Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

തൊഴില്‍ കുടിയേറ്റം; തൊഴില്‍ മേഖലയുടെ നട്ടെല്ല്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 02:35 am IST
inVicharam

തൊഴില്‍തേടി ഇതരദേശങ്ങളിലേക്ക് പോകുന്നവര്‍ സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെയാകെയും സാമ്പത്തിക ഉന്നമനത്തിന് നല്‍കുന്ന സംഭാവന വളരെ വലുതാണ്. രാജ്യത്ത് 50 ലക്ഷം മുതല്‍ 60 ലക്ഷം വരെ ആളുകള്‍ ഓരോ വര്‍ഷവും തൊഴില്‍തേടി അന്യദേശങ്ങളിലേക്ക് പോകുന്നുവെന്നാണ് കണക്ക്. രാജ്യത്തെ മൊത്തം ആഭ്യന്തര പ്രവാസികളുടെ എണ്ണം 130 ദശലക്ഷം വരുമെന്ന് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് ഇന്ത്യന്‍ ജനസംഖ്യയുടെ പത്ത് ശതമാനം വരും. ഇത്രയധികം പേര്‍ തൊഴില്‍തേടി പോകുന്നത് ദാരിദ്ര്യത്തിന്റെയും വികസനത്തിലെ അസന്തുലിതാവസ്ഥയുടെയും പ്രതിഫലനം മാത്രമായി കാണാനാകില്ല. തൊഴില്‍കുടിയേറ്റത്തിലൂടെ കൂടുതല്‍ വരുമാനം നേടാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും അവര്‍ക്ക് സാധിക്കുന്നു. പ്രവാസികളുടെ കുടുംബവരുമാനത്തിലുണ്ടാകുന്ന വര്‍ധനവ് അവരുടെ ഭക്ഷണത്തില്‍ മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വരെ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നു. തൊഴിലിന്റെ ചലനാത്മകതയാണ് ഇതിന്റെ ഗുണപരമായ മറ്റൊരു ഘടകം. തൊഴില്‍കുടിയേറ്റത്തിന്റെ ഫലമായി അതത് സംസ്ഥാനങ്ങളിലേക്കുള്ള പണത്തിന്റെ വരവിലുണ്ടാകുന്ന വര്‍ധന സാമൂഹ്യ വളര്‍ച്ചയ്‌ക്കും ദേശീയോദ്ഗ്രഥനത്തിനും വരെ സഹായകമാകുന്നുണ്ട്.  

1970കളില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് വന്‍തോതില്‍ നടന്ന തൊഴില്‍ കുടിയേറ്റം ഇതിന് ഉദാഹരണമാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ഗള്‍ഫ് പ്രവാസികള്‍ നല്‍കിയ സംഭാവന വിലപ്പെട്ടതാണ്. അതേസമയം ഇത് കേരളത്തില്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്ത സ്ഥിതിവിശേഷവും സൃഷ്ടിച്ചു. ഈ വിടവ് നികത്തിക്കൊണ്ടാണ് ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നുമൊക്കെ തൊഴിലാളികള്‍ കേരളത്തിലേക്ക് എത്തിയത്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ പല കാലങ്ങളില്‍ ഇത് സംഭവിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് അസമിലെ തേയിലത്തോട്ടങ്ങളിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്നും ഒറീസയില്‍ നിന്നുമുണ്ടായ കുടിയേറ്റം, രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് കുടിയേറ്റക്കാരുടെ പറുദീസയായ മുംബൈയിലേക്ക് നടന്ന കുടിയേറ്റം, ഇവയൊക്കെ ഇന്ത്യയുടെ വളര്‍ച്ചയുടെ ചരിത്രത്തിനൊപ്പം സംഭവിച്ചതാണ്. കുടിയേറ്റക്കാര്‍ക്കെതിരെ മുംബൈയില്‍ പ്രാദേശികമായ രാഷ്‌ട്രീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമൊെക്ക അരങ്ങേറാറുണ്ടെങ്കിലും പ്രക്ഷോഭത്തിന്റെ ചൂടാറുന്നതോടെ എല്ലാവരും ഒരുമിച്ചു ജോലി ചെയ്യുകയാണ് പതിവ്. മുംബൈ പോലൊരു നഗരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തദ്ദേശീയരെക്കൊണ്ടു മാത്രം സാധിക്കില്ലെന്നതാണ് ഇതിന് കാരണം. 

തൊഴില്‍കുടിയേറ്റക്കാര്‍ പ്രാദേശികമായ തൊഴിലുകള്‍ തട്ടിയെടുക്കുന്നുവെന്നും കൂലി നിരക്ക് കുറയാന്‍ കാരണക്കാരാകുന്നുവെന്നും കുടിയേറിയ സംസ്ഥാനത്തിന്റെ വരുമാനവളര്‍ച്ച കുറയ്‌ക്കുന്നുവെന്നുമൊക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. തൊഴിലാളികളെ ആവശ്യമുള്ളയിടങ്ങളിലേക്ക് മാത്രമാണ് കുടിയേറ്റം സംഭവിക്കുന്നത്. തൊഴില്‍ കുടിയേറ്റക്കാരുടെ സംസ്ഥാനങ്ങളില്‍ മനുഷ്യവിഭവശേഷിയുടെ കുറവിന്റെ ഫലമായി ഉല്‍പാദനക്ഷമത കുറയുകയും ചെയ്യുന്നുണ്ട്. 

 ഡല്‍ഹിയിലേക്ക് വന്‍തോതില്‍ കുടിയേറ്റം നടക്കുന്ന ഉത്തരാഖണ്ഡിലെ തരിശായിക്കിടക്കുന്ന പാടശേഖരങ്ങളും പൂട്ടിക്കിടക്കുന്ന വീടുകളും ധാരാളമായി കാണാനാകുമെന്നത് ഇതിന്റെ ഒരു സങ്കീര്‍ണമായ വശമാണ്. എന്നാല്‍ ആശയവിനിമയ-ഗതാഗത വിപ്ലവത്തിന്റെ ഈ കാലത്ത് യുവജനങ്ങള്‍ക്ക് കൃഷിയിടങ്ങളെ മാത്രം ആശ്രയിച്ച് മികച്ച ജീവിത സാഹചര്യങ്ങള്‍ നേടാനാകില്ലെന്ന യാഥാര്‍ത്ഥ്യവും മുന്നിലുണ്ട്. 

തൊഴിലിനും വിദ്യാഭ്യാസത്തിനുമായുള്ള സ്ത്രീകളുടെ പ്രവാസം 2001ല്‍ നിന്ന് 2011ലെത്തുമ്പോള്‍ 101 ശമതാനം വര്‍ധിച്ചു. പുരുഷന്മാരുടെ ശരാശരിയെക്കാള്‍ ഇരട്ടിയാണിത്. ബിസിനസിനു വേണ്ടിയുള്ള കുടിയേറ്റത്തിന്റെ തോതില്‍ പുരുഷന്മാരെ അപേക്ഷിച്ച് നാലിരട്ടിയുടെ വര്‍ധനവാണ് സ്ത്രീകളുടെ എണ്ണത്തിലുണ്ടായത്. 

 തൊഴില്‍കുടിയേറ്റം ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും അടയാളമായി കാണുമ്പോള്‍ തന്നെ സമ്പദ്‌വ്യവസ്ഥക്ക് അത് നല്‍കുന്ന ഉത്തേജനം അംഗീകരിക്കപ്പെടാതെ പോകരുത്. 

(ലേബര്‍നെറ്റ് ഫൗണ്ടേഷന്‍ സിഇഒയും, കോഫൗണ്ടറുമാണ് ലേഖിക)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.