Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വനവാസികളുടെ ആസൂത്രിത വംശഹത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 02:02 am IST
inVicharam

അട്ടപ്പാടിയിലെ വനവാസി വിഭാഗത്തില്‍പ്പെടുന്ന മധു എന്ന മനുഷ്യനെ ശാരീരികമായി ഉന്മൂലനം ചെയ്തപ്പോള്‍ തല്‍ക്കാലത്തേക്കെങ്കിലും അത് വാര്‍ത്ത ആയി. എന്നാല്‍ ആയിരക്കണക്കിന് വനവാസികളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയ വര്‍ഷങ്ങളായി നടക്കുന്നത് ആരും കണ്ടതായി ഭാവിക്കുന്നില്ല.

വനവാസികളെ ആദിവാസികളാക്കുന്നത് അവരുടെ ആചാരം, അനുഷ്ഠാനം, ഭാഷ, വേഷം തുടങ്ങിയവയാണ്. അതില്‍നിന്ന് വ്യത്യസ്തമായി മറ്റൊന്നില്‍ അവരെ വിശ്വസിപ്പിക്കുകയും, ഇന്നലെ വരെ പിന്തുടര്‍ന്നിരുന്ന ജീവിതമൂല്യങ്ങളെ തള്ളിപ്പറയിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ വനവാസികളല്ലാതാവുന്നു. അങ്ങനെ സംഘടിത മതങ്ങളുടെ ഭാഗമാവുകയും ചെയ്യുന്നു. കൂട്ടത്തോടെ മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തുവാന്‍ ധ്യാനകേന്ദ്രങ്ങളും സര്‍വമത പ്രാര്‍ത്ഥനാ കേന്ദ്രങ്ങളും വേണ്ടുവോളമുണ്ട്.

വനവാസികളുടെ ഇന്നത്തെ അവസ്ഥയ്‌ക്കുള്ള കാരണക്കാര്‍; സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും സംഘടിത മതങ്ങളും കയ്യേറ്റക്കാരുമാണ്. കുടിയേറ്റക്കാര്‍ എന്ന വിഭാഗം ഇല്ല. കുറച്ചു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, തിരുവിതാംകൂര്‍ മേഖലയില്‍ ഒരു കുടുംബത്തില്‍ പന്ത്രണ്ടും പതിനഞ്ചും മക്കള്‍ സാധാരണമായിരുന്നു. (അങ്ങനെയാണ് കേരളത്തിലെ ജനസംഖ്യ ദേശീയ ശരാശരിയുടെ മൂന്നിരട്ടി ആയത്.) മോഷണം, പിടിച്ചുപറിക്കല്‍, ഗുണ്ടായിസം തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ഇക്കൂട്ടര്‍ ഓരോരുത്തരായി ‘മലബാറിന്’ കടന്നു. അന്ന് ഗള്‍ഫ് ഇല്ല. (ഇപ്പോഴും പലവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കുടുംബ പശ്ചാത്തലം പരിശോധിച്ചാല്‍ അവര്‍  മക്കള്‍ സമൃദ്ധമായ കുടുംബത്തിലെ അംഗങ്ങളാണ് എന്ന് മനസ്സിലാകും.) അങ്ങനെ വന്നവര്‍ കാടു കയ്യേറിയും തദ്ദേശീയരെ പറ്റിച്ചും ബലപ്രയോഗത്തിലൂടെയും ഭൂഉടമകളും പണക്കാരുമായി. വനവാസികളുള്‍പ്പെടെയുള്ള തദ്ദേശീയര്‍ അവഗണിക്കപ്പെട്ടു,അവരുടെ അടിമപ്പണി ചെയ്തു ജീവിക്കേണ്ട ഗതികേടിലുമായി. അങ്ങനെയുള്ള കയ്യേറ്റക്കാരുടെയും അവരുടെ ആളുകളുടെയും സമൂഹത്തില്‍നിന്നും അവരുടേതായ രാഷ്‌ട്രീയ പാര്‍ട്ടികളും സര്‍ക്കാരും ഉദ്യോഗസ്ഥരും രൂപംകൊണ്ടപ്പോള്‍, വനവാസികളുടെയും അതുപോലുള്ളവരുടെയും ജീവിതംതന്നെ തകിടം മറിഞ്ഞു. മതപരിവര്‍ത്തനം നടത്തിയും അവിവാഹിതരായ വനവാസി അമ്മമാരേ സൃഷ്ടിച്ചും മദ്യത്തിന് അടിമയാക്കിയും അവരെ നശിപ്പിക്കുന്നു.

സര്‍ക്കാരിന്റെയോ നാട്ടുകാരുടെയോ ഔദാര്യംകൊണ്ടല്ല വനവാസികള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനിന്നത് എന്ന കാര്യം ഓര്‍ക്കണം. വയനാട്, അട്ടപ്പാടി, ഇടുക്കി തുടങ്ങി വനവാസി മേഖലയില്‍ മറ്റുള്ളവര്‍ കയറിക്കൂടിയിരുന്നില്ലെങ്കില്‍, വനവാസികളുടെയും കാടിന്റെയും വന്യമൃഗങ്ങളുടെയും എണ്ണത്തിനും വണ്ണത്തിനും കോട്ടം തട്ടില്ലായിരുന്നു. ഇപ്പോള്‍ അവരുടെ ആയുര്‍ദൈര്‍ഘ്യം കുറയുകയാണ്. മന്ത്രി മുതല്‍ വാച്ചര്‍വരെയുള്ളവരുടെ കീശ വീര്‍പ്പിക്കുവാന്‍ കാട്, തേക്കിന്‍ തോട്ടത്തിനും യൂക്കാലി തോട്ടത്തിനും വഴിമാറുകയും പുല്ലുപോലും മുളയ്‌ക്കാതാവുകയും ചെയ്തു. ആധുനികതയുടെയും വികസനത്തിന്റെയും വക്താക്കള്‍ വനവാസി വൈദ്യന്മാരുടെ വീടിനു മുന്‍പില്‍ പുലരുംമുന്‍പേ ക്യൂവില്‍ സ്ഥാനംപിടിക്കുന്നു. പക്ഷേ, അവര്‍ക്കാവശ്യമായ മരുന്നു ശേഖരിക്കുവാന്‍ പാടില്ല.

ഇപ്പോള്‍ മതം മാറ്റുവാന്‍ നടക്കുന്നവരുടെ മുതുമുത്തച്ഛന്മാര്‍ ഈയാംപാറ്റകളെപോലെ മതപരിവര്‍ത്തനത്തിന് വിധേയരായപ്പോഴും വനവാസികള്‍ നിലനിന്നു. മധുവിന് വേണമെങ്കില്‍ ‘മുഖ്യധാര’യിലേക്ക് വരാമായിരുന്നു. പകരം, സ്വന്തം അമ്മയായ കാട്ടിലേക്ക് ഉള്‍വലിയുകയാണ് ചെയ്തത്.  ആ മനുഷ്യനെ പൂവിട്ടു പൂജിക്കണം. കൊന്നവര്‍ മനുഷ്യരല്ല. അവര്‍ക്ക് പേരില്ല.

വയനാട്ടിലുള്ള വനവാസി വിഭാഗങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ച് ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ വരെ എത്തിയവര്‍ ഉണ്ടെങ്കിലും ജോലി കിട്ടിക്കഴിഞ്ഞാല്‍ സംഘടിത മതവിഭാഗത്തിലെ പെണ്‍കുട്ടികളെ ഉപയോഗിച്ച് വളച്ചു മതംമാറ്റി എടുക്കുകയാണ് പതിവ്. ഒരു ഓഫീസില്‍മാത്രം രണ്ടു ദൃഷ്ടാന്തം ഉണ്ടായി. വനവാസികളുടെ നഷ്ടം അവിടംകൊണ്ടും തീരുന്നില്ല. മതംമാറ്റപ്പെടുന്നവരുടെ മക്കള്‍ക്ക് ആദിവാസികളുമായി പുലബന്ധം പോലുമില്ലെങ്കിലും നിയമത്തിലെ പഴുത് ഉപയോഗിച്ച്, വനവാസിക്കുട്ടികള്‍ക്കു ലഭിക്കേണ്ട സംവരണം ഇക്കൂട്ടര്‍ തട്ടിയെടുക്കുന്നു. ആദിവാസി വിഭാഗങ്ങളില്‍നിന്ന് പല മേഖലകളിലും പ്രാവീണ്യം തെളിയിച്ചവരായി പത്രമാധ്യമങ്ങളിലും മറ്റും വരുന്ന ഇക്കൂട്ടര്‍ക്ക് വനവാസികളുമായി ഒരു ബന്ധവുമില്ല.

ഹിന്ദുക്കളെന്നു പറഞ്ഞുനടക്കുന്ന നല്ല ശതമാനത്തിനും ഹിന്ദു ആരാധനാലയങ്ങളോടും വനവാസി വിഭാഗങ്ങളോടും വലിയ മമത ഇല്ല. എന്നാല്‍ ഏതോ കാലത്തു വനവാസികളെ കൂട്ടത്തോടെ മതംമാറ്റി, അവര്‍ക്കുവേണ്ടി സ്ഥാപിച്ച പള്ളിക്കു മുതല്‍മുടക്കുവാന്‍ ഹിന്ദുക്കള്‍ ഒരു ഉളുപ്പുമില്ലാതെ വീടുകള്‍ തോറും കയറി ‘തെണ്ടല്‍’ ജോലി നടത്തുകയും അവിടെ പോയി എച്ചില്‍ ഇല വലിക്കുകയും ചെയ്യുന്നു.

മധു എന്ന വ്യക്തിയെ കൊന്നതിനെക്കാള്‍ ഗുരുതരം, മതപരിവര്‍ത്തനം നടത്തി വനവാസികളുടെ വംശഹത്യ നടത്തുന്നതാണ്. പക്ഷേ, സംഘടിത സമൂഹത്തിനുവേണ്ടി മാത്രം നിലകൊള്ളുന്ന രാഷ്‌ട്രീയക്കാരില്‍നിന്നും അവരുടെ സര്‍ക്കാരില്‍നിന്നും നിയമ സംവിധാനത്തില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. സ്വമേധയാ കേസെടുക്കുന്നവര്‍ക്കും ഇതൊന്നും ഒരു കേസല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

India

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി
World

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.