Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വഴിയടച്ച് പത്തടി ഉയരത്തില്‍ കരിങ്കല്‍ക്കെട്ട് പുറംലോകത്ത് എത്താനാവാതെ ഷീലയും കുടുംബവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 02:00 am IST
inKottayam

കോട്ടയം: നാട്ടിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി പദ്ധതിയെത്തിയപ്പോള്‍ ഷീല ചന്ദ്രബാബുവും കുടുംബവും വീട്ടില്‍ നിന്ന് റോഡിലേക്ക് പ്രവേശിക്കാനാകാതെ ദുരിതത്തിലായി.അശാസ്ത്രീയമായി നിര്‍മ്മിച്ച കരിങ്കല്‍ക്കെട്ടാണ് പുറംലോകത്തേക്കുള്ള ഇവരുടെ വഴി അടച്ചത്. കരിങ്കല്‍ക്കെട്ടിലെ കുത്തുകല്ല് കയറി വേണം റോഡിലെത്താന്‍. രോഗിയായ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലുമാകാതെ നട്ടംതിരിയുകയാണ് ഈ കുടുംബം. 

വെള്ളൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊട്ടൂര്‍-കോട്ടപ്പുറം റോഡിന് സമീപം താമസിക്കുന്ന തോന്നൂര്‍ കോട്ടപുറത്ത് വീട്ടില്‍ ഷീലചന്ദ്രബാബുവും കുടുംബവുമാണ് വികസന പദ്ധതിമൂലം ബുദ്ധിമുട്ടുന്നത്. 2007-2009 വര്‍ഷങ്ങളിലായി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന് റോഡ് നവീകരിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ പൈപ്പ് സ്ഥാപിക്കുന്നതിന് ബുദ്ധിമുട്ടായി. കയറ്റം കുറയ്‌ക്കുന്നതിന് കുഴിഞ്ഞ ഭാഗം കരിങ്കല്‍കെട്ടി പത്ത് അടിയോളം ഉയര്‍ത്തിക്കെട്ടി. ഇതുമൂലം റോഡിന് സമീപത്ത് നാല് സെന്റില്‍ താമസിക്കുന്ന ഷീലയ്‌ക്കും കുടുംബത്തിനും മുകളിലേക്ക് കയറാന്‍ ബുദ്ധിമുട്ടായി. കരിങ്കല്‍ കെട്ട് നടത്തിയപ്പോള്‍ കുത്തുകല്ലുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതിലൂടെ യാത്ര ചെയ്യാന്‍ പ്രയാസമാണ്. 

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ പൈപ്പ് സ്ഥാപിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും ജപ്പാന്‍കുടിവെള്ള പദ്ധതി അധികൃതര്‍ പഞ്ചായത്തിന് രേഖാമൂലം ഉറപ്പ്  നല്‍കിയിരുന്നതാണ്. പദ്ധതി നടപ്പിലാക്കുന്ന സമയത്ത് ആവശ്യപ്പെട്ടാല്‍ റാമ്പ് നിര്‍മ്മിച്ച് കിട്ടുമെന്ന വിവരം ഷീലയ്‌ക്ക് അറിയില്ലായിരുന്നു. ആയതിനാല്‍ അന്ന് അപേക്ഷ നല്‍കാന്‍  പോയില്ല. ഇവരുടെ കുടുംബത്തിന്റെ ബുദ്ധിമുട്ട് കണ്ട് നാട്ടൂകാരാണ് റാമ്പ് സൗകര്യം ലഭിക്കുന്നത് സംബന്ധിച്ച വിവരം അറിയിക്കുന്നത്. 

2015ല്‍ ഈ ആവശ്യം ഉന്നയിച്ച് ഗ്രാമസഭയില്‍ അപേക്ഷ നല്‍കി. ഗ്രാമസഭ അപേക്ഷ പഞ്ചായത്ത് ഭരണസമിതിയെ വിഷയം അറിയിച്ചതിനെ തുടര്‍ന്ന് ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതരോട് പ്രശ്‌നം പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് യാതൊരു നടപടിയും ഉണ്ടായില്ല. പ്രശ്‌ന പരിഹാരം ഉണ്ടാകാതായതോടെ ഷീല ഓംബുഡ്‌സ്മാന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്തിനോട് ജസ്റ്റീസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ് ഉത്തരവായി. നിര്‍മ്മാണം നടന്ന സമയത്ത് റാമ്പ് നിര്‍മ്മിക്കണമെന്ന് അപേക്ഷ നല്‍കയിരുന്നില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഓംബുഡ്‌സ്മാനെ അറിയിച്ചത്. 

ഷീലയുടെ ഭര്‍ത്താവിന് അസുഖമൂലം പത്തടിയോളം ഉയരത്തിലുള്ള കുത്തുകല്ല് കയറാന്‍ സാധിക്കില്ല. കരിങ്കല്‍കെട്ട് വന്നതോടെ ഭര്‍ത്താവിനെ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കുടുംബം ബുദ്ധിമുട്ടുകയാണ്. വീട്ടിലേക്ക് വാങ്ങുന്ന സാധനങ്ങള്‍ കയറില്‍ കെട്ടിയിറക്കേണ്ട അവസ്ഥയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)
Kerala

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

News

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.