Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാട്ടുതീക്കാലത്തെ വനസംരക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 02:50 am IST
inVicharam

അതിരപ്പിള്ളിയിലും വയനാട്ടിലും കൊട്ടക്കമ്പൂരിലും വനത്തില്‍ തീ. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടിന് സമീപം കൊരങ്ങിണിമലയിലുണ്ടായ കാട്ടുതീയില്‍ 17 പേരാണ് മരണമടഞ്ഞത്. ഈ വേനലില്‍ സംസ്ഥാനത്ത് വ്യാപകമായി കാട്ടുതീ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവയില്‍  പലതും മനുഷ്യനിര്‍മ്മിത കാട്ടുതീയാണെന്ന നിഗമനത്തിലാണ് ജനങ്ങള്‍. വനംകൊള്ളക്കാരും കയ്യേറ്റക്കാരും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരും അറിഞ്ഞുകൊണ്ടുള്ള നാടകമായിട്ടാണ് കാട്ടുതീയെ വിലയിരുത്തുന്നത്. വട്ടവടയിലും കൊട്ടക്കമ്പൂരും വ്യാജപട്ടയങ്ങളും വ്യാജ പവര്‍ ഓഫ് അറ്റോര്‍ണിയും വഴി രാഷ്‌ട്രീയനേതാക്കളും ജനപ്രതിനിധികളും വനഭൂമി തട്ടിയെടുക്കുവാന്‍ ശ്രമം നടക്കുന്ന സമയത്തുതന്നെയാണ് കുറിഞ്ഞിമല ഉദ്യാനത്തിന്റെ 300 ഹെക്ടര്‍ കുറിഞ്ഞിച്ചെടികളും യൂക്കാലിപ്റ്റസ് മരങ്ങളും ഭൂമാഫിയ ചുട്ടുചാമ്പലാക്കിയത്. എന്നാല്‍ ഇത് സാധാരണ കാട്ടുതീ മാത്രമാണെന്ന് കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു നല്‍കി!

ഈ സാഹചര്യത്തിലാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ 2012 മുതല്‍ ആചരിച്ചുവരുന്ന ലോക വനദിനം ഇന്ന് ആചരിക്കുന്നത്. വനം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് വനദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 29 ശതമാനം വനമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇത് ഏകദേശം 11309.5 ചതുരശ്ര കിലോമീറ്ററിന് തുല്യമാണ്. ഭാരതത്തിന്റെ ഭൂവിസ്തൃതിയുടെ 24.4 ശതമാനം വനമുണ്ട്. അത് ഉദ്ദേശം 802088 ചതുരശ്ര കിലോമീറ്ററാണ്. ലോകത്തെ വനവിസ്തൃതിയില്‍ പത്താം സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. പ്രതിവര്‍ഷം ലോകത്ത് 29.7 ദശലക്ഷം ഹെക്ടര്‍ വനഭൂമി നഷ്ടമാകുന്നുവെന്നാണ് 2016-ലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

വര്‍ഷങ്ങളായി ഭാരതത്തിന്റെ വിസ്തൃതിയുടെ 33 ശതമാനമെങ്കിലും വനമാക്കി മാറ്റുവാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും വനമേഖലയുണ്ട്. വനവിസ്തൃതിയുടെ കാര്യത്തില്‍ കേരളത്തില്‍ 1533.8 ചതുരശ്ര കി.മീ ഉള്ള പത്തനംതിട്ട ജില്ല ഒന്നാംസ്ഥാനത്തും 1527.5 ചതുരശ്ര കി.മീ വനവിസ്തൃതിയുള്ള പാലക്കാട് രണ്ടാംസ്ഥാനത്തുമാണ്. വനമേഖലയുള്ള ജില്ലകളില്‍ കോട്ടയം ജില്ലയിലാണ് ഏറ്റവും കുറവ്  (100.9 ചതുരശ്ര കി.മീ). റിമോട്ട് സെന്‍സിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനം നഷ്ടമായത് (ഉദ്ദേശം 906440 ഹെക്ടര്‍) 1973-നും 2016-നും ഇടയിലാണെന്ന് ബെഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് വ്യക്തമാക്കുന്നു. ഇത് സംസ്ഥാനത്തുണ്ടായിരുന്ന വനമേഖലയുടെ 50 ശതമാനത്തില്‍ കൂടുതലാണെന്ന് കണക്കാക്കപ്പെടുന്നു. 

വനം വെട്ടിമാറ്റി ചായ, റബ്ബര്‍, കാപ്പി, തെങ്ങ് എന്നിവ നട്ടുപിടിപ്പിക്കുന്ന പ്രവണത സംസ്ഥാനത്തുടനീളം കണ്ടുവരുന്നു. ഇടുക്കി ജില്ലയിലെ മാങ്കുളം, മൂന്നാര്‍ എന്നീ സ്ഥലങ്ങള്‍ക്കു പുറമെ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടും വ്യാപകമായ നശീകരണം നടന്നുകൊണ്ടിരിക്കുന്നു. വനമേഖലയ്‌ക്കു പകരം പ്ലാന്റേഷന്‍ കൃഷിരീതി അവലംബിക്കുന്നത് സംസ്ഥാനത്തിന്റെ ഇക്കോളജിക്കല്‍ സന്തുലിതാവസ്ഥ തകരാറിലാക്കുന്ന സ്ഥിതിയിലേക്ക് തള്ളിവിടുമെന്ന് ഐഐഎസ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 

വയനാട്ടിലെ വ്യാപകമായ വനംകയ്യേറ്റങ്ങളും വനനശീകരണവും ജില്ലയെ കടുത്ത ജലക്ഷാമത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. 2016-ല്‍ മാത്രം 165 ഇടങ്ങളില്‍ സംസ്ഥാനത്തെ വനങ്ങളില്‍ കാട്ടുതീ പ്രത്യക്ഷപ്പെട്ടു. ഏറ്റവും കൂടുതല്‍ കാട്ടുതീ ഉണ്ടായത് ഇടുക്കിയിലും വയനാട്ടിലുമാണെന്ന് കേരള വനംവകുപ്പ് സാക്ഷ്യപ്പെടുത്തുന്നു. ഇരുസ്ഥലങ്ങളിലും 2016-ല്‍ മാത്രം 71 തവണ വലിയ കാട്ടുതീ ഉണ്ടായി. വയനാട്ടിലെ 26 സ്ഥലങ്ങളിലുണ്ടായ കാട്ടുതീയില്‍ 417.8 ഹെക്ടര്‍ വനഭൂമി അഗ്‌നിക്കിരയായി. 

സംസ്ഥാനത്തെ വനമേഖലയില്‍ 23 ഫോറസ്റ്റ് ഡിവിഷനുകളിലായി 7801.11 ഹെക്ടര്‍ ഭൂമി കയ്യേറ്റക്കാരുടെ അധീനതയിലായി. 2016 മാര്‍ച്ച് 31-ലെ സംസ്ഥാന വനംവകുപ്പിന്റെ പഠനറിപ്പോര്‍ട്ട് പറയുന്നത് തിരുവനന്തപുരം, ചാലക്കുടി, കാസര്‍കോഡ് എന്നീ ഫോറസ്റ്റ് ഡിവിഷനുകളില്‍ വനം കയ്യേറ്റ ശ്രമങ്ങള്‍ നടക്കുന്നില്ലെന്നാണ്. വനംവകുപ്പ് നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടുപ്രകാരം സംസ്ഥാനത്ത് 1130941.71 ഹെക്ടര്‍ വനഭൂമി ഉണ്ടെന്നും പറയുന്നു. 

സംസ്ഥാനത്ത് നടക്കുന്ന വനംകയ്യേറ്റങ്ങളും വനനശീകരണവും തടയുവാന്‍ സംസ്ഥാന വനംവകുപ്പിനാകുന്നില്ലെന്നത് വാസ്തവമാണ്. കേരളത്തിലെ വനമേഖലയിലുണ്ടായ മരങ്ങളുടെ കുറവും കാട്ടുതീയും വരള്‍ച്ചയും വന്യമൃഗങ്ങളെ നാട്ടിലെത്തിക്കുന്നു. സംസ്ഥാനം കുടിവെള്ളക്ഷാമത്തിലേക്ക് വഴുതിവീഴുമ്പോള്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളും ഏറുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ബണ്‍ മലിനീകരണം കുറയ്‌ക്കുവാന്‍ വനങ്ങള്‍ കൂടിയേ തീരൂ. 

സംസ്ഥാനത്തെ 44 നദികളും ഉത്ഭവിക്കുന്ന പശ്ചിമഘട്ടത്തിലെ വനമേഖല അവയുടെ നീരൊഴുക്ക് നിലനിര്‍ത്തുവാന്‍ അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്തെ ഹൈറേഞ്ച് വനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം നഗരവല്‍ക്കരണമാണ്. വനനിബിഡമായ കുന്നുകള്‍ ഇടിച്ചുനിരത്തി നടക്കുന്ന നഗരവല്‍ക്കരണം വിനോദസഞ്ചാരത്തിന്റെ പേരിലായാലും അപകടമാണ്. വനമേഖല കള്ളപ്പട്ടയം ഉപയോഗിച്ച് തട്ടിയെടുക്കുന്നത് തടയാനെങ്കിലും സര്‍ക്കാരും രാഷ്‌ട്രീയപാര്‍ട്ടികളും മുന്നോട്ടുവരണം. ഈ വനദിനത്തില്‍ അനധികൃത കയ്യേറ്റങ്ങള്‍ തടയുക എന്നതെങ്കിലും സര്‍ക്കാര്‍ നയമായി പ്രഖ്യാപിക്കണം.

e-mail: [email protected]

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.