തിരുവനന്തപുരം ; ബിജെപി പ്രതിനിധിയായിട്ടല്ല ശ്വേത മേനോൻ അമ്മ പ്രസിഡന്റായതെന്ന് എസ്. സുരേഷ്. ശ്വേതയെ തിരഞ്ഞെടുത്തത് സിനിമാ മേഖലയിൽ ഉള്ളവരാണ്. ശ്വേത മേനോൻ ദേശീയവാദിയാണെന്നും എന്നാൽ അവർ ബിജെപി അംഗമല്ലെന്നും എസ്. സുരേഷ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഒട്ടേറെ താരങ്ങൾ ബിജെപിയെ അനുകൂലിക്കുന്നുണ്ട്. പണത്തിന്റെ പേരിൽ താരങ്ങളെ അപമാനിക്കാൻ ശ്രമിക്കരുത്. ശ്വേത മേനോൻ അമ്മയുടെ ചുമതലയിൽ എത്തിയപ്പോൾ ബിജെപി അമ്മ പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന പ്രചാരണം ഉണ്ടായി. എന്നാൽ അത് തെറ്റാണ്. സിപിഎം എംപിയായ ഇന്നസന്റ് അമ്മയുടെ തലപ്പത്ത് എത്തിയപ്പോഴോ ഇപ്പോഴത്തെ കോൺഗ്രസ് എംഎൽഎ രമേഷ് പിഷാരടി അമ്മയുടെ ചുമതലയിൽ എത്തിയപ്പോഴോ അമ്മയെ പിടിച്ചെടുക്കാനെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല
സുരേഷ് ഗോപി ഇന്ന് സജീവമായി നിന്നിരുന്നെങ്കിൽ എത്രയോ കോടികൾ ഉണ്ടാക്കാമായിരുന്നു. ഇതെല്ലാം ത്യജിച്ചാണ് അദ്ദേഹം നരേന്ദ്ര മോദിക്കൊപ്പം, ദേശീയതയ്‌ക്കൊപ്പം എത്തിയത്. ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല.അമ്മ സിനിമാമേഖലയിലുള്ളവരുടെ സംഘടനയാണ്. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാൻ തക്ക ആളുകൾ അവിടെയുണ്ട്. സിനിമാ മുഖംമൂടി വച്ച രാഷ്‌ട്രീയക്കാരോട് ഇതാണ് പറയാനുള്ളതെന്നും എസ്.സുരേഷ് പറഞ്ഞു
















