ഇപ്പോള്‍ കാറ്റില്‍പറത്തി. 

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും കിട്ടാവുന്ന വേദികളിലെല്ലാം പ്രധാനമന്ത്രിയെ പരിഹസിക്കാന്‍ ശ്രദ്ധിക്കുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഭരണകാലത്ത് കേരളത്തിന് കലവറയില്ലാത്ത പിന്തുണയാണ് ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ അത് യഥാവിധി പ്രയോജനപ്പെടുത്താനുള്ള ശ്രദ്ധയോ ശ്രമമോ നടക്കുന്നില്ല. അതിലേക്കാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി വിജയ് ഗോയല്‍ വിരല്‍ചൂണ്ടിയത്. കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ കേരളം താല്‍പര്യമെടുക്കുന്നില്ലെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇതുമൂലം ആറായിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് രാജ്യത്തിന് സംസ്ഥാനം വരുത്തിവച്ചത്. കേരളത്തിന്റെ ഗതാഗത മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് ‘ജന്മഭൂമി’ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് കേരളത്തിന്റെ അനാസ്ഥയിലേക്ക് വിരല്‍ചൂണ്ടിയത്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 21,774.25 കോടിരൂപ ചെലവില്‍ 21 പദ്ധതികള്‍ കേന്ദ്രം കേരളത്തിന് അനുവദിച്ചിരുന്നു. പദ്ധതി വൈകിയതോടെ ചെലവ് 27,871.82 കോടിയിലെത്തി. 6,097.57 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ മെല്ലപ്പോക്ക് കാരണം പാഴാകുന്നത്. വികസനത്തില്‍ കേരളത്തിന് പൂര്‍ണ സഹകരണം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കൊച്ചി പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിക്കെതിരേ പ്രദേശവാസികളുടെ എതിര്‍പ്പുണ്ടായപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. പദ്ധതി 2019 മെയ് മാസത്തില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. ഇനി എന്താകും ഭാവിയെന്ന് അറിയില്ലെന്ന് മന്ത്രി പറയുകയുണ്ടായി. 

കൊച്ചി-സേലം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കാനും അലൈന്‍മെന്റ് നിശ്ചയിക്കാനും സംസ്ഥാനം നടപടിയെടുത്തില്ല. ശബരിമല റെയില്‍ പാതയുടെ ചെലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കാമെന്ന് ആദ്യം അറിയിച്ച കേരളം ഇപ്പോള്‍ പറ്റില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ 130 കിലോമീറ്റര്‍ പുതിയ റെയില്‍ പാളമുണ്ടായാല്‍ അഞ്ച് നഗരസഭകളിലും 11 ചെറിയനഗരങ്ങളിലും പുതിയ റെയില്‍വേ സ്റ്റേഷനുണ്ടാകും. പദ്ധതി കേന്ദ്രം അവസാനിപ്പിക്കില്ല. സംസ്ഥാനത്തിന്റെ സ്ഥിതിവിവര സമാഹരണ ശേഷി മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും കേന്ദ്രം 15 കോടി രൂപ നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ദശാബ്ദങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തട്ടിക്കളിച്ചുകൊണ്ടിരിക്കുന്ന പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖം. നരേന്ദ്രമോദി സര്‍ക്കാരാണ് അന്തിമ അനുമതി നല്‍കി പ്രവര്‍ത്തനം തുടങ്ങിയത്. അത് സമയബന്ധിതമായി പൂര്‍ത്തിയായില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനല്ല. കേന്ദ്ര പദ്ധതികളോട് നിസ്സംഗത പുലര്‍ത്തുകയും പേരുമാറ്റി നടപ്പാക്കുകയും ചെയ്യുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരം പരിപാടി. പിണറായി വിജയന്‍ സര്‍ക്കാര്‍ അത് ഭംഗിയായി നിര്‍വഹിക്കുകയാണ്. സംസ്ഥാനത്തിനോ ജനങ്ങള്‍ക്കോ ഉപകാരപ്രദമായ കാര്യങ്ങളിലൊന്നും ശുഷ്‌കാന്തി കാണിക്കാത്ത ഇങ്ങനെയൊരു സര്‍ക്കാര്‍ എന്തിനെന്ന ചോദ്യമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.