Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരളം കീഴാറ്റൂരിലേക്ക്’; മാർച്ച് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 05:15 am IST
in Kerala

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസ് നിര്‍മിക്കാന്‍ തീരുമാനിച്ച വയലില്‍ സിപിഎം കൊടി നാട്ടി. നാടിന്റെ കാവല്‍പ്പുര സമരം എന്ന പേരില്‍ കാവല്‍പുരയും നിര്‍മ്മിച്ചു. വയല്‍ ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരം നടത്തുന്ന വയല്‍ക്കിളികള്‍ പ്രതിരോധം സൃഷ്ടിച്ചിരുന്ന സ്ഥലം കൈയടക്കിയാണ് സിപിഎം നേതൃത്വത്തിലുള്ള അഖിലേന്ത്യാ കര്‍ഷക സംഘത്തിന്റെ കൊടി നാട്ടിയത്.

സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായ ഏതാനും പേരെ മുന്നില്‍ നിര്‍ത്തിയാണ് ഇന്നലെ വൈകുന്നേരം  വയലില്‍ കൊടി നാട്ടിയത്. പരമാവധി നഷ്ടപരിഹാരം അനുവദിച്ചു തരണം എന്നും ഭൂവുടമയുടെ പേരും എഴുതിയ ബോര്‍ഡ് ഇന്നലെ വൈകുന്നേരത്തോടെയാ ണ് സ്ഥാപിച്ചത്. 

എന്നാല്‍ പാര്‍ട്ടി സ്വാധീന കേന്ദ്രമായ കീഴാറ്റൂരില്‍ വയല്‍ ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യുന്നവരുടെ സ്ഥലങ്ങളില്‍ ഞങ്ങള്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറെന്ന രീതിയില്‍ സിപിഎം സംഘം വ്യാപകമായി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ഐക്യദാര്‍ഢ്യ സമിതി ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരില്‍ സമരം നടക്കാനിരിക്കെ എല്ലാവരും ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്നും ഇവിടെ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും വരുത്തി തീര്‍ക്കാനാണ് വ്യാപകമായി ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചതെന്നാണ് സൂചന. 

പി. ജയരാജന്‍, ജയിംസ് മാത്യു എംഎല്‍എ എന്നിവര്‍ക്കു പുറമേ കര്‍ഷക സംഘത്തിന്റെയും സിപിഎമ്മിന്റെയും പ്രാദേശിക  നേതാക്കളും ചേര്‍ന്നാണ് കൊടി നാട്ടിയത്. തുടര്‍ന്ന് തളിപ്പറമ്പിലേക്ക് പ്രകടനവും പൊതുയോഗവും നടത്തി. അതേസമയം വയല്‍ക്കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് ഐക്യദാര്‍ഢ്യ സമര സമിതിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് നഗരത്തില്‍ നിന്നും കീഴാറ്റൂരിലേക്ക് റാലി നടക്കും. പാര്‍ട്ടി കേന്ദ്രമായ കീഴാറ്റൂരിലേക്ക് റാലി കടത്തിവിടാതിരിക്കാനുള്ള നീക്കവുമുണ്ട്. പോലീസ് രഹസ്യാന്വേഷണ വിഭാഗം പ്രദേശത്ത് സംഘര്‍ഷ സാധ്യതയുള്ളതായി സൂചന നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് കനത്ത  സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.

സുരേഷ്‌ഗോപി എംപി, പി.സി. ജോര്‍ജ് എംഎല്‍എ, കോ ണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ ഹരീഷ് വാസുദേവ്, സി.ആര്‍. നീലകണ്ഠന്‍, കെ.കെ. രമ, ദയാബായ്, സാറാ ജോസഫ്, കര്‍ണാടകയിലെ കര്‍ഷക സമര ജേതാവ് അനുസൂയാമ്മ, വിവിധ സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ മൂവായിരത്തോളം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

പുതിയ വാര്‍ത്തകള്‍

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.