അമ്പലപ്പുഴ: പാമ്പ് കടിയേറ്റ തൊഴിലുറപ്പ് തൊഴിലാളിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറക്കാട് പഞ്ചായത്ത് തൈച്ചിറ വിഷ്ണുഭവനില്‍ പരേതനായ ബിജുവിന്റെ ഭാര്യ സീന (41) യെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് 3.30 ഓടെ പുറക്കാട് കന്നിട്ടവടക്ക് പാടശേഖരത്തിലായിരുന്നു സംഭവം. പാടശേഖരത്ത് പണിയെടുക്കുന്നതിനിടെ അണലി ഇവരുടെ കാലില്‍ കടിക്കുകയായിരുന്നു. തലചുറ്റി വീണ സീനയെ,ഒപ്പമുള്ള തൊഴിലാളികള്‍ ആശുപത്രിയിലെത്തിച്ചു. കടിച്ച അണലിയേയും പിടികൂടി ഇതിനെയും ചാക്കിലാക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. സീന അപകടനില തരണം ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: