മട്ടന്നൂര്‍: മട്ടന്നൂര്‍ അയ്യല്ലൂരില്‍ ബിജെപി അനുഭാവിയുടെ വീട്ടുവരാന്തയില്‍ സിപിഎമ്മുകാര്‍ റീത്തു വെച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറായ ശിവപുരം ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപത്തെ എന്‍.സുധീറിന്റെ വീട്ടുവരാന്തയിലാണ് റീത്തു വെച്ചത്. മുല്ലപ്പൂവും തുണിയും കൊണ്ടുണ്ടാക്കിയ റീത്ത് വാഴയിലയിലാണ് വച്ചത്. സംഭവ സമയം സുധീര്‍ വീട്ടിലില്ലായിരുന്നു. രാവിലെ ആറുമണിയോടെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് റീത്ത് വെച്ചതായി കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ പോലീസ് വീട്ടിലെത്തി റീത്ത് നീക്കം ചെയ്തു. കഴിഞ്ഞയാഴ്ച അയ്യല്ലൂരില്‍ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകന്‍ ജമല്‍ രാജിന്റെ വീടാക്രമിച്ച് ജമല്‍ രാജും അമ്മ ശ്യാമളയുമടക്കം നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.
















