കൊച്ചി: രാമനവമി ദിനത്തില്‍ അദ്ധ്യാത്മരാമായണത്തിലെ ലക്ഷ്മണ സാന്ത്വനം ആലപിച്ച് ജ്ഞാനപ്രദക്ഷിണം നടത്തുന്നു. മാര്‍ച്ച് 25 ന് മൂവാറ്റുപുഴയിലെ തിരുവുംപ്ലാവ് മഹാദേവ ക്ഷേത്രത്തിലാണ് പരിപാടി.
ഇക്കഴിഞ്ഞ പൂന്താനം ദിനത്തില്‍ ജ്ഞാനപ്പാന ആലപിച്ച് കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന ഭക്തജനസംഘം ജ്ഞാനപ്രദക്ഷിണം നടത്തിയിരുന്നു. ഏപ്രില്‍ 30 ന് ശ്രീശങ്കര ജയന്തി ദിനത്തില്‍ ഭജഗോവിന്ദം പാടി ജ്ഞാനപ്രദക്ഷിണം നടത്തുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
കവി പി.ഐ. ശങ്കരനാരായണന്റെ ആശയമാണ് ജ്ഞാനഗീത. ഇത് ക്ഷേത്രകേന്ദ്രിതമായി ഭാഷയും ഭക്തിയും ജ്ഞാനവും വളര്‍ത്താന്‍ സഹായിക്കുന്നതാകുമെന്ന് ശങ്കരനാരായണന്‍ പറഞ്ഞു. ഭഗവദ്ഗീതാ ദിനത്തിലും കൃഷ്ണാഷ്ടമിക്കും വിജയ ദശമിക്കും ഇത്തരത്തില്‍ ജ്ഞാന പ്രദക്ഷിണങ്ങള്‍ നടത്തുന്നത് ക്ഷേത്രകേന്ദ്രിതമായി സംസ്‌കാരവിജ്ഞാനം പോഷിപ്പിക്കാന്‍ സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
















