Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി ടൗണിലെ കെഎസ്പിടി റോഡ് വികസനം; സര്‍വ്വകക്ഷിയോഗം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 08:41 pm IST
inKannur

ഇരിട്ടി: തലശ്ശേരി- വളവുപാറ കെഎസ്പിടി റോഡ് വികസനത്തില്‍ ഉള്‍പ്പെട്ട ഇരിട്ടി ടൗണിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം പരിഹരിക്കുന്നതിന് ഇന്ന് ജനപ്രതിനിധികളുടെയും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും വ്യാപാരി സംഘടനാ പ്രതിനിധികളുടേയും യോഗം നടക്കും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 11ന് ഇരിട്ടി തഹസില്‍ദാരാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. പുതുതായി നിര്‍മ്മിക്കുന്ന ഇരിട്ടി പാലത്തിനോട് ചേര്‍ന്ന ഭാഗത്തെ റവന്യു ഭൂമി കയ്യേറി സ്ഥാപിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതു സംബന്ധിച്ച് തിരുമാനം എടുക്കുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. കെഎസ്ടിപി ഏറ്റെടുത്ത സ്ഥലം പ്രയോജനപ്പെടുത്തി നിലവിലുള്ള രീതിയില്‍ നിര്‍മ്മാണം നടത്തിയാല്‍ മതിയെന്ന് കാണിച്ച് വ്യാപാരി സംഘടനകള്‍ കെഎസ്ടിപിക്കും നഗരഭരണകൂടത്തിനും കത്ത് നല്‍കിയിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന് നേരത്തെ എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലും തീരുമാനമുണ്ടായിരുന്നില്ല. കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യം ശക്തമായി ഉയരുന്നുണ്ട്്. റവന്യു ഭൂമി കയ്യേറ്റം എത്രയുണ്ടെന്ന് കണ്ടെത്താന്‍ സര്‍വ്വെ നടത്തണമെന്ന് കാണിച്ച് കെ.എസ്.ടി.പി താലൂക്ക് സര്‍വ്വെയര്‍ക്ക് കത്തുനല്‍കിയിരുന്നു. സര്‍വ്വെക്ക് മുന്‍മ്പ് പ്രശ്‌നം പരിഹരിക്കുന്നതിനാണ് തഹസില്‍ദാര്‍ യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതിയോഗത്തില്‍ റോഡ് വികസനംഉണ്ടാകുമ്പോള്‍ വ്യാപാരികള്‍ക്ക് ഉണ്ടാവുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് നടപടിയുണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 

 കയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കില്‍ 20വര്‍ഷം മുന്‍മ്പ് സ്ഥാപിച്ച ഓവുചാല്‍ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനം മാത്രമെ സാധ്യമാകും.  നിലവുലുള്ള ഒവുചാല്‍ മാറ്റി പുതിയവ സ്ഥാപിക്കണമെങ്കില്‍ കയ്യേറിയ റവന്യു ഭൂമി കൂടി പ്രയോജനപ്പെടുത്തണം. നേരത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് നടന്ന ജനപ്രതിനിധികളുടേയും വ്യാപാരി സംഘടനകളുടേയും യോഗത്തില്‍ ഉണ്ടാക്കിയ തീരുമാനം കയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് വ്യാപാരികളുടെ നിലപാട് ഒരാഴ്‌ച്ചക്കുള്ളില്‍ അറിയിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം വീണ്ടും യോഗം ചേര്‍ന്ന് ടൗണ്‍ വികസനം യാഥാര്‍ത്ഥ്യമാക്കാനായിരുന്നു ധരണ. വ്യാപാരികള്‍ അവരുടെ തീരുമാനം ബന്ധപ്പെട്ടവരെ അറിയിച്ചതല്ലാതെ പൊതുവായ തീരുമാനം ഉണ്ടായിട്ടില്ല. 

 ഇരിട്ടിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനാല്‍ റോഡിന്റെ അലൈന്‍മെന്റില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. ഇതുമൂലം പുതിയ പാലത്തിലേക്ക് ചേരും വിധം നിലവിലുള്ള റോഡിന്റെ ഘടനയിലും വലിയ മാറ്റം വരും. ഇതിനായി പാലത്തിന് സമീപഭാഗത്തെ കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊളിച്ചു മാറ്റണം. ഇതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് കെഎസ്ടിപി ഏറ്റെടുത്ത ഭാഗം പ്രയോജനപ്പെടുത്തിയാല്‍ പുതിയ ഓവുചാല്‍ നിര്‍മ്മിക്കാനാവില്ല. നിലവിലുള്ള ഓവുചാല്‍ കഴിഞ്ഞ്് ഒരുമീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ റവന്യു ഭൂമി കയ്യേറിയാണ് പല കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ഇത്രയും ഭാഗം തിരിച്ചു പിടിക്കുന്നതിന് താലൂക്ക് സര്‍വെ വിഭാഗം സര്‍വ്വെ നടത്തി അതിരു തിരിക്കണം. പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹാരമായില്ലെങ്കില്‍ സര്‍വ്വെയുമായി മുന്നോട്ട് പോകാനാണ് റവന്യു വകുപ്പിന്റെ തീരുമാനം. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

Kerala

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.