Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈ നിമിഷത്തിൽ ജീവിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
inSamskriti

മക്കളേ, 

സാധാരണയായി നമ്മുടെ മനസ്സ് വര്‍ത്തമാന നിമിഷത്തില്‍ നില്‍ക്കാറില്ല. മിക്കപ്പോഴും കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചും, ഭാവിയെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരിക്കുക മനസിന്റെ സ്വഭാവമാണ്. വാസ്തവത്തില്‍ ഈ നിമിഷം മാത്രമാണ് നമ്മുടെ കയ്യിലുള്ളത്. അതു നമ്മുടെ കയ്യിലിരിക്കുന്ന പണംപോലെയാണ്. അത് അശ്രദ്ധയോടെ ചെലവഴിക്കാം. വിവേകപൂര്‍വ്വം ചെലവഴിക്കുകയും ചെയ്യാം. 

ഭൂതകാലത്തിലെ വേദനകളും ദുഃഖങ്ങളും, കുറ്റബോധവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും നമ്മളെ സദാ അസ്വസ്ഥരാക്കുന്നു.   ഇങ്ങനെ ചിന്തിച്ചിരുന്നാല്‍ വര്‍ത്തമാന  നിമിഷത്തിലെ സമാധാനമാണ് നമുക്ക് നഷ്ടമാകുന്നത്.  അത്, മൂര്‍ഖന്‍ പാമ്പിന്റെ മാളത്തിനു തൊട്ടടുത്ത് കിടന്ന് ഉറങ്ങാന്‍ ശ്രമിക്കുന്നതുപോലെയാണ്. അങ്ങനെ ചെയ്യുന്നയാള്‍ക്ക് ഒരു നിമിഷംപോലും സമാധാനമായി കണ്ണടയ്‌ക്കാനാവില്ല. എന്നെ പാമ്പു കൊത്തുമോ, ഞാന്‍ മരിച്ചുപോകുമോ, എന്നു ചിന്തിച്ച് മനസ്സ് അസ്വസ്ഥമായിരിക്കും. കൈവിട്ടുപോയ ഭൂതകാലത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നത്, ചീഞ്ഞളിഞ്ഞ മൃതശരീരത്തെ കെട്ടിപ്പിടിച്ചുകിടക്കുന്നതുപോലെയാണ്. അല്ലെങ്കില്‍ പോക്കറ്റടിച്ചുപോയ പണത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും പോക്കറ്റടിക്കു വിധേയനാകുന്നതുപോലെയാണ്. അതുപോലെ ഭാവിയെക്കുറിച്ചുള്ള ഭയവും ആകാംക്ഷയും മനസ്സില്‍ നിറയുന്നതു കാരണം നമ്മുടെ മനസ്സിന് അല്‍പം പോലും ശാന്തിയില്ല.

നാളെയെക്കുറിച്ചുള്ള ഭയവും ആശങ്കയും നമുക്ക് ഇപ്പോള്‍ ഉള്ള കഴിവുകളെപ്പോലും നശിപ്പിക്കുകയാണ് ചെയ്യുന്നത്. ചില കുട്ടികള്‍ക്ക് വീട്ടില്‍ കുടുംബാംഗങ്ങളുടെ മുന്നില്‍ നല്ല തന്‍മയത്ത്വത്തോടെ നൃത്തം ചെയ്യാന്‍ കഴിയും. എന്നാല്‍ സ്‌റ്റേജില്‍ കയറിയാല്‍ അപരിചിതരായ കാണികളെ കാണുന്നതോടെ മനസ്സിലാകെ ഭയമായി. കുലുങ്ങുന്ന സ്‌റ്റേജില്‍ നൃത്തം ചെയ്യുന്നപോലൊരു അവസ്ഥ. മുഖത്ത് യാതൊരു ഭാവവും വരില്ല. ഉള്ളിലെ ഭയം നൃത്തത്തിന്റെ ഭാവത്തെ നഷ്ടപ്പെടുത്തുന്നു.  അതുപോലെ നമ്മള്‍ ജീവിതത്തില്‍ വിജയിക്കുമോ അതോ പരാജയപ്പെടുമോ എന്നുള്ള ഭയം കാരണം ഈ നിമിഷത്തില്‍ ചെയ്യുന്ന കര്‍മ്മത്തില്‍ വേണ്ടപോലെ നമുക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. 

ഈ നിമിഷത്തില്‍ ജീവിക്കുക എന്നാല്‍, കഴിഞ്ഞുപോയതിനെക്കുറിച്ചോ, വരാന്‍ പോകുന്നതിനെക്കുറിച്ചോ വേവലാതിപ്പെടാതെ, ഓരോ നിമിഷവും വിവേകത്തോടുകൂടി ചെയ്യാനുള്ളത് ചെയ്യുക എന്നതാണ്. ഈ നിമിഷം ചെയ്യുന്ന കര്‍മ്മത്തില്‍ നമ്മള്‍ കാണിക്കുന്ന ശ്രദ്ധയാണ് നല്ലൊരു നാളെയെ നമുക്ക് പ്രദാനം ചെയ്യുന്നത്. അതിനാല്‍ നമ്മുടെ ഓരോ നിമിഷവും വിലയേറിയതാണ്. 

ഒരു യുവാവ് എപ്പോഴും ടിവി കണ്ടുകൊണ്ടിരിക്കുമായിരുന്നു. പരീക്ഷ അടുത്തുവന്നിട്ടും അവന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും വന്നില്ല. അച്ഛനോ അമ്മയോ പഠിക്കാന്‍ പറഞ്ഞാല്‍ അവന്‍ പറയും, ”പരീക്ഷ ഭാവിയല്ലെ. അതുകൊണ്ട് അതിനെക്കുറിച്ച് എനിക്ക് ചിന്തയില്ല. ഭാവിയെ പറ്റി ചിന്തിക്കരുത്, ഈ നിമിഷത്തില്‍ സന്തോഷമായിരിക്കണം എന്നാണ് അറിവുള്ളവര്‍ പറയുന്നത്. എനിക്ക് ടിവി കാണുമ്പോഴാണ് സന്തോഷം കിട്ടുന്നത്. പരീക്ഷയ്‌ക്കു പഠിക്കുന്നത് എനിക്ക് വെറുപ്പാണ്. അതുകൊണ്ട് ഈ നിമിഷത്തില്‍ സന്തോഷമായിരിക്കാന്‍ ഞാന്‍ ടിവി കാണുന്നു.” മാതാപിതാക്കള്‍ അവനെ ഒരു ഗുരുവിന്റെയടുത്തുകൊണ്ടുപോയി. ഗുരു പറഞ്ഞു, ”മോനെ, ഈ നിമിഷത്തില്‍ ജീവിക്കുക എന്നുപറഞ്ഞാല്‍ ഈ നിമിഷം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുക എന്നാണ്. ഈ നിമിഷം ശ്രദ്ധിച്ചു നീങ്ങിയാല്‍ നിനക്ക് എന്നും ആഹ്ലാദത്തോടെ ജീവിക്കാന്‍ സാധിക്കും. മറിച്ച് താത്ക്കാലികമായ സന്തോഷത്തിനുവേണ്ടി ഈ നിമിഷം പാഴാക്കിയാല്‍ പിന്നീട് ദുഃഖിക്കേണ്ടതായി വരും. അശ്രദ്ധയോടെ കര്‍മ്മം ചെയ്യണമെന്ന് ആരും പറയുന്നില്ല. ഭാവിയെക്കുറിച്ചും കഴിഞ്ഞതിനെക്കുറിച്ചും ചിന്തിച്ച് ഈ നിമിഷം നഷ്ടമാക്കരുതെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഈ നിമിഷം നീ ശ്രദ്ധയോടെ ഉപയോഗിക്കണം. നമ്മുടെ കര്‍മ്മം ധര്‍മ്മനിഷ്ഠമായിരിക്കണം. പഠിക്കുമ്പോള്‍  ശ്രദ്ധിച്ച് പഠിക്കുക. കളിക്കുമ്പോള്‍ അത് ആസ്വദിച്ച് കളിക്കുക, പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക. ഓരോ കര്‍മ്മം ചെയ്യുമ്പോഴും ശ്രദ്ധ അതിലായിരിക്കണം. 

കര്‍മ്മം ശ്രദ്ധയോടെ ചെയ്താല്‍ മാത്രം പോര. അതിന്റെ ഫലത്തെക്കുറിച്ചും  ബോധമുണ്ടായിരിക്കണം.  ഏതായാലും, ജീവിതകാലം മുഴുവനും നിനക്ക് ടിവി കണ്ടുകൊണ്ടിരിക്കാന്‍ പറ്റില്ല.  എപ്പോഴും ടിവി കണ്ടുകൊണ്ടിരുന്നാല്‍ സ്വന്തമായി ഒരു ടിവി വാങ്ങാനുള്ള പൈസപോലും നിനക്ക് സമ്പാദിക്കാന്‍ സാധിക്കില്ല. ഭാവിയില്‍ നിനക്ക് ഒരു കുട്ടി ഉണ്ടായാല്‍, ആ കുട്ടിയെ നല്ലൊരു സ്‌കൂളില്‍ വിടാന്‍ പറ്റുന്നില്ലല്ലോ, എനിക്ക് നല്ലൊരു ബിസിനസ്സുകാരനാകാന്‍ പറ്റിയില്ലല്ലോ, നന്നായി പഠിച്ച് വലിയ ഉദ്യോഗസ്ഥനാകാന്‍ പറ്റിയില്ലല്ലോ, എന്നൊക്കെയോര്‍ത്ത് നീ വിഷമിക്കും. അതുകൊണ്ട് ശ്രദ്ധയോടെ ഈ വര്‍ത്തമാന നിമിഷം വിനിയോഗിക്കാനുള്ള ഒരു മനസ്സ് നീ വളര്‍ത്തി എടുക്കണം”

മറവിയിലെ ഓര്‍മ്മയാണ് ജീവിതം. ഈ നിമിഷത്തില്‍ മറക്കേണ്ടത് മറന്ന് ഓര്‍ക്കേണ്ടത് മാത്രം ഓര്‍ക്കാന്‍ കഴിയണം. ഒരു ഡോക്ടര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ വീട്ടിലെ ഭാര്യയേയും കുട്ടികളെയും കുറിച്ച് ഓര്‍ത്തുകൊണ്ടിരുന്നാല്‍ അയാള്‍ക്ക് ഡോക്ടറുടെ ധര്‍മ്മം ശരിയായി നിര്‍വ്വഹിക്കാന്‍ കഴിയില്ല. അതുപോലെതന്നെ ഡോക്ടര്‍ തന്റെ വീട്ടിലെത്തിയശേഷം ആശുപത്രികാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാല്‍ അച്ഛനെന്ന നിലയ്‌ക്കും ഭര്‍ത്താവെന്ന നിലയ്‌ക്കും തന്റെ ധര്‍മ്മം നന്നായി നിര്‍വ്വഹിക്കാന്‍ കഴിയില്ല. ആ സമയം ആശുപത്രിക്കാര്യങ്ങള്‍ മറന്ന് ഭാര്യയോടും മക്കളോടും സ്‌നേഹപൂര്‍വ്വം പെരുമാറണം. 

ഒരു ഗൃഹനാഥന്റെ ഉത്തരവാദിത്തങ്ങള്‍ പാലിക്കണം. ഈ നിമിഷം എന്നത് ഈശ്വരന്‍ നമുക്കു നല്‍കിയ അമൂല്യമായ വരമാണ്. ഈ നിമിഷത്തില്‍ നമ്മള്‍ ശ്രദ്ധയോടെ വര്‍ത്തിച്ചാല്‍ നമ്മുടെ ഭാവി ശോഭനമായിത്തീരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.