Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യം തന്നെ ജയിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2018, 02:45 am IST
in Samskriti

മുണ്ഡകോപനിഷത്ത്-19

സത്യത്തിന്റെ മാഹാത്മ്യത്തെ പറയുന്നു-

സത്യമേവ ജയതേനാനൃതം

സത്യേന പന്ഥാ വിതതോ ദേവയാനഃ

യേനാ ക്രമന്തി ഋഷേയാ ഹ്യാപ്തകാമാഃ

യത്ര തത് സത്യസ്യ പരമം നിധാനം

സത്യം തന്നെ ജയിക്കുന്നു. അസത്യം ജയിക്കുന്നില്ല. സത്യത്താല്‍ ദേവയാനമെന്ന വഴി വിസ്തീര്‍ണമായിരിക്കുന്നു. അതിലൂടെയാണ് ആഗ്രഹങ്ങളെല്ലാം നേടിയ (അടങ്ങിയ) ഋഷിമാര്‍ സഞ്ചരിക്കുന്നത്, എത്തിച്ചേരുന്നത്. ആസ്ഥാനം സത്യത്തിന്റെ പരമമായ നിധിയാകുന്നു.

ആത്മദര്‍ശനത്തിനുള്ള സാധനങ്ങളില്‍ സത്യമാണ് ഏറ്റവും പ്രധാനമായത് എന്ന് ഇവിടെ വ്യക്തമാക്കുന്നു. സത്യം പാലിക്കുന്നവര്‍ക്കുമാത്രമേ ശരിയായ വിജയമുള്ളൂ. അനൃതം അഥവാ അസത്യത്തിന് ജയവുമില്ല നിലനില്‍പ്പുമില്ല. സത്യവാദികള്‍ക്കാണ് ജയം. അസത്യവാദികള്‍ക്ക് ഒരിക്കലും ജയമുണ്ടാകുകയില്ല. ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളില്‍ മാറാതെ നില്‍ക്കുന്നതാണ് സത്യം. ഇന്നലെയും ഇന്നും നാളേയും അതിന് യാതൊരു മാറ്റവുമില്ല. അസത്യം എന്നും മാറി മറഞ്ഞുകൊണ്ടിരിക്കും. സത്യം എന്നതിന്റെ ഏറ്റവും വലിയ അര്‍ത്ഥം ബ്രഹ്മം എന്നുതന്നെയാണ്. സത്യത്തെ മുറുകെ പിടിച്ചവര്‍ക്കു മാത്രമേ ദേവയാന മാര്‍ഗ്ഗത്തിലൂടെ പോയി ഋഷികള്‍ എത്തിച്ചേര്‍ന്ന പരമസത്യത്തെ പ്രാപിക്കാനും കഴിയൂ. മാര്‍ഗ്ഗവും ലക്ഷ്യവും സത്യം തന്നെയാണ്, അല്ലാതെ മറ്റൊന്നല്ല.

‘സത്യമേവ ജയതേ’ എന്ന ഈ ഉപനിഷദ് മന്ത്രമാണ് പരമോന്നത നീതിപീഠത്തിന്റെ ആപ്തവാക്യമായി നമ്മുടെ രാജ്യത്ത് ഉപയോഗിച്ചിട്ടുള്ളത്. സത്യത്തിന്റെ നീതി പീഠത്തിനുമുന്നില്‍ അസത്യങ്ങള്‍ക്ക് ഒരിക്കലും നിലനില്‍ക്കാനാവില്ല. അതിനാല്‍ ആഗ്രഹങ്ങളെയൊക്കെ അടക്കി ഉത്തമ സാധനമായ സത്യംകൊണ്ട് ഏറ്റവും ഉത്കൃഷ്ടമായ നിധിയെ നമ്മള്‍ നേടണം.

സത്യത്തിനും അസത്യത്തിനും മനുഷ്യരെ ആശ്രയിച്ചിരിക്കുമ്പോഴാണ് ജയവും പരാജയവും. അവയ്‌ക്ക് തനിച്ച് ഒന്നുമാകില്ല. സത്യവാനാണ് ജയം, അസത്യമുള്ളവനല്ല. അവനവന്റെ കോടതിയില്‍ അസത്യക്കാരന് ജയിക്കാനാവില്ല. നമ്മുടെ ഉള്ളില്‍ ചൈതന്യമായി വിളങ്ങുന്ന സത്യത്തിനു മുന്നില്‍ അസത്യത്തിന് പിടിച്ചുനില്‍ക്കാനാവില്ല. അതുകൊണ്ട് സത്യം ബലമേറിയ സാധനമാണ്. സത്യവഴിയില്‍കൂടി നടക്കുമ്പോള്‍ വ്യാജം, മായ, ശാഠ്യം, അഹങ്കാരം, ദംഭം, അസത്യം തുടങ്ങിയ ദോഷങ്ങളെ പൂര്‍ണമായും തള്ളിക്കളയാനാകും. എന്നിട്ട് സത്യത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുകയാണ് വേണ്ടത്. ഇപ്രകാരം വളരെ വിവേകപൂര്‍വം ആദ്ധ്യാത്മിക ജീവിതം നയിക്കുന്നതാണ് ദേവയാനം. തൃഷ്ണകള്‍ അടങ്ങിയ ഋഷികള്‍ക്ക് ഈ വഴിയിലൂടെ മുന്നേറി ലക്ഷ്യത്തിലെത്താന്‍ കഴിയും.

ഇങ്ങനെ നേടുന്ന ബ്രഹ്മപദത്തെപ്പറ്റി പറയുന്നു.

ബൃഹച്ച തദ്ദിവ്യമചിന്ത്യരൂപം

സൂക്ഷ്മാച്ച തത് സൂക്ഷ്മതരം വിഭാതി

ദൂരാത് സുദൂരേ തദിഹാന്തികേ ച

പശ്യത് സ്വി ഹൈവ നിഹിതം ഗുഹായാം.

ബ്രഹ്മം ബൃഹത്തായതും ദിവ്യവും അചിന്ത്യമായ രൂപത്തോടുകൂടിയതും സൂക്ഷ്മത്തേക്കാള്‍ സൂക്ഷ്മതരമായതും പലതരത്തില്‍ ശോഭിക്കുന്നതും ദൂരെയുള്ളതിനേക്കാള്‍ ദൂരെയിരിക്കുന്നതും ഈ ദേഹത്തിലായി അടുത്തിരിക്കുന്നതും അറിയുന്നവര്‍ക്ക് ബുദ്ധി ഗുഹയിലിരിക്കുന്നതുമാണ്.

ബ്രഹ്മം എന്താണെന്നും സ്വഭാവമെന്താണെന്നുമാണ് ഈ മന്ത്രത്തില്‍ വിവരിക്കുന്നത്. എങ്ങും വ്യാപിച്ച് ബൃഹത്തായിരിക്കുന്നതിനാലാണ് ബ്രഹ്മം എന്നു പറയുന്നത്. ഏറ്റവും മഹത്താണ.് സ്വയം പ്രകാശവും ഇന്ദ്രിയങ്ങള്‍ക്ക് അറിയാന്‍ കഴിയാത്തതും ചിന്തിക്കാന്‍ പറ്റാത്ത രൂപത്തോടുകൂടിയതുമാണ്. ഏറ്റവും ചെറുതായതിനേക്കാള്‍ ചെറുതാണ്. പലവിധത്തില്‍ വിളങ്ങുന്നതുമാണ്. സൂക്ഷ്മവസ്തുക്കളുടെ കൂടി ആത്മാവാണ്. അറിവില്ലാത്തവര്‍ക്ക് ഹൃദയാകാശത്ത് കുടികൊള്ളുന്ന ബ്രഹ്മത്തെ മനസ്സിലാക്കാനാവില്ല. ‘പശ്യത്സു’ എന്ന് ഉപയോഗിച്ചിരിക്കുന്നതിനാല്‍ ചേതനയുള്ള എല്ലാറ്റിലും കുടികൊള്ളുന്നതാണ് എന്നുതന്നെയാണ് അര്‍ത്ഥമെങ്കിലും അജ്ഞാനത്തിന്റെ മറ നീങ്ങിയവര്‍ക്കുമാത്രമേ ബ്രഹ്മത്തെ തന്റെ അന്തരാത്മാവായി അറിയാനാകൂവെന്ന് ബോധ്യമാകണം. ഇവിടെ വച്ചുതന്നെ അതിനെ സാക്ഷാത്കരിക്കണം.

ഏറ്റവും വലുത്, ഏറ്റവും ചെറുത്, എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നത് ഒന്നിനും പ്രകാശിപ്പിക്കാന്‍ സാധിക്കാത്തത്, അചിന്ത്യമായത് പല പ്രകാരത്തില്‍ ശോഭിക്കുന്നത്, ദൂരെയുള്ളത് എന്നാല്‍ അടുത്തുള്ളത്, ഉള്ളിലുണ്ടെങ്കിലും വിദ്വാന്മാര്‍ അറിയുന്നത് അറിവില്ലാത്തവര്‍ക്ക് കാണാനാകാത്തത് -എന്നിങ്ങനെ ബ്രഹ്മത്തെ വിരുദ്ധങ്ങളെന്നു തോന്നുന്ന പ്രസ്താവനകളിലൂടെ പറയുകയാണ്. ചിന്തകള്‍ക്കും വാക്കുകള്‍ക്കും അപ്പുറമുള്ള പരമാത്മ സ്വരൂപത്തെ ഇപ്രകാരമല്ലാതെ എങ്ങനെ വര്‍ണ്ണിക്കും? ഈശാവാസ്യോപനിഷത്തിലും കഠോപനിഷത്തിലും ഇതേ ആശയം വരുന്ന മന്ത്രങ്ങള്‍ നാം കണ്ടതാണല്ലോ. ആ ബ്രഹ്മത്തെ സാക്ഷാത്കരിക്കാനാവട്ടെ നമ്മുടെ യത്‌നം.

(തുടരും)

(തിരുവനന്തപുരം ചിന്മയ മിഷന്റെ

ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.