Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഒരു മോഹമഞ്ഞക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2018, 01:08 pm IST
in Special Article

മഞ്ഞകണ്ട് കൊതിക്കുന്നത് കൊന്നപ്പൂക്കള്‍ അവയുടെ മരശിഖരങ്ങളില്‍ നേര്‍ത്ത കാറ്റില്‍ ഊയലാടുമ്പോഴാണ്. ഏത് ആധിയുടെ മധ്യധരണ്യാഴിയും ആ മോഹമഞ്ഞയില്‍ വറ്റിപ്പോകും. മനുഷ്യമനസിലെ അകാരണശോകങ്ങളുടെ കാര്‍മേഘങ്ങളെല്ലാം പറത്തിവിട്ട്  ആഹ്‌ളാദ നീലിമപരത്താന്‍ മഞ്ഞക്കണ്ണു തുറന്നപോലെ കൊന്നപ്പൂക്കള്‍ക്കുള്ള വശീകരണ മന്ത്രം ഒന്നുവേറെ തന്നെ.

വഴിയോരത്തെ തിക്കിലും തിരക്കിലുംപെട്ട് മടുപ്പിക്കുന്ന നേരങ്ങളില്‍ പെട്ടെന്നുകാണുന്ന ഒരുകൊന്നമരം തരുന്ന ആനന്ദഹര്‍ഷം അനവദ്യസുന്ദരമാണ്. ദൈവം ഭൂമിയില്‍നട്ട അപൂര്‍വ മരങ്ങളിലൊന്നായ കൊന്നയില്‍ വാരിവിതറിയപോലുണ്ടാകുന്ന മഞ്ഞപ്പൂക്കാഴ്ച മനസില്‍പ്പരക്കുന്ന സ്വര്‍ഗമായിത്തീരുന്നു. കൊന്നപോലും കാലംതെറ്റി പൂക്കുന്നുവെന്നു നമ്മള്‍ പരിഭവിക്കുമ്പോള്‍ ആശങ്കകള്‍ ഒഴിയാന്‍ നേരമില്ലാത്ത നമുക്ക് കൊന്നപ്പൂകണ്ട് ആശ്വസിക്കാനായിരിക്കും എപ്പോഴും പൂക്കാന്‍ പ്രകൃതി അവയ്‌ക്ക് അനുവാദം നല്‍കിയിരിക്കുന്നത്. ഈ മോഹമഞ്ഞയും വിഷുപ്പാട്ടും മഞ്ഞക്കിളികളുമൊക്കെ കേരളത്തിനുമാത്രമുള്ള വിഷു ആസ്തിയാണ്.

വിഷുവിനെ കാത്തിരിക്കുന്നത് സ്വയമെഴുതിയ ക്ഷണക്കത്തുപോലെ ഓരോ മലയാളിയും ആയുസില്‍ സൂക്ഷിക്കുന്ന ഓമനത്വമാണ്. ബാല്യം മുതല്‍ ബാല്യം വിടാതെ തന്നെ വാര്‍ധക്യത്തോളമെത്തുന്നൊരു ഓര്‍മ്മയും കരുതലും കൈമാറ്റവുമുണ്ടതില്‍. തലമുറയ്‌ക്കു പിന്തുടരാന്‍ നല്‍കുന്ന ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും വിഷുഫലമെന്ന അനുഗ്രഹമാണത്. വിഷുക്കണിയൊരുക്കവും ഭഗവാനെ കണ്ണുതുറന്നു കണികാണുന്നതും വിഷുക്കൈനീട്ടം കൊടുക്കുന്നതുമെല്ലാം ഈ ആഹ്‌ളാദോല്‍സവത്തിന്റെ ആചാരങ്ങളാണ്. വിഷുമുതല്‍ അടുത്ത വിഷുവരെയുണ്ടാകുന്ന സല്‍ഫലങ്ങള്‍ക്കായുള്ള മുന്നോടിയാണ് ഇത്തരം ഭക്തിസാന്ദ്രമായ ചടങ്ങുകള്‍. പണ്ട് വീടുകളുടെ മുന്നില്‍ വെളുപ്പാന്‍കാലത്തിന്റെ ഇരുട്ടില്‍ ഭഗവാനെ മുന്നില്‍വെച്ച് മറഞ്ഞിരുന്നു കണികാണും നേരം…പാടി ഉറക്കത്തില്‍നിന്നുണരുന്ന വീട്ടുകാരെ കണികാണിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. അയല്‍ക്കാരന്റെ ഹൃദയമിടിപ്പുപോലും പരസ്പരം അറിയാവുന്ന അന്നത്തെക്കാലത്ത് ഇത്തരം നാട്ടുനടപ്പുകള്‍ സ്വാഭാവികമായിരുന്നു. അന്നത്തെ കുട്ടിക്കൂട്ടങ്ങള്‍ ഇന്നത്തെ മുതിര്‍ന്നവരായതും ഇത്തരം രീതികള്‍ കാലമാറ്റംകൊണ്ട് ഇല്ലാതായതുമൊക്കെ പഴയ നാട്ടുസങ്കല്‍പ്പമായി വിഷുക്കാലത്ത് അയവിറക്കാമെന്നുമാത്രം.

ആശങ്കകള്‍ സ്വകാര്യസ്വത്തായി മനുഷ്യന്‍ ചുമന്നുകൊണ്ടുനടക്കുന്ന ഇക്കാലത്തിന്റെ ആധികളുടെ ഇന്നാളുകളില്‍ വിഷുനല്‍കുന്ന ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും പ്രതീക്ഷകള്‍ സ്വപ്‌നത്തില്‍നിന്നും ഊര്‍ന്നുപോകാതെ തടുത്തുകൂട്ടുകയാണ് മലയാളി. വിത്തും കൈക്കോട്ടുമായി പഴയ വിഷുപ്പക്ഷിപ്പാട്ടുകള്‍ പുതിയ മഞ്ഞക്കിളികള്‍ ഇന്നും പാടുന്നുണ്ട്. ഒന്നു ചിറകനക്കി ചിലച്ച്, നോക്കുമ്പോള്‍ മിന്നായംപോലെ പറന്നകലുന്ന വിഷുപ്പക്ഷികള്‍ നമുക്കായി ഭൂതകാലം നോറ്റവയും കൂടിയായിരിക്കണം. പി.കുഞ്ഞിരാമന്‍ നായരും ഒഎന്‍വിയും എന്നുവേണ്ട വിഷുക്കവിത എഴുതാത്ത കവികളില്ല നമുക്ക്. ആനന്ദം എല്ലാവര്‍ക്കും ഒരുപോലെയാണെന്നു പറയുംപോലെ ഓരോമലയാളിയും ഉള്ളില്‍ അറിയാതെ എഴുതിപ്പോകുന്ന വിഷുക്കവിതയാണ് കണിയായി ഭഗവാനു മുന്നില്‍ വെക്കുന്നത്. ഒരുകൊതി മഞ്ഞയാല്‍ ആപാദചൂഡം ഹര്‍ഷമാകുന്ന നാളെയിലേക്കുള്ള നന്മയുടെ വാതിലാണ് കര്‍ണ്ണികാരത്താല്‍ വിഷുനാളില്‍ നാം തുറക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.