ശ്രീകണ്ഠപുരം: ഏരുവേശ്ശി പൂപ്പറമ്പില്‍ മെഡിക്കല്‍ ലാബ് അടിച്ചുതകര്‍ത്ത് ജീവനക്കാരിയെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ റിമാന്റിലായി. അക്രമത്തില്‍ സാരമായി പരിക്കേറ്റ ലാബ് ജീവനക്കാരി കൂട്ടുമുഖത്തെ മിനി ജോസഫ് (41)നെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതികളായ പൂപ്പറമ്പിലെ എടത്തില്‍ വളപ്പില്‍ രതീഷ് എന്ന ഉണ്ണി (29), കളപ്പുരത്തൊട്ടിയില്‍ നിവില്‍ വര്‍ഗ്ഗീസ് (28) എന്നിവരെ കുടിയാന്മല പോലീസ് അറസ്റ്റുചെയ്തു. തളിപ്പറമ്പ് കോടതി റിമാന്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ മദ്യലഹരിയില്‍ യുവാക്കള്‍ ലാബിലെത്തുകയും രക്തം പരിശോധിക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു. ഇവരുട ആവശ്യം ജീവനക്കാരി നിഷേധിച്ചപ്പോഴായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: