കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ചിട്ടിമുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍ ചൊവ്വ തത്വമസിയില്‍ പി.എ.അനില്‍കുമാറാണ് ഇതുസംബന്ധിച്ച് കണ്ണൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. പ്രതിദിനം നിശ്ചിത തുകവീതം നിക്ഷേപിച്ച് രണ്ട്‌ലക്ഷത്തി എഴുപത്തയ്യായിയരം രൂപ കോണ്‍ഗ്രസ് നേതാവിന്റെ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിക്ഷേപിച്ചെങ്കിലും കാലാവധി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ലെന്നാണ് പരാതി. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട ഈ നേതാവ് പൂഴി മാഫിയയുമായി അടുത്ത ബന്ധമുള്ള ആളും മുന്‍ എംപിയുടെ വലംകൈയ്യുമാണ്. നിയമപ്രകാരമുള്ള കുറിയെന്ന് തെറ്റിദ്ധരിപ്പിച്ച് കാലാവധി കഴിഞ്ഞാല്‍ പണം മൊത്തമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തുമാണ് ചിട്ടി സ്ഥാപനത്തില്‍ ഇത്രയധികം പണം താന്‍ നിക്ഷേപിച്ചതെന്നും ഇതുപോലെ നൂറുകണക്കിന് ആള്‍ക്കാരില്‍നിന്നും പണം സ്വരൂപിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് തിരിച്ചുനല്‍കാതെ വഞ്ചിക്കുകയാണെന്നും അനില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
















