Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊളച്ചേരിയിലെ പാടി തീര്‍ത്ഥം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ ബഹുജന കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 10:32 pm IST
in Kannur

കണ്ണൂര്‍: കൊളച്ചേരിയിലെ പ്രകൃതി രമണീയവും പരിസ്ഥിതിലോലവുമായ പാടി തീര്‍ത്ഥം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന് പാടീ തീര്‍ത്ഥം-തണ്ണീര്‍തട സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊളച്ചേരി പഞ്ചായത്തിലെ പ്രധാന ജലസ്‌ത്രോതസ്സായ പാടി തീര്‍ത്ഥവും അനുബന്ധ തണ്ണീര്‍ത്തടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്.

ഗ്രാമത്തിന് ആവശ്യമായ ജീവജലം നല്‍കിവരുന്ന പാടീതീര്‍ത്ഥത്തിന്റെ ചുറ്റുമുളള 11 ഏക്കറോളം നീണ്ടുകിടക്കുന്ന പ്രദേശം ഒരു കാലത്ത് വനമേഖലയായിരുന്നു. ചെറിയ ചെറിയ നീരുറവകളും തണ്ണീര്‍ത്തടവും അരുവിയും ഇവിടെ ഉണ്ടായിരുന്നു. ഇവിടെ നിന്നും ആരംഭിക്കുന്ന കോളച്ചേരി തോടിലെ ജലം ഉപയോഗിച്ചാണ് ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന കൊളച്ചേരി വയലില്‍ മൂന്ന്‌വിള കൃഷി നടത്തുന്നത്.സ്വകാര്യ വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന ഈ ഭൂമി കൈമാറ്റം ചെയ്യുകയും 2011 ല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. കുപ്പിവെളള പദ്ധതി നടപ്പിലാക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും ജനകീയ ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ വനമേഖലയെ പൂര്‍ണ്ണമായും നശിപ്പിക്കുകയും മരങ്ങള്‍ മുറിച്ചു കടത്തുകയും ചെയ്തു. തുടര്‍ന്ന് ഭൂമി കൈവശമുണ്ടായിരുന്നയാള്‍ വന്‍വിലയ്‌ക്ക് ഭൂമി മറ്റൊരാള്‍ക്ക് കൈമാറി സ്ഥലം വിട്ടു. 

പുതുതായി ഭൂമിയേറ്റെടുത്ത വ്യക്തി പ്രദേശത്ത് നശീകരണ പ്രവര്‍ത്തികള്‍ നടത്തി വരികയാണെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍ പറഞ്ഞു. ചതുപ്പ് പ്രദേശങ്ങള്‍ പൂര്‍ണ്ണമായും മണ്ണിട്ടു മൂടുകയും കുന്നിന്‍ ചെരിവ് ഇടിക്കുകയും കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിക്കുകയും കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തിരിക്കുകയാണ്. പ്രദേശത്തെ ജൈവ സമ്പത്ത് പൂര്‍ണ്ണമായും ഇല്ലാതാക്കിയിരിക്കുകയാണ്. കഴിഞ്ഞ വിഷുദിനത്തില്‍ ഇതിനെതിരെ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിക്കുകയും സമരപരപാടികള്‍ക്ക് രൂപം നല്‍കുകയുമായിരുന്നു. ഗ്രാമപഞ്ചായത്ത് ഇടപെട്ട് നിര്‍മ്മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രശ്‌നത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ടാണ് കര്‍മ്മസമിതി ബഹുജനകൂട്ടായ്‌മ സംഘടിപ്പിക്കുന്നത്. തീര്‍ത്ഥവും തണ്ണീര്‍ത്തടവും സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുകയെന്നതാണ് നാട്ടുകാരുടെ ആവശ്യം. മണ്ണിട്ട് നികത്തിയ ചതുപ്പ് പൂര്‍വ്വസ്ഥിതിയാലാക്കുക, കോണ്‍ക്രീറ്റ് റോഡും കെട്ടിടങ്ങളും പൊളിച്ചു മാറ്റുക, നീരുറവകളെ സ്വാഭാവികമായ രീതിയില്‍ സംരക്ഷിക്കുക, തണ്ണീര്‍ത്തട ഡാറ്റാ ബാങ്കിന്റെ ഈ സ്ഥലം ഉള്‍പ്പെടുത്തുകയും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരിക എന്നീ ആവശ്യങ്ങളും കര്‍മ്മസമിതി മുന്നോട്ടുവെയ്‌ക്കുന്നുണ്ട്. 22 ന് രാവിലെ 9 മണി മുതല്‍ കൊളച്ചേരി വയലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ചെറു ജാഥകളായി പാടിതീര്‍ത്ഥത്തിലേക്ക് പുറപ്പെടും. തീര്‍ഥത്തിന് സമീപം നടക്കുന്ന ബഹുജന കൂട്ടായ്‌മയില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളിലെ നിരവധിപേര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കര്‍മ്മസമിതി ഭാരവാഹികളായ ശ്രീനീവാസന്‍ മാസ്റ്റര്‍, അരുണ്‍, സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി കിരണ്‍ റിജുജിനരികില്‍ (ഇടത്ത്) മുനമ്പത്ത് വഖഫിന്‍റെ കുടിയൊഴിക്കലിനെതിരെ താമസക്കാര്‍ (വലത്ത്)
Kerala

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് വിശദീകരണം തേടി കേന്ദ്ര സർക്കാർ; കേരള വഖഫ് ബോർഡിന് നോട്ടീസ് അയച്ചു.

പുതിയ വാര്‍ത്തകള്‍

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.