Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇസാഫിന്റെ വാര്‍ഷികാഘോഷങ്ങള്‍ പതിനൊന്നിന് തൃശ്ശൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2018, 01:07 am IST
in Business

തൃശ്ശൂര്‍ : കേരളത്തിന് ലഭിച്ച ആദ്യ സ്വകാര്യ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഒന്നാം വാര്‍ഷികവും  26-ാം സ്ഥാപകദിനവും വനിതാദിനാഘോഷവും പതിനൊന്നിന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ കെ. പോള്‍ തോമസ് പറഞ്ഞു. അടുത്ത സാമ്പത്തികവര്‍ഷം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 200 പുതിയ ശാഖകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച സംസ്ഥാനത്തെ പ്രഥമ സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 100-ാമത് ശാഖ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും.  

ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബാങ്കിന് ആറ് ലക്ഷം പുതിയ ഉപഭോക്താക്കളെയും 2200 കോടി രൂപയുടെ നിക്ഷേപവും 6200 കോടി രൂപയുടെ മൊത്തം ബിസിനസും നേടാനായി. 11 സംസ്ഥാനങ്ങളിലെ 100 ജില്ലകളിലായി ഇപ്പോള്‍ 400 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും 200 എ.ടി.എമ്മുകളും 20 ലക്ഷം ഉപഭോക്താക്കളുമുണ്ട്. 

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു മാസം 10 പുതിയ ശാഖകള്‍ വീതം ആരംഭിക്കാനായി. 16 ലക്ഷം പുതിയ വായ്‌പകള്‍ ഉള്‍പ്പടെ 4200 കോടി രൂപ വിതരണം ചെയ്തു. ബാങ്കിന്റെ വിപുലീകരണത്തിന്റെ ഭാഗമായി മൂലധനവര്‍ധനവിനുള്ള പദ്ധതിയും തയ്യാറാക്കി വരുന്നു. ബാങ്കിന്റെ നിലവിലുള്ള മൂലധനം 475 കോടി രൂപയാണ്. നാലായിരത്തിലധികം ജീവനക്കാര്‍ ഇസാഫ് ബാങ്കിലുണ്ട്. യുണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) സംവിധാനം ഉടന്‍ നടപ്പിലാക്കും. നിലവിലുള്ള മൊബൈല്‍ ആപ്പിനുപുറമെ യു.പി.ഐ ക്കു മാത്രമായി പുതിയ മൊബൈല്‍ ആപ്പ് നിലവില്‍ വരും. ബാങ്കിംഗ് അനുബന്ധസേവനങ്ങള്‍ കൂടാതെ ഫണ്ട് ട്രാന്‍സ്ഫര്‍, മെര്‍ച്ചന്റ് പെയ്‌മെന്റ്, കോര്‍പ്പറേറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാക്കും.

11 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന വനിതാദിനാഘോഷങ്ങള്‍ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവര്‍ത്തകയും സാമ്പത്തിക വിദഗ്‌ദ്ധയുമായ നീന നായര്‍ വനിതാദിന പ്രഭാഷണം നിര്‍വ്വഹിക്കും. ഇസാഫില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ ചടങ്ങില്‍ ആദരിക്കും.

വൈകിട്ട് 4:30 ന് വാര്‍ഷികാഘോഷങ്ങള്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യും. ബാങ്ക് എം.ഡിയും സി.ഇ.ഒ.യുമായ കെ.പോള്‍ തോമസ് അധ്യക്ഷനായിരിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. 

പത്രസമ്മേളനത്തില്‍ എം.ഡി.കെ.പോള്‍ തോമസ്, ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയര്‍മാന്‍ മെറീന പോള്‍, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് എ.ജി.വര്‍ഗീസ്സ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

India

‘മെയ്ഡ് ഇൻ പാകിസ്ഥാൻ’ എന്നെഴുതിയ ബെഡ് ഷീറ്റ് ക്ഷേത്രത്തിന് സമീപം യുവതിക്ക് വിറ്റ് അജ്ഞാതൻ ; പോലീസ് അന്വേഷണം ആരംഭിച്ചു

India

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

India

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

കോഴിക്കോട് ഷിഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.