കൊച്ചി: ബിജെപിയെ സവര്‍ണ്ണ പാര്‍ട്ടിയും സംഘപരിവാറിനെ പിന്നാക്ക-ദളിത് വിരുദ്ധ വിഭാഗമായും ചിത്രീകരിക്കുന്ന ഗൂഢാലോചനയില്‍ ഏറ്റവും പുതിയതും പൊളിഞ്ഞു. ഡോ. ബി.ആര്‍. അംബേദ്കര്‍ എന്ന സാമൂഹ്യ വിപ്ലവ നായകന്റെ മുഴുവന്‍ പേര് രേഖകളില്‍ ഉള്‍പ്പെടുത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.
ഡോ. ഭീംറാവ് റാംജി അംബേദ്കര്‍ എന്നായിരിക്കും ഇനിമുതല്‍ രേഖകളിലെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ അംബേദ്കറെ രാമനെന്ന് വിളിച്ച് ആക്ഷേപിക്കുന്നുവെന്നു പോലും പലരും പറഞ്ഞു പരത്തുകയായിരുന്നു.
എന്നാല്‍, ഔദ്യോഗിക രേഖകളിലെല്ലാം ഡോ. അംബേദ്കര്‍ സ്വയം എഴുതിയതും ഒപ്പുവെച്ചതും ഭീംറാവ് റാംജി അംബേദ്കര്‍ എന്നായിരുന്നു. ഇക്കാര്യം പുറത്തുവന്നതിനൊപ്പം മുന്‍കാലത്ത് വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഇറക്കിയ തപാല്‍ മുദ്രയിലും പേര് ഡോ. ഭീംറാവ് റാംജി അംബേദ്കര്‍ എന്നാണെന്ന് വെളിപ്പെട്ടതോടെ ചിലരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
















